Mark 9:23
യേശു അവനോടു: “നിന്നാൽ കഴിയും എങ്കിൽ എന്നോ വിശ്വസിക്കുന്നവന്നു സകലവും കഴിയും” എന്നു പറഞ്ഞു.
Mark 9:23 in Other Translations
King James Version (KJV)
Jesus said unto him, If thou canst believe, all things are possible to him that believeth.
American Standard Version (ASV)
And Jesus said unto him, If thou canst! All things are possible to him that believeth.
Bible in Basic English (BBE)
And Jesus said to him, If you are able! All things are possible to him who has faith.
Darby English Bible (DBY)
And Jesus said to him, The 'if thou couldst' is [if thou couldst] believe: all things are possible to him that believes.
World English Bible (WEB)
Jesus said to him, "If you can believe, all things are possible to him who believes."
Young's Literal Translation (YLT)
And Jesus said to him, `If thou art able to believe! all things are possible to the one that is believing;'
| ὁ | ho | oh | |
| Jesus | δὲ | de | thay |
| said | Ἰησοῦς | iēsous | ee-ay-SOOS |
| unto him, | εἶπεν | eipen | EE-pane |
| αὐτῷ | autō | af-TOH | |
| If | Τὸ | to | toh |
| thou canst | Εἰ | ei | ee |
| believe, | δύνασαι | dynasai | THYOO-na-say |
| all things | πιστεῦσαι, | pisteusai | pee-STAYF-say |
| are possible | πάντα | panta | PAHN-ta |
| to him that | δυνατὰ | dynata | thyoo-na-TA |
| believeth. | τῷ | tō | toh |
| πιστεύοντι | pisteuonti | pee-STAVE-one-tee |
Cross Reference
യോഹന്നാൻ 11:40
യേശു അവളോടു: വിശ്വസിച്ചാൽ നീ ദൈവത്തിന്റെ മഹത്വം കാണും എന്നു ഞാൻ നിന്നോടു പറഞ്ഞില്ലയോ എന്നു പറഞ്ഞു.
മത്തായി 17:20
അവൻ അവരോടു: “നിങ്ങളുടെ അല്പവിശ്വാസം നിമിത്തമത്രേ;
മർക്കൊസ് 11:23
ആരെങ്കിലും തന്റെ ഹൃദയത്തിൽ സംശയിക്കാതെ താൻ പറയുന്നതു സംഭവിക്കും എന്നു വിശ്വസിച്ചുംകൊണ്ടു ഈ മലയോടു: നീ നീങ്ങി കടലിൽ ചാടിപ്പോക എന്നു പറഞ്ഞാൽ അവൻ പറഞ്ഞതുപോലെ സംഭവിക്കും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.
മത്തായി 21:21
അതിന്നു യേശു: “നിങ്ങൾ സംശയിക്കാതെ വിശ്വാസം ഉള്ളവരായാൽ ഈ അത്തിയോടു ചെയ്തതു നിങ്ങളും ചെയ്യും; എന്നു മാത്രമല്ല, ഈ മലയോടു: നീങ്ങി കടലിലേക്കു ചാടിപ്പോക എന്നു പറഞ്ഞാൽ അതും സംഭവിക്കും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.”
ലൂക്കോസ് 17:6
അതിന്നു കർത്താവു പറഞ്ഞതു: “നിങ്ങൾക്കു കടകുമണിയോളം വിശ്വാസം ഉണ്ടെങ്കിൽ ഈ കാട്ടത്തിയോടു: വേരോടെ പറിഞ്ഞു കടലിൽ നട്ടുപോക എന്നു പറഞ്ഞാൽ അതു നിങ്ങളെ അനുസരിക്കും.
എബ്രായർ 11:6
എന്നാൽ വിശ്വാസം കൂടാതെ ദൈവത്തെ പ്രസാദിപ്പിപ്പാൻ കഴിയുന്നതല്ല; ദൈവത്തിന്റെ അടുക്കൽ വരുന്നവൻ ദൈവം ഉണ്ടു എന്നും തന്നെ അന്വേഷിക്കുന്നവർക്കു പ്രതിഫലം കൊടുക്കുന്നു എന്നും വിശ്വസിക്കേണ്ടതല്ലോ.
ദിനവൃത്താന്തം 2 20:20
പിന്നെ അവർ അതികാലത്തു എഴുന്നേറ്റു തെക്കോവമരുഭൂമിയിലേക്കു പുറപ്പെട്ടു; അവർ പുറപ്പെട്ടപ്പോൾ യഹോശാഫാത്ത് നിന്നുകൊണ്ടു: യെഹൂദ്യരും യെരൂശലേംനിവാസികളും ആയുള്ളോരേ, എന്റെ വാക്കു കേൾപിൻ; നിങ്ങളുടെ ദൈവമായ യഹോവയിൽ വിശ്വസിപ്പിൻ; എന്നാൽ നിങ്ങൾ ഉറെച്ചുനില്ക്കും; അവന്റെ പ്രവാചകന്മാരേയും വിശ്വസിപ്പിൻ; എന്നാൽ നിങ്ങൾ കൃതാർത്ഥരാകും എന്നു പറഞ്ഞു.
പ്രവൃത്തികൾ 14:9
അവൻ പൌലൊസ് സംസാരിക്കുന്നതു കേട്ടു; അവൻ അവനെ ഉറ്റു നോക്കി, സൌഖ്യം പ്രാപിപ്പാൻ അവന്നു വിശ്വാസമുണ്ടു എന്നു കണ്ടിട്ടു:
യോഹന്നാൻ 4:48
യേശു അവനോടു: “നിങ്ങൾ അടയാളങ്ങളും അത്ഭുതങ്ങളും കണ്ടിട്ടല്ലാതെ വിശ്വസിക്കയില്ല ” എന്നു പറഞ്ഞു.