Ezra 4:20
യെരൂശലേമിൽ ബലവാന്മാരായ രാജാക്കന്മാർ ഉണ്ടായിരുന്നു; അവർ നദിക്കു അക്കരെയുള്ള നാടൊക്കെയും വാണു കരവും നികുതിയും ചുങ്കവും വാങ്ങിവന്നു എന്നും കണ്ടിരിക്കുന്നു.
Ezra 4:20 in Other Translations
King James Version (KJV)
There have been mighty kings also over Jerusalem, which have ruled over all countries beyond the river; and toll, tribute, and custom, was paid unto them.
American Standard Version (ASV)
There have been mighty kings also over Jerusalem, who have ruled over all `the country' beyond the River; and tribute, custom, and toll, was paid unto them.
Bible in Basic English (BBE)
Further, there have been great kings in Jerusalem, ruling over all the country across the river, to whom they gave taxes and payments in goods and forced payments.
Darby English Bible (DBY)
And there have been mighty kings over Jerusalem, who have ruled over all beyond the river; and tribute, tax, and toll were paid to them.
Webster's Bible (WBT)
There have also been mighty kings over Jerusalem, who have ruled over all countries beyond the river; and toll, tribute, and custom, was paid to them.
World English Bible (WEB)
There have been mighty kings also over Jerusalem, who have ruled over all [the country] beyond the River; and tribute, custom, and toll, was paid to them.
Young's Literal Translation (YLT)
and mighty kings have been over Jerusalem, even rulers over all beyond the river, and toll, tribute, and custom is given to them.
| There have been | וּמַלְכִ֣ין | ûmalkîn | oo-mahl-HEEN |
| mighty | תַּקִּיפִ֗ין | taqqîpîn | ta-kee-FEEN |
| kings | הֲווֹ֙ | hăwô | huh-VOH |
| also over | עַל | ʿal | al |
| Jerusalem, | יְר֣וּשְׁלֶ֔ם | yĕrûšĕlem | yeh-ROO-sheh-LEM |
| which have ruled | וְשַׁ֨לִּיטִ֔ין | wĕšallîṭîn | veh-SHA-lee-TEEN |
| over all | בְּכֹ֖ל | bĕkōl | beh-HOLE |
| beyond countries | עֲבַ֣ר | ʿăbar | uh-VAHR |
| the river; | נַֽהֲרָ֑ה | nahărâ | na-huh-RA |
| and toll, | וּמִדָּ֥ה | ûmiddâ | oo-mee-DA |
| tribute, | בְל֛וֹ | bĕlô | veh-LOH |
| custom, and | וַֽהֲלָ֖ךְ | wahălāk | va-huh-LAHK |
| was paid | מִתְיְהֵ֥ב | mityĕhēb | meet-yeh-HAVE |
| unto them. | לְהֽוֹן׃ | lĕhôn | leh-HONE |
Cross Reference
രാജാക്കന്മാർ 1 4:21
നദിമുതൽ ഫെലിസ്ത്യദേശംവരെയും മിസ്രയീമിന്റെ അതിർവരെയും ഉള്ള സകലരാജ്യങ്ങളെയും ശലോമോൻ വാണു; അവർ കപ്പം കൊണ്ടുവന്നു ശലോമോനെ അവന്റെ ജീവപര്യന്തം സേവിച്ചു.
ഉല്പത്തി 15:18
അന്നു യഹോവ അബ്രാമിനോടു ഒരു നിയമം ചെയ്തു: നിന്റെ സന്തതിക്കു ഞാൻ മിസ്രയീംനദി തുടങ്ങി ഫ്രാത്ത് നദിയായ മഹാനദിവരെയുള്ള ഈ ദേശത്തെ,
സങ്കീർത്തനങ്ങൾ 72:8
അവൻ സമുദ്രംമുതൽ സമുദ്രംവരെയും നദിമുതൽ ഭൂമിയുടെ അറ്റങ്ങൾവരെയും ഭരിക്കട്ടെ.
ദിനവൃത്താന്തം 1 18:3
സോബാരാജാവായ ഹദദേസെർ ഫ്രാത്ത് നദീതീരത്തിങ്കൽ തന്റെ ആധിപത്യം ഉറപ്പിപ്പാൻ പോയപ്പോൾ ദാവീദ് അവനെയും ഹമാത്തിൽവെച്ചു തോല്പിച്ചുകളഞ്ഞു.
എസ്രാ 7:24
പുരോഹിതന്മാർ, ലേവ്യർ, സംഗീതക്കാർ, വാതിൽകാവൽക്കാർ, ദൈവാലയദാസന്മാർ എന്നിവർക്കും ദൈവത്തിന്റെ ഈ ആലയത്തിൽ ശുശ്രൂഷിക്കുന്ന യാതൊരുത്തന്നും കരമോ നികുതിയോ ചുങ്കമോ ചുമത്തുന്നതു വിഹിതമല്ല എന്നും നാം നിങ്ങൾക്കു അറിവുതരുന്നു.
എസ്രാ 4:16
ഈ പട്ടണം പണികയും അതിന്റെ മതിലുകൾ കെട്ടിത്തീരുകയും ചെയ്താൽ അതു നിമിത്തം അവിടത്തേക്കു നദിക്കു ഇക്കരെ ഒരു അവകാശവും ഉണ്ടായിരിക്കയില്ലെന്നു രാജാവിനെ ഉണർത്തിച്ചുകൊള്ളുന്നു.
എസ്രാ 4:13
പട്ടണം പണിതു മതിലുകൾ കെട്ടിത്തീർന്നാൽ അവർ കരമോ നികുതിയോ ചുങ്കമോ ഒന്നും അടെക്കയില്ല; അങ്ങനെ ഒടുവിൽ അവർ രാജാക്കന്മാർക്കു നഷ്ടം വരുത്തും എന്നു രാജാവിന്നു ബോധിച്ചിരിക്കേണം.
ദിനവൃത്താന്തം 2 26:7
ദൈവം ഫെലിസ്ത്യർക്കും ഗൂർ-ബാലിൽ പാർത്ത അരാബ്യർക്കും മെയൂന്യർക്കും വിരോധമായി അവനെ സഹായിച്ചു.
ദിനവൃത്താന്തം 2 17:11
ഫെലിസ്ത്യരിലും ചിലർ യെഹോശാഫാത്തിന്നു കാഴ്ചയും കപ്പമായി വെള്ളിയും കൊണ്ടുവന്നു; അരാബ്യരും അവന്നു ഏഴായിരത്തെഴുനൂറു ആട്ടുകൊറ്റനും ഏഴായിരത്തെഴുനൂറു വെള്ളാട്ടുകൊറ്റനുമുള്ള ആട്ടിൻ കൂട്ടത്തെ കൊണ്ടുവന്നു.
ദിനവൃത്താന്തം 2 9:23
ദൈവം ശലോമോന്റെ ഹൃദയത്തിൽ കൊടുത്ത ജ്ഞാനം കേൾപ്പാൻ ഭൂമിയിലെ സകലരാജാക്കന്മാരും അവന്റെ മുഖദർശനം അന്വേഷിച്ചുവന്നു.
ദിനവൃത്താന്തം 2 9:14
അരാബ്യരാജാക്കന്മാരൊക്കെയും ദേശാധിപതിമാരും ശലോമോന്നു പൊന്നും വെള്ളിയും കൊണ്ടുവന്നു.
ദിനവൃത്താന്തം 1 19:19
ഹദദേസെരിന്റെ ഭൃത്യന്മാർ തങ്ങൾ യിസ്രായേലിനോടു തോറ്റുപോയെന്നു കണ്ടിട്ടു ദാവീദിനോടു സന്ധിചെയ്തു അവന്നു കീഴടങ്ങി; അമ്മോന്യരെ സഹായിപ്പാൻ അരാമ്യർ പിന്നെ തുനിഞ്ഞതുമില്ല.
ദിനവൃത്താന്തം 1 18:13
ദാവീദ് എദോമിൽ കാവല്പട്ടാളങ്ങളെ ആക്കി; എദോമ്യർ എല്ലാവരും അവന്നു ദാസന്മാർ ആയ്തീർന്നു. അങ്ങനെ ദാവീദ് ചെന്നേടത്തൊക്കെയും യഹോവ അവന്നു ജയം നല്കി.
ദിനവൃത്താന്തം 1 18:6
പിന്നെ ദാവീദ് ദമ്മേശെക്കിനോടു ചേർന്ന അരാമിൽ കാവല്പട്ടാളങ്ങളെ പാർപ്പിച്ചു; അരാമ്യരും ദാവീദിന്നു ദാസന്മാരായി കാഴ്ചകൊണ്ടുവന്നു; ഇങ്ങനെ ദാവീദ് ചെന്നേടത്തൊക്കെയും യഹോവ അവന്നു ജയം നല്കി.
രാജാക്കന്മാർ 1 4:24
നദിക്കു ഇക്കരെ തിഫ്സഹ് മുതൽ ഗസ്സാവരെയുള്ള സകലദേശത്തെയും നദിക്കു ഇക്കരെയുള്ള സകലരാജാക്കന്മാരെയും അവൻ വാണു. ചുറ്റുമുള്ള ദിക്കിൽ ഒക്കെയും അവന്നു സമാധാനം ഉണ്ടായിരുന്നു.
യോശുവ 1:3
നിങ്ങളുടെ ഉള്ളങ്കാൽ ചവിട്ടുന്ന സ്ഥലമൊക്കെയും ഞാൻ മോശെയോടു കല്പിച്ചതുപോലെ നിങ്ങൾക്കു തന്നിരിക്കുന്നു.