സദൃശ്യവാക്യങ്ങൾ 8:13 in Malayalam

മലയാളം മലയാളം ബൈബിള്‍ സദൃശ്യവാക്യങ്ങൾ സദൃശ്യവാക്യങ്ങൾ 8 സദൃശ്യവാക്യങ്ങൾ 8:13

Proverbs 8:13
യഹോവാഭക്തി ദോഷത്തെ വെറുക്കുന്നതാകുന്നു; ഡംഭം, അഹങ്കാരം, ദുർമ്മാർഗ്ഗം, വക്രതയുള്ള വായ് എന്നിവയെ ഞാൻ പകെക്കുന്നു.

Proverbs 8:12Proverbs 8Proverbs 8:14

Proverbs 8:13 in Other Translations

King James Version (KJV)
The fear of the LORD is to hate evil: pride, and arrogancy, and the evil way, and the froward mouth, do I hate.

American Standard Version (ASV)
The fear of Jehovah is to hate evil: Pride, and arrogancy, and the evil way, And the perverse mouth, do I hate.

Bible in Basic English (BBE)
The fear of the Lord is seen in hating evil: pride, a high opinion of oneself, the evil way, and the false tongue, are unpleasing to me.

Darby English Bible (DBY)
The fear of Jehovah is to hate evil; pride, and arrogancy, and the evil way, and the froward mouth do I hate.

World English Bible (WEB)
The fear of Yahweh is to hate evil. I hate pride, arrogance, the evil way, and the perverse mouth.

Young's Literal Translation (YLT)
The fear of Jehovah `is' to hate evil; Pride, and arrogance, and an evil way, And a froward mouth, I have hated.

The
fear
יִֽרְאַ֣תyirĕʾatyee-reh-AT
of
the
Lord
יְהוָה֮yĕhwāhyeh-VA
hate
to
is
שְֽׂנֹ֫אתśĕnōtseh-NOTE
evil:
רָ֥עrāʿra
pride,
גֵּ֘אָ֤הgēʾâɡAY-AH
arrogancy,
and
וְגָא֨וֹן׀wĕgāʾônveh-ɡa-ONE
and
the
evil
וְדֶ֣רֶךְwĕderekveh-DEH-rek
way,
רָ֭עrāʿra
froward
the
and
וּפִ֨יûpîoo-FEE
mouth,
תַהְפֻּכ֬וֹתtahpukôtta-poo-HOTE
do
I
hate.
שָׂנֵֽאתִי׃śānēʾtîsa-NAY-tee

Cross Reference

സദൃശ്യവാക്യങ്ങൾ 16:6
ദയയും വിശ്വസ്തതയുംകൊണ്ടു അകൃത്യം പരിഹരിക്കപ്പെടുന്നു; യഹോവാഭക്തികൊണ്ടു മനുഷ്യർ ദോഷത്തെ വിട്ടകലുന്നു.

സങ്കീർത്തനങ്ങൾ 97:10
യഹോവയെ സ്നേഹിക്കുന്നവരേ, ദോഷത്തെ വെറുപ്പിൻ; അവൻ തന്റെ ഭക്തന്മാരുടെ പ്രാണങ്ങളെ കാക്കുന്നു; ദുഷ്ടന്മാരുടെ കയ്യിൽനിന്നു അവരെ വിടുവിക്കുന്നു.

തെസ്സലൊനീക്യർ 1 5:22
സകലവിധദോഷവും വിട്ടകലുവിൻ.

പത്രൊസ് 1 5:5
അവ്വണ്ണം ഇളയവരേ, മൂപ്പന്മാർക്കു കീഴടങ്ങുവിൻ. എല്ലാവരും തമ്മിൽ തമ്മിൽ കീഴടങ്ങി താഴ്മ ധരിച്ചുകൊൾവിൻ; ദൈവം നിഗളികളോടു എതിർത്തുനില്ക്കുന്നു; താഴ്മയുള്ളവർക്കോ കൃപ നല്കുന്നു;

സദൃശ്യവാക്യങ്ങൾ 4:24
വായുടെ വക്രത നിങ്കൽനിന്നു നീക്കിക്കളക; അധരങ്ങളുടെ വികടം നിങ്കൽനിന്നകറ്റുക.

സങ്കീർത്തനങ്ങൾ 101:3
ഞാൻ ഒരു നീചകാര്യം എന്റെ കണ്ണിന്നു മുമ്പിൽ വെക്കുകയില്ല; ക്രമം കെട്ടവരുടെ പ്രവൃത്തിയെ ഞാൻ വെറുക്കുന്നു; അതു എന്നോടു ചേർന്നു പറ്റുകയില്ല.

ശമൂവേൽ-1 2:3
ഡംഭിച്ചു ഡംഭിച്ചു ഇനി സംസാരിക്കരുതു; നിങ്ങളുടെ വായിൽനിന്നു അഹങ്കാരം പുറപ്പെടരുതു. യഹോവ ജ്ഞാനമുള്ള ദൈവം; അവൻ പ്രവൃത്തികളെ തൂക്കിനോക്കുന്നു.

തിമൊഥെയൊസ് 2 2:19
എങ്കിലും ദൈവത്തിന്റെ സ്ഥിരമായ അടിസ്ഥാനം നിലനില്ക്കുന്നു; കർത്താവു തനിക്കുള്ളവരെ അറിയുന്നു എന്നും കർത്താവിന്റെ നാമം ഉച്ചരിക്കുന്നവൻ എല്ലാം അനീതി വിട്ടകന്നുകൊള്ളട്ടെ എന്നും ആകുന്നു അതിന്റെ മുദ്ര.

റോമർ 12:9
സ്നേഹം നിർവ്യാജം ആയിരിക്കട്ടെ: തീയതിനെ വെറുത്തു നല്ലതിനോടു പറ്റിക്കൊൾവിൻ.

സെഖർയ്യാവു 8:17
നിങ്ങളിൽ ആരും തന്റെ കൂട്ടുകാരന്റെ നേരെ ഹൃദയത്തിൽ ദോഷം നിരൂപിക്കരുതു; കള്ളസ്സത്യത്തിൽ ഇഷ്ടം തോന്നുകയും അരുതു; ഇതെല്ലാം ഞാൻ വെറുക്കുന്നതല്ലോ എന്നു യഹോവയുടെ അരുളപ്പാടു.

ആമോസ് 5:15
നിങ്ങൾ തിന്മ ദ്വേഷിച്ചു നന്മ ഇച്ഛിച്ചു ഗോപുരത്തിങ്കൽ ന്യായം നിലനിർത്തുവിൻ; പക്ഷേ സൈന്യങ്ങളുടെ ദൈവമായ യഹോവ യോസേഫിൽ ശേഷിപ്പുള്ളവരോടു കൃപ കാണിക്കും.

സദൃശ്യവാക്യങ്ങൾ 16:18
നാശത്തിന്നു മുമ്പെ ഗർവ്വം; വീഴ്ചകൂ മുമ്പെ ഉന്നതഭാവം.

സദൃശ്യവാക്യങ്ങൾ 6:16
ആറു കാര്യം യഹോവ വെറുക്കുന്നു; ഏഴു കാര്യം അവന്നു അറെപ്പാകുന്നു:

സദൃശ്യവാക്യങ്ങൾ 6:12
നിസ്സാരനും ദുഷ്കർമ്മിയുമായവൻ വായുടെ വക്രതയോടെ നടക്കുന്നു.

സങ്കീർത്തനങ്ങൾ 138:6
യഹോവ ഉന്നതനെങ്കിലും താഴ്മയുള്ളവനെ കടാക്ഷിക്കുന്നു; ഗർവ്വിയെയോ അവൻ ദൂരത്തുനിന്നു അറിയുന്നു.

സങ്കീർത്തനങ്ങൾ 119:128
ആകയാൽ നിന്റെ സകലപ്രമാണങ്ങളും ഒത്തതെന്നു എണ്ണി, ഞാൻ സകല വ്യാജമാർഗ്ഗത്തേയും വെറുക്കുന്നു.പേ. പേ

സങ്കീർത്തനങ്ങൾ 119:104
നിന്റെ പ്രമാണങ്ങളാൽ ഞാൻ വിവേകമുള്ളവനാകുന്നു. അതുകൊണ്ടു ഞാൻ സകലവ്യാജമാർഗ്ഗവും വെറുക്കുന്നു.നൂൻ നൂൻ

സങ്കീർത്തനങ്ങൾ 5:4
നീ ദുഷ്ടതയിൽ പ്രസാദിക്കുന്ന ദൈവമല്ല; ദുഷ്ടൻ നിന്നോടുകൂടെ പാർക്കയില്ല.

സദൃശ്യവാക്യങ്ങൾ 10:31
നീതിമാന്റെ വായ് ജ്ഞാനം മുളെപ്പിക്കുന്നു; വക്രതയുള്ള നാവോ ഛേദിക്കപ്പെടും.