Proverbs 5:2
ജ്ഞാനത്തെ ശ്രദ്ധിച്ചു എന്റെ ബോധത്തിന്നു ചെവി ചായിക്ക.
Proverbs 5:2 in Other Translations
King James Version (KJV)
That thou mayest regard discretion, and that thy lips may keep knowledge.
American Standard Version (ASV)
That thou mayest preserve discretion, And that thy lips may keep knowledge.
Bible in Basic English (BBE)
So that you may be ruled by a wise purpose, and your lips may keep knowledge.
Darby English Bible (DBY)
that thou mayest keep reflection, and that thy lips may preserve knowledge.
World English Bible (WEB)
That you may maintain discretion, That your lips may preserve knowledge.
Young's Literal Translation (YLT)
To observe thoughtfulness, And knowledge do thy lips keep.
| That thou mayest regard | לִשְׁמֹ֥ר | lišmōr | leesh-MORE |
| discretion, | מְזִמּ֑וֹת | mĕzimmôt | meh-ZEE-mote |
| lips thy that and | וְ֝דַ֗עַת | wĕdaʿat | VEH-DA-at |
| may keep | שְׂפָתֶ֥יךָ | śĕpātêkā | seh-fa-TAY-ha |
| knowledge. | יִנְצֹֽרוּ׃ | yinṣōrû | yeen-tsoh-ROO |
Cross Reference
മലാഖി 2:6
നേരുള്ള ഉപദേശം അവന്റെ വായിൽ ഉണ്ടായിരുന്നു; നീതികേടു അവന്റെ അധരങ്ങളിൽ കണ്ടതുമില്ല; സമാധാനമായും പരമാർത്ഥമായും അവൻ എന്നോടുകൂടെ നടന്നു പലരെയും അകൃത്യം വിട്ടുതിരിയുമാറാക്കി;
ഉത്തമ ഗീതം 4:11
അല്ലയോ കാന്തേ, നിന്റെ അധരം തേൻ കട്ട പൊഴിക്കുന്നു; നിന്റെ നാവിൻ കീഴിൽ തേനും പാലും ഉണ്ടു; നിന്റെ വസ്ത്രത്തിന്റെ വാസന ലെബാനോന്റെ വാസനപോലെ ഇരിക്കുന്നു.
സദൃശ്യവാക്യങ്ങൾ 16:23
ജ്ഞാനിയുടെ ഹൃദയം അവന്റെ വായെ പഠിപ്പിക്കുന്നു; അവന്റെ അധരങ്ങൾക്കു വിദ്യ വർദ്ധിപ്പിക്കുന്നു.
സദൃശ്യവാക്യങ്ങൾ 15:7
ജ്ഞാനികളുടെ അധരങ്ങൾ പരിജ്ഞാനം വിതറുന്നു; മൂഢന്മാരുടെ ഹൃദയമോ നേരുള്ളതല്ല.
സദൃശ്യവാക്യങ്ങൾ 15:2
ജ്ഞാനിയുടെ നാവു നല്ല പരിജ്ഞാനം പ്രസ്താവിക്കുന്നു. മൂഢന്മാരുടെ വായോ ഭോഷത്വം പൊഴിക്കുന്നു.
സദൃശ്യവാക്യങ്ങൾ 10:21
നീതിമാന്റെ അധരങ്ങൾ പലരെയും പോഷിപ്പിക്കും; ഭോഷന്മാരോ ബുദ്ധിഹീനതയാൽ മരിക്കുന്നു.
സങ്കീർത്തനങ്ങൾ 119:13
ഞാൻ എന്റെ അധരങ്ങൾകൊണ്ടു നിന്റെ വായുടെ വിധികളെ ഒക്കെയും വർണ്ണിക്കുന്നു.
സങ്കീർത്തനങ്ങൾ 71:15
എന്റെ വായ് ഇടവിടാതെ നിന്റെ നീതിയെയും രക്ഷയെയും വർണ്ണിക്കും; അവയുടെ സംഖ്യ എനിക്കു അറിഞ്ഞുകൂടാ.
സങ്കീർത്തനങ്ങൾ 45:2
നീ മനുഷ്യപുത്രന്മാരിൽ അതിസുന്ദരൻ; ലാവണ്യം നിന്റെ അധരങ്ങളിന്മേൽ പകർന്നിരിക്കുന്നു; അതുകൊണ്ടു ദൈവം നിന്നെ എന്നേക്കും അനുഗ്രഹിച്ചിരിക്കുന്നു.
സദൃശ്യവാക്യങ്ങൾ 20:15
പൊന്നും അനവധി മുത്തുകളും ഉണ്ടല്ലോ; പരിജ്ഞാനമുള്ള അധരങ്ങളോ വിലയേറിയ ആഭരണം.