നെഹെമ്യാവു 4:20
നിങ്ങൾ കാഹളനാദം കേൾക്കുന്നേടത്തു ഞങ്ങളുടെ അടുക്കൽ കൂടിക്കൊൾവിൻ; നമ്മുടെ ദൈവം നമുക്കു വേണ്ടി യുദ്ധം ചെയ്യും എന്നു പറഞ്ഞു.
In what | בִּמְק֗וֹם | bimqôm | beem-KOME |
place | אֲשֶׁ֤ר | ʾăšer | uh-SHER |
hear ye therefore | תִּשְׁמְעוּ֙ | tišmĕʿû | teesh-meh-OO |
אֶת | ʾet | et | |
the sound | ק֣וֹל | qôl | kole |
trumpet, the of | הַשּׁוֹפָ֔ר | haššôpār | ha-shoh-FAHR |
resort | שָׁ֖מָּה | šāmmâ | SHA-ma |
ye thither | תִּקָּֽבְצ֣וּ | tiqqābĕṣû | tee-ka-veh-TSOO |
unto | אֵלֵ֑ינוּ | ʾēlênû | ay-LAY-noo |
God our us: | אֱלֹהֵ֖ינוּ | ʾĕlōhênû | ay-loh-HAY-noo |
shall fight | יִלָּ֥חֶם | yillāḥem | yee-LA-hem |
for us. | לָֽנוּ׃ | lānû | la-NOO |
Cross Reference
പുറപ്പാടു് 14:14
യഹോവ നിങ്ങൾക്കുവേണ്ടി യുദ്ധംചെയ്യും; നിങ്ങൾ മിണ്ടാതിരിപ്പിൻ എന്നു പറഞ്ഞു.
ആവർത്തനം 1:30
നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളുടെ മുമ്പിൽ നടക്കുന്നു നിങ്ങൾ കാൺകെ അവൻ മിസ്രയീമിലും മരുഭൂമിയിലും ചെയ്തതുപോലെ ഒക്കെയും നിങ്ങൾക്കുവേണ്ടി യുദ്ധം ചെയ്യും.
ആവർത്തനം 20:4
നിങ്ങളുടെ ദൈവമായയഹോവ നിങ്ങൾക്കുവേണ്ടി ശത്രുക്കളോടു യുദ്ധം ചെയ്തു നിങ്ങളെ രക്ഷിപ്പാൻ നിങ്ങളോടുകൂടെ പോരുന്നു എന്നു അവരോടു പറയേണം.
പുറപ്പാടു് 14:25
അവരുടെ രഥചക്രങ്ങളെ തെറ്റിച്ചു ഓട്ടം പ്രായസമാക്കി. അതുകൊണ്ടു മിസ്രയീമ്യർ: നാം യിസ്രായേലിനെ വിട്ടു ഓടിപ്പോക; യഹോവ അവർക്കു വേണ്ടി മിസ്രയീമ്യരോടു യുദ്ധം ചെയ്യുന്നു എന്നു പറഞ്ഞു.
ആവർത്തനം 3:22
നിങ്ങൾ അവരെ ഭയപ്പെടരുതു; നിങ്ങളുടെ ദൈവമായ യഹോവയല്ലോ നിങ്ങൾക്കുവേണ്ടി യുദ്ധം ചെയ്യുന്നതു.
യോശുവ 23:10
നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കു വാഗ്ദാനം ചെയ്തതുപോലെ താന്തന്നേ നിങ്ങൾക്കുവേണ്ടി യുദ്ധംചെയ്തതുകൊണ്ടു നിങ്ങളിൽ ഒരുത്തൻ ആയിരം പേരെ ഓടിച്ചിരിക്കുന്നു.
സെഖർയ്യാവു 14:3
എന്നാൽ യഹോവ പുറപ്പെട്ടു, താൻ യുദ്ധദിവസത്തിൽ പൊരുതതുപോലെ ആ ജാതികളോടു പൊരുതും.