Psalm 22:13 in Malayalam

Malayalam Malayalam Bible Psalm Psalm 22 Psalm 22:13

Psalm 22:13
ബുഭുക്ഷയോടെ അലറുന്ന സിംഹംപോലെ അവർ എന്റെ നേരെ വായ് പിളർക്കുന്നു.

Psalm 22:12Psalm 22Psalm 22:14

Psalm 22:13 in Other Translations

King James Version (KJV)
They gaped upon me with their mouths, as a ravening and a roaring lion.

American Standard Version (ASV)
They gape upon me with their mouth, `As' a ravening and a roaring lion.

Bible in Basic English (BBE)
I saw their mouths wide open, like lions crying after food.

Darby English Bible (DBY)
They gape upon me with their mouth, [as] a ravening and a roaring lion.

Webster's Bible (WBT)
Many bulls have compassed me: strong bulls of Bashan have beset me round.

World English Bible (WEB)
They open their mouths wide against me, Lions tearing prey and roaring.

Young's Literal Translation (YLT)
They have opened against me their mouth, A lion tearing and roaring.

They
gaped
פָּצ֣וּpāṣûpa-TSOO
upon
עָלַ֣יʿālayah-LAI
me
with
their
mouths,
פִּיהֶ֑םpîhempee-HEM
ravening
a
as
אַ֝רְיֵ֗הʾaryēAR-YAY
and
a
roaring
טֹרֵ֥ףṭōrēptoh-RAFE
lion.
וְשֹׁאֵֽג׃wĕšōʾēgveh-shoh-AɡE

Cross Reference

സങ്കീർത്തനങ്ങൾ 35:21
അവർ എന്റെ നേരെ വായ്പിളർന്നു: നന്നായി, ഞങ്ങൾ സ്വന്തകണ്ണാൽ കണ്ടു എന്നു പറഞ്ഞു.

വിലാപങ്ങൾ 3:46
ഞങ്ങളുടെ ശത്രുക്കളൊക്കെയും ഞങ്ങളുടെ നേരെ വായ്പിളർന്നിരിക്കുന്നു.

വിലാപങ്ങൾ 2:16
നിന്റെ ശത്രുക്കളൊക്കെയും നിന്റെ നേരെ വായ്പിളർക്കുന്നു; അവർ ചൂളകുത്തി, പല്ലുകടിച്ചു: നാം അവളെ വിഴുങ്ങിക്കളഞ്ഞു. നാം കാത്തിരുന്ന ദിവസം ഇതുതന്നേ, നമുക്കു സാദ്ധ്യമായി നാം കണ്ടു രസിപ്പാൻ ഇടയായല്ലോ എന്നു പറയുന്നു.

സങ്കീർത്തനങ്ങൾ 17:12
കടിച്ചുകീറുവാൻ കൊതിക്കുന്ന സിംഹംപോലെയും മറവിടങ്ങളിൽ പതിയിരിക്കുന്ന ബാലസിംഹംപോലെയും തന്നേ.

ഇയ്യോബ് 16:10
അവർ എന്റെ നേരെ വായ്പിളർക്കുന്നു; നിന്ദയോടെ അവർ എന്റെ ചെകിട്ടത്തടിക്കുന്നു; അവർ എനിക്കു വിരോധമായി കൂട്ടം കൂടുന്നു.

പത്രൊസ് 1 5:8
നിർമ്മദരായിരിപ്പിൻ; ഉണർന്നിരിപ്പിൻ; നിങ്ങളുടെ പ്രതിയോഗിയായ പിശാചു അലറുന്ന സിംഹം എന്നപോലെ ആരെ വിഴുങ്ങേണ്ടു എന്നു തിരിഞ്ഞു ചുറ്റിനടക്കുന്നു.

മത്തായി 26:59
മഹാപുരോഹിതന്മാരും ന്യായാധിപസംഘം ഒക്കെയും യേശുവിനെ കൊല്ലേണ്ടതിന്നു അവന്റെ നേരെ കള്ളസ്സാക്ഷ്യം അന്വേഷിച്ചു;

മത്തായി 26:3
അന്നു മഹാപുരോഹിതന്മാരും ജനത്തിന്റെ മൂപ്പന്മാരും കയ്യഫാമഹാപുരോഹിതന്റെ മണ്ഡപത്തിൽ വന്നു കൂടി.

യേഹേസ്കേൽ 22:27
അതിന്റെ നടുവിലെ പ്രഭുക്കന്മാർ ലാഭം ഉണ്ടാക്കേണ്ടതിന്നു ഇര കടിച്ചുകീറുന്ന ചെന്നായ്ക്കളെപ്പോലെ രക്തം ചൊരിവാനും ദേഹികളെ നശിപ്പിപ്പാനും നോക്കുന്നു.

സങ്കീർത്തനങ്ങൾ 35:17
കർത്താവേ, നീ എത്രത്തോളം നോക്കിക്കൊണ്ടിരിക്കും? അവരുടെ നാശത്തിൽനിന്നു എന്റെ പ്രാണനെയും ബാലസിംഹങ്ങളുടെ വശത്തുനിന്നു എന്റെ ജിവനെയും വിടുവിക്കേണമേ.

സങ്കീർത്തനങ്ങൾ 22:21
സിംഹത്തിന്റെ വായിൽനിന്നു എന്നെ രക്ഷിക്കേണമേ; കാട്ടുപോത്തുകളുടെ കൊമ്പുകൾക്കിടയിൽ നീ എനിക്കു ഉത്തരമരുളുന്നു.

സങ്കീർത്തനങ്ങൾ 22:7
എന്നെ കാണുന്നവരൊക്കെയും എന്നെ പരിഹസിക്കുന്നു; അവർ അധരം മലർത്തി തല കുലുക്കുന്നു;

സങ്കീർത്തനങ്ങൾ 7:2
അവൻ സിംഹം എന്നപോലെ എന്നെ കീറിക്കളയരുതേ; വിടുവിപ്പാൻ ആരുമില്ലാതിരിക്കുമ്പോൾ എന്നെ ചീന്തിക്കളയരുതേ.