Matthew 21:10
അവൻ യെരൂശലേമിൽ കടന്നപ്പോൾ നഗരം മുഴുവനും ഇളകി: ഇവൻ ആർ എന്നു പറഞ്ഞു.
Matthew 21:10 in Other Translations
King James Version (KJV)
And when he was come into Jerusalem, all the city was moved, saying, Who is this?
American Standard Version (ASV)
And when he was come into Jerusalem, all the city was stirred, saying, Who is this?
Bible in Basic English (BBE)
And when he came into Jerusalem, all the town was moved, saying, Who is this?
Darby English Bible (DBY)
And as he entered into Jerusalem, the whole city was moved, saying, Who is this?
World English Bible (WEB)
When he had come into Jerusalem, all the city was stirred up, saying, "Who is this?"
Young's Literal Translation (YLT)
And he having entered into Jerusalem, all the city was moved, saying, `Who is this?'
| And | καὶ | kai | kay |
| when he was | εἰσελθόντος | eiselthontos | ees-ale-THONE-tose |
| come | αὐτοῦ | autou | af-TOO |
| into | εἰς | eis | ees |
| Jerusalem, | Ἱεροσόλυμα | hierosolyma | ee-ay-rose-OH-lyoo-ma |
| all | ἐσείσθη | eseisthē | ay-SEE-sthay |
| the | πᾶσα | pasa | PA-sa |
| city | ἡ | hē | ay |
| was moved, | πόλις | polis | POH-lees |
| saying, | λέγουσα, | legousa | LAY-goo-sa |
| Who | Τίς | tis | tees |
| is | ἐστιν | estin | ay-steen |
| this? | οὗτος | houtos | OO-tose |
Cross Reference
രൂത്ത് 1:19
അങ്ങനെ അവർ രണ്ടുപേരും ബേത്ത്ളേഹെംവരെ നടന്നു; അവർ ബേത്ത്ളേഹെമിൽ എത്തിയപ്പോൾ പട്ടണം മുഴുവനും അവരുടെനിമിത്തം ഇളകി; ഇവൾ നൊവൊമിയോ എന്നു സ്ത്രീജനം പറഞ്ഞു.
യോഹന്നാൻ 12:16
ഇതു അവന്റെ ശിഷ്യന്മാർ ആദിയിൽ ഗ്രഹിച്ചില്ല; യേശുവിന്നു തേജസ്കരണം വന്നശേഷം അവനെക്കുറിച്ചു ഇങ്ങനെ എഴുതിയിരിക്കുന്നു എന്നും തങ്ങൾ അവന്നു ഇങ്ങനെ ചെയ്തു എന്നും അവർക്കു ഓർമ്മ വന്നു.
യോഹന്നാൻ 2:18
എന്നാൽ യെഹൂദന്മാർ അവനോടു: നിനക്കു ഇങ്ങനെ ചെയ്യാം എന്നതിന്നു നീ എന്തു അടയാളം കാണിച്ചു തരും എന്നു ചോദിച്ചു.
ലൂക്കോസ് 20:2
നീ എന്തു അധികാരംകൊണ്ടു ഇതു ചെയ്യുന്നു? ഈ അധികാരം നിനക്കു തന്നതു ആർ? ഞങ്ങളോടു പറക എന്നു പറഞ്ഞു.
ലൂക്കോസ് 9:9
യോഹന്നാനെ ഞാൻ ശിരഃഛേദം ചെയ്തു; എന്നാൽ ഞാൻ ഇങ്ങനെയുള്ളതു കേൾക്കുന്ന ഇവൻ ആർ എന്നു പറഞ്ഞു അവനെ കാണ്മാൻ ശ്രമിച്ചു.
ലൂക്കോസ് 7:49
അവനോടു കൂടെ പന്തിയിൽ ഇരുന്നവർ: പാപമോചനവും കൊടുക്കുന്ന ഇവൻ ആർ എന്നു തമ്മിൽ പറഞ്ഞുതുടങ്ങി.
ലൂക്കോസ് 5:21
ശാസ്ത്രിമാരും പരീശന്മാരും: ദൈവദൂഷണം പറയുന്ന ഇവൻ ആർ? ദൈവം ഒരുവൻ അല്ലാതെ പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ എന്നു ചിന്തിച്ചുതുടങ്ങി.
മത്തായി 2:3
ഹെരോദാരാജാവു അതു കേട്ടിട്ടു അവനും യെരൂശലേം ഒക്കെയും ഭ്രമിച്ചു,
യെശയ്യാ 63:1
എദോമിൽ നിന്നു, രക്താംബരം ധരിച്ചുകൊണ്ടു ബൊസ്രയിൽ നിന്നു വരുന്നോരിവൻ ആർ? വസ്ത്രാലംകൃതനായി തന്റെ ശക്തിയുടെ മാഹാത്മ്യത്തിൽ നടകൊള്ളുന്നോരിവൻ ആർ? നീതിയെ അരുളിച്ചെയ്യുന്നവനും രക്ഷിപ്പാൻ വല്ലഭനുമായ ഞാൻ തന്നേ.
ഉത്തമ ഗീതം 3:6
മൂറും കുന്തുരുക്കവും കൊണ്ടും കച്ചവടക്കാരന്റെ സകലവിധ സുഗന്ധചൂർണ്ണങ്ങൾകൊണ്ടും പരിമളപ്പെട്ടിരിക്കുന്ന പുകത്തൂൺപോലെ മരുഭൂമിയിൽനിന്നു കയറിവരുന്നോരിവൻ ആർ?
ശമൂവേൽ-1 16:4
യഹോവ കല്പിച്ചതുപോലെ ശമൂവേൽ ചെയ്തു, ബേത്ത്ളേഹെമിൽ ചെന്നു; പട്ടണത്തിലെ മൂപ്പന്മാർ അവന്റെ വരവിങ്കൽ വിറെച്ചുകൊണ്ടു അവനെ എതിരേറ്റു: നിന്റെ വരവു ശുഭം തന്നേയോ എന്നു ചോദിച്ചു.
പ്രവൃത്തികൾ 9:5
നീ ആരാകുന്നു, കർത്താവേ, എന്നു അവൻ ചോദിച്ചതിന്നു: നീ ഉപദ്രവിക്കുന്ന യേശു ആകുന്നു ഞാൻ.