Psalm 78:36
എങ്കിലും അവർ വായ്കൊണ്ടു അവനോടു കപടം സംസാരിക്കും നാവുകൊണ്ടു അവനോടു ഭോഷ്കുപറയും.
Psalm 78:36 in Other Translations
King James Version (KJV)
Nevertheless they did flatter him with their mouth, and they lied unto him with their tongues.
American Standard Version (ASV)
But they flattered him with their mouth, And lied unto him with their tongue.
Bible in Basic English (BBE)
But their lips were false to him, and their tongues were untrue to him;
Darby English Bible (DBY)
But they flattered him with their mouth, and lied unto him with their tongue;
Webster's Bible (WBT)
Nevertheless they flattered him with their mouth, and they lied to him with their tongues.
World English Bible (WEB)
But they flattered him with their mouth, And lied to him with their tongue.
Young's Literal Translation (YLT)
And -- they deceive Him with their mouth, And with their tongue do lie to Him,
| Nevertheless they did flatter | וַיְפַתּ֥וּהוּ | waypattûhû | vai-FA-too-hoo |
| him with their mouth, | בְּפִיהֶ֑ם | bĕpîhem | beh-fee-HEM |
| lied they and | וּ֝בִלְשׁוֹנָ֗ם | ûbilšônām | OO-veel-shoh-NAHM |
| unto him with their tongues. | יְכַזְּבוּ | yĕkazzĕbû | yeh-ha-zeh-VOO |
| לֽוֹ׃ | lô | loh |
Cross Reference
യേഹേസ്കേൽ 33:31
സംഘം കൂടിവരുന്നതുപോലെ അവർ നിന്റെ അടുക്കൽവന്നു എന്റെ ജനമായിട്ടു നിന്റെ മുമ്പിൽ ഇരുന്നു നിന്റെ വചനങ്ങളെ കേൾക്കുന്നു; എന്നാൽ അവർ അവയെ ചെയ്യുന്നില്ല; വായ്കൊണ്ടു അവർ വളരെ സ്നേഹം കാണിക്കുന്നു; ഹൃദയമോ, ദുരാഗ്രഹത്തെ പിന്തുടരുന്നു.
യെശയ്യാ 29:13
ഈ ജനം അടുത്തു വന്നു വായ്കൊണ്ടും അധരംകൊണ്ടും എന്നെ ബഹുമാനിക്കുന്നു; എങ്കിലും തങ്ങളുടെ ഹൃദയത്തെ അവർ എങ്കൽനിന്നു ദൂരത്തു അകറ്റി വെച്ചിരിക്കുന്നു; എന്നോടുള്ള അവരുടെ ഭക്തി, മനഃപാഠമാക്കിയ മാനുഷകല്പനയത്രെ.
ആവർത്തനം 5:28
നിങ്ങൾ എന്നോടു സംസാരിച്ച വാക്കുകൾ യഹോവ കേട്ടു എന്നോടു കല്പിച്ചതു: ഈ ജനം നിന്നോടു പറഞ്ഞവാക്കു ഞാൻ കേട്ടു; അവർ പറഞ്ഞതു ഒക്കെയും നല്ലതു.
സങ്കീർത്തനങ്ങൾ 18:44
അവർ കേൾക്കുമ്പോൾ തന്നേ എന്നെ അനുസരിക്കും; അന്യജാതിക്കാർ എന്നോടു അനുസരണഭാവം കാണിക്കും.
സങ്കീർത്തനങ്ങൾ 106:12
അവർ അവന്റെ വചനങ്ങളെ വിശ്വസിച്ചു; അവന്നു സ്തുതിപാടുകയും ചെയ്തു.
യെശയ്യാ 57:11
കപടം കാണിപ്പാനും എന്നെ ഓർക്കയോ കൂട്ടാക്കുകയോ ചെയ്യാതിരിപ്പാനും നീ ആരെയാകുന്നു ശങ്കിച്ചു ഭയപ്പെട്ടതു? ഞാൻ ബഹുകാലം മിണ്ടാതെ ഇരുന്നിട്ടല്ലയോ നീ എന്നെ ഭയപ്പെടാതിരിക്കുന്നതു?
ഹോശേയ 11:12
എഫ്രയീം കപടംകൊണ്ടും യിസ്രായേൽഗൃഹം വഞ്ചനകൊണ്ടും എന്നെ ചുറ്റിക്കൊള്ളുന്നു; യെഹൂദയും, ദൈവത്തോടും വിശ്വസ്തനായ പരിശുദ്ധനോടും ഇന്നും അസ്ഥിരത കാണിക്കുന്നു.