Psalm 78:50
അവൻ തന്റെ കോപത്തിന്നു ഒരു പാത ഒരുക്കി, അവരുടെ പ്രാണനെ മരണത്തിൽനിന്നു വിടുവിക്കാതെ അവരുടെ ജീവനെ മഹാമാരിക്കു ഏല്പിച്ചുകളഞ്ഞു.
Psalm 78:50 in Other Translations
King James Version (KJV)
He made a way to his anger; he spared not their soul from death, but gave their life over to the pestilence;
American Standard Version (ASV)
He made a path for his anger; He spared not their soul from death, But gave their life over to the pestilence,
Bible in Basic English (BBE)
He let his wrath have its way; he did not keep back their soul from death, but gave their life to disease.
Darby English Bible (DBY)
He made a way for his anger; he spared not their soul from death, but gave their life over to the pestilence;
Webster's Bible (WBT)
He made a way to his anger; he spared not their soul from death, but gave their life over to the pestilence;
World English Bible (WEB)
He made a path for his anger. He didn't spare their soul from death, But gave their life over to the pestilence,
Young's Literal Translation (YLT)
He pondereth a path for His anger, He kept not back their soul from death, Yea, their life to the pestilence He delivered up.
| He made | יְפַלֵּ֥ס | yĕpallēs | yeh-fa-LASE |
| a way | נָתִ֗יב | nātîb | na-TEEV |
| anger; his to | לְאַ֫פּ֥וֹ | lĕʾappô | leh-AH-poh |
| he spared | לֹא | lōʾ | loh |
| not | חָשַׂ֣ךְ | ḥāśak | ha-SAHK |
| soul their | מִמָּ֣וֶת | mimmāwet | mee-MA-vet |
| from death, | נַפְשָׁ֑ם | napšām | nahf-SHAHM |
| but gave | וְ֝חַיָּתָ֗ם | wĕḥayyātām | VEH-ha-ya-TAHM |
| life their | לַדֶּ֥בֶר | laddeber | la-DEH-ver |
| over to the pestilence; | הִסְגִּֽיר׃ | hisgîr | hees-ɡEER |
Cross Reference
പുറപ്പാടു് 9:3
യഹോവയുടെ കൈ കുതിര, കഴുത, ഒട്ടകം, കന്നുകാലി, ആടു എന്നിങ്ങനെ വയലിൽ നിനക്കുള്ള മൃഗങ്ങളിന്മേൽ വരും; അതികഠിനമായ വ്യാധിയുണ്ടാകും.
ഇയ്യോബ് 27:22
ദൈവം ആദരിയാതെ അവനെ എയ്യുന്നു; തൃക്കയ്യിൽനിന്നു ചാടിപ്പോകുവാൻ അവൻ നോക്കുന്നു.
യേഹേസ്കേൽ 5:11
അതുകൊണ്ടു യഹോവയായ കർത്താവു അരുളിച്ചെയ്യുന്നതു: നിന്റെ എല്ലാ വെറുപ്പുകളാലും സകല മ്ളേച്ഛതകളാലും എന്റെ വിശുദ്ധമന്ദിരത്തെ നീ അശുദ്ധമാക്കിയതുകൊണ്ടു, എന്നാണ, ഞാനും നിന്നെ ആദരിയാതെ എന്റെ കടാക്ഷം നിങ്കൽനിന്നു മാറ്റിക്കളയും; ഞാൻ കരുണ കാണിക്കയുമില്ല.
യേഹേസ്കേൽ 7:4
എന്റെ കണ്ണു നിന്നെ ആദരിക്കാതെയും ഞാൻ കരുണ കാണിക്കാതെയും നിന്റെ നടപ്പിന്നു തക്കവണ്ണം നിന്നോടു പകരം ചെയ്യും; നിന്റെ മ്ളേച്ഛതകൾ നിന്റെ നടുവിൽ വെളിപ്പെട്ടുവരും; ഞാൻ യഹോവ എന്നു നിങ്ങൾ അറിയും.
യേഹേസ്കേൽ 7:9
എന്റെ കണ്ണു ആദരിക്കാതെയും ഞാൻ കരുണ കാണിക്കാതെയും നിന്റെ നടപ്പിന്നു തക്കവണ്ണം ഞാൻ നിന്നോടു പകരം ചെയ്യും; നിന്റെ മ്ളേച്ഛതകൾ നിന്റെ നടുവിൽ വെളിപ്പെട്ടുവരും; യഹോവയായ ഞാനാകുന്നു ദണ്ഡിപ്പിക്കുന്നതു എന്നു നിങ്ങൾ അറിയും.
യേഹേസ്കേൽ 8:18
ആകയാൽ ഞാനും ക്രോധത്തോടെ പ്രവർത്തിക്കും; എന്റെ കണ്ണു ആദരിക്കയില്ല; ഞാൻ കരുണ കാണിക്കയുമില്ല; അവർ അത്യുച്ചത്തിൽ എന്നോടു നിലവിളിച്ചാലും ഞാൻ അപേക്ഷ കേൾക്കയില്ല എന്നു അരുളിച്ചെയ്തു.
യേഹേസ്കേൽ 9:10
ഞാനോ എന്റെ കണ്ണിന്നു ആദരവു തോന്നാതെയും ഞാൻ കരുണ കാണിക്കാതെയും അവരുടെ നടപ്പിന്നു തക്കവണ്ണം അവരുടെ തലമേൽ പകരം കൊടുക്കും എന്നു അരുളിച്ചെയ്തു.
റോമർ 8:32
സ്വന്തപുത്രനെ ആദരിക്കാതെ നമുക്കു എല്ലാവർക്കും വേണ്ടി ഏല്പിച്ചുതന്നവൻ അവനോടുകൂടെ സകലവും നമുക്കു നല്കാതിരിക്കുമോ?
പത്രൊസ് 2 2:4
പാപം ചെയ്ത ദൂതന്മാരെ ദൈവം ആദരിക്കാതെ അന്ധതമസ്സിന്റെ ചങ്ങലയിട്ടു നരകത്തിലാക്കി ന്യായവിധിക്കായി കാപ്പാൻ ഏല്പിക്കയും