സങ്കീർത്തനങ്ങൾ 80:6 in Malayalam

മലയാളം മലയാളം ബൈബിള്‍ സങ്കീർത്തനങ്ങൾ സങ്കീർത്തനങ്ങൾ 80 സങ്കീർത്തനങ്ങൾ 80:6

Psalm 80:6
നീ ഞങ്ങളെ ഞങ്ങളുടെ അയൽക്കാർക്കു വഴക്കാക്കിതീർക്കുന്നു; ഞങ്ങളുടെ ശത്രുക്കൾ തമ്മിൽ പറഞ്ഞു പരിഹസിക്കുന്നു.

Psalm 80:5Psalm 80Psalm 80:7

Psalm 80:6 in Other Translations

King James Version (KJV)
Thou makest us a strife unto our neighbours: and our enemies laugh among themselves.

American Standard Version (ASV)
Thou makest us a strife unto our neighbors; And our enemies laugh among themselves.

Bible in Basic English (BBE)
You make us a cause of war among our neighbours; our haters are laughing at us among themselves.

Darby English Bible (DBY)
Thou hast made us a strife unto our neighbours, and our enemies mock among themselves.

Webster's Bible (WBT)
Thou feedest them with the bread of tears; and givest them tears to drink in great measure.

World English Bible (WEB)
You make us a source of contention to our neighbors. Our enemies laugh among themselves.

Young's Literal Translation (YLT)
Thou makest us a strife to our neighbors, And our enemies mock at it.

Thou
makest
תְּשִׂימֵ֣נוּtĕśîmēnûteh-see-MAY-noo
us
a
strife
מָ֭דוֹןmādônMA-done
neighbours:
our
unto
לִשְׁכֵנֵ֑ינוּliškēnênûleesh-hay-NAY-noo
and
our
enemies
וְ֝אֹיְבֵ֗ינוּwĕʾôybênûVEH-oy-VAY-noo
laugh
יִלְעֲגוּyilʿăgûyeel-uh-ɡOO
among
themselves.
לָֽמוֹ׃lāmôLA-moh

Cross Reference

സങ്കീർത്തനങ്ങൾ 79:4
ഞങ്ങൾ ഞങ്ങളുടെ അയൽക്കാർക്കു അപമാനവും ചുറ്റുമുള്ളവർക്കു നിന്ദയും പരിഹാസവും ആയി തീർന്നിരിക്കുന്നു.

വെളിപ്പാടു 11:10
ഈ പ്രവാചകന്മാർ ഇരുവരും ഭൂമിയിൽ വസിക്കുന്നവരെ ദണ്ഡിപ്പിച്ചതുകൊണ്ടു ഭൂവാസികൾ അവർ നിമിത്തം സന്തോഷിച്ചു ആനന്ദിക്കയും അന്യോന്യം സമ്മാനം കൊടുത്തയക്കയും ചെയ്യും.

യേഹേസ്കേൽ 36:4
യഹോവയായ കർത്താവിന്റെ വചനം കേൾപ്പിൻ! മലകളോടും കുന്നുകളോടും തോടുകളോടും താഴ്വരകളോടും പാഴായിരിക്കുന്ന ശൂന്യപ്രദേശങ്ങളോടും നിർജ്ജനവും ചുറ്റുമുള്ള ജാതികളിൽ ശേഷിച്ചവർക്കു കവർച്ചയും പരിഹാസവും ആയി ഭവിച്ചിരിക്കുന്ന പട്ടണങ്ങളോടും യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു:

യിരേമ്യാവു 48:27
അല്ല, യിസ്രായേൽ നിനക്കു പരിഹാസവിഷയമായിരുന്നില്ലയോ? നീ അവനെക്കുറിച്ചു പറയുമ്പോഴൊക്കെയും തല കുലുക്കുവാൻ അവൻ കള്ളന്മാരുടെ കൂട്ടത്തിൽ പിടിക്കപ്പെട്ടിരുന്നുവോ?

യിരേമ്യാവു 15:10
എന്റെ അമ്മേ, സർവ്വദേശത്തിന്നും കലഹക്കാരനും വിവാദക്കാരനും ആയിരിക്കുന്ന എന്നെ നീ പ്രസവിച്ചുവല്ലോ, അയ്യോ കഷ്ടം! ഞാൻ പലിശെക്കു കൊടുത്തിട്ടില്ല; എനിക്കു ആരും പലിശ തന്നിട്ടുമില്ല; എന്നിട്ടും അവരെല്ലാവരും എന്നെ ശപിക്കുന്നു.

യെശയ്യാ 37:23
നീ ആരെയാകുന്നു നിന്ദിച്ചു ദുഷിച്ചതു? ആർക്കു വിരോധമായിട്ടാകുന്നു നീ ഒച്ച പൊക്കുകയും തല ഉന്നതമായി ഉയർത്തുകയും ചെയ്തതു? യിസ്രായേലിന്റെ പരിശുദ്ധന്നു വിരോധമായിട്ടു തന്നെയല്ലോ?

യെശയ്യാ 36:12
അതിന്നു രബ്-ശാക്കേ: നിന്റെ യജമാനനോടും നിന്നോടും ഈ വാക്കു പറവാനോ എന്റെ യജമാനൻ എന്നെ അയച്ചിരിക്കുന്നതു? നിങ്ങളോടുകൂടി സ്വന്തമലം തിന്നുകയും സ്വന്തമൂത്രം കുടിക്കയും ചെയ്‍വാൻ മതിലിന്മേൽ ഇരിക്കുന്ന പുരുഷന്മാരുടെ അടുക്കൽ അല്ലയോ എന്നു പറഞ്ഞു.

യെശയ്യാ 36:8
ആകട്ടെ; എന്റെ യജമാനനായ അശ്ശൂർരാജാവുമായി വാതു കെട്ടുക: തക്ക കുതിരച്ചേവകരെ കയറ്റുവാൻ നിനക്കു കഴിയുമെങ്കിൽ ഞാൻ രണ്ടായിരം കുതിരയെ നിനക്കു തരാം.

സങ്കീർത്തനങ്ങൾ 44:13
നീ ഞങ്ങളെ അയൽക്കാർക്കു അപമാനവിഷയവും ചുറ്റുമുള്ളവർക്കു നിന്ദയും പരിഹാസവും ആക്കുന്നു.

ന്യായാധിപന്മാർ 16:25
അവർ ആനന്ദത്തിലായപ്പോൾ: നമ്മുടെ മുമ്പിൽ കളിപ്പാൻ ശിംശോനെ കൊണ്ടുവരുവിൻ എന്നു പറഞ്ഞു ശിംശോനെ കാരാഗൃഹത്തിൽനിന്നു വരുത്തി; അവൻ അവരുടെ മുമ്പിൽ കളിച്ചു; തൂണുകളുടെ ഇടയിലായിരുന്നു അവനെ നിർത്തിയിരുന്നതു.