സദൃശ്യവാക്യങ്ങൾ 16:19 in Malayalam

മലയാളം മലയാളം ബൈബിള്‍ സദൃശ്യവാക്യങ്ങൾ സദൃശ്യവാക്യങ്ങൾ 16 സദൃശ്യവാക്യങ്ങൾ 16:19

Proverbs 16:19
ഗർവ്വികളോടുകൂടെ കവർച്ച പങ്കിടുന്നതിനെക്കാൾ താഴ്മയുള്ളവരോടുകൂടെ താഴ്മയുള്ളവനായിരിക്കുന്നതു നല്ലതു.

Proverbs 16:18Proverbs 16Proverbs 16:20

Proverbs 16:19 in Other Translations

King James Version (KJV)
Better it is to be of an humble spirit with the lowly, than to divide the spoil with the proud.

American Standard Version (ASV)
Better it is to be of a lowly spirit with the poor, Than to divide the spoil with the proud.

Bible in Basic English (BBE)
Better it is to have a gentle spirit with the poor, than to take part in the rewards of war with men of pride.

Darby English Bible (DBY)
Better is it to be of a humble spirit with the meek, than to divide the spoil with the proud.

World English Bible (WEB)
It is better to be of a lowly spirit with the poor, Than to divide the plunder with the proud.

Young's Literal Translation (YLT)
Better is humility of spirit with the poor, Than to apportion spoil with the proud.

Better
ט֣וֹבṭôbtove
humble
an
of
be
to
is
it
שְׁפַלšĕpalsheh-FAHL
spirit
ר֭וּחַrûaḥROO-ak
with
אֶתʾetet
lowly,
the
עֲנָיִ֑יםʿănāyîmuh-na-YEEM
than
to
divide
מֵֽחַלֵּ֥קmēḥallēqmay-ha-LAKE
the
spoil
שָׁ֝לָ֗לšālālSHA-LAHL
with
אֶתʾetet
the
proud.
גֵּאִֽים׃gēʾîmɡay-EEM

Cross Reference

യെശയ്യാ 57:15
ഉന്നതനും ഉയർ‍ന്നിരിക്കുന്നവനും ശാശ്വതവാസിയും പരിശുദ്ധൻ എന്നു നാമമുള്ളവനുമായവൻ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ഉന്നതനും പരിശുദ്ധനുമായി വസിക്കുന്നു; താഴ്മയുള്ളവരുടെ മനസ്സിന്നും മനസ്താപമുള്ളവരുടെ ഹൃദയത്തിന്നും ചൈതന്യം വരുത്തുവാൻ മനസ്താപവും മനോവിനയവുമുള്ളവരോടു കൂടെയും വസിക്കുന്നു.

പുറപ്പാടു് 15:9
ഞാൻ പിന്തുടരും, പിടിക്കും, കൊള്ള പങ്കിടും; എന്റെ ആശ അവരാൽ പൂർത്തിയാകും; ഞാൻ എന്റെ വാൾ ഊരും; എന്റെ കൈ അവരെ നിഗ്രഹിക്കും എന്നു ശത്രു പറഞ്ഞു.

ലൂക്കോസ് 18:13
ചുങ്കക്കാരനോ ദൂരത്തു നിന്നുകൊണ്ടു സ്വർഗ്ഗത്തേക്കു നോക്കുവാൻപോലും തുനിയാതെ മാറത്തടിച്ചു: ദൈവമേ, പാപിയായ എന്നോടു കരുണയുണ്ടാകേണമേ എന്നു പറഞ്ഞു.

ലൂക്കോസ് 1:51
തന്റെ ഭുജംകൊണ്ടു അവൻ ബലം പ്രവർത്തിച്ചു, ഹൃദയവിചാരത്തിൽ അഹങ്കരിക്കുന്നവരെ ചിതറിച്ചിരിക്കുന്നു.

മത്തായി 5:3
“ആത്മാവിൽ ദരിദ്രരായവർ ഭാഗ്യവാന്മാർ; സ്വർഗ്ഗരാജ്യം അവർക്കുള്ളതു.

യെശയ്യാ 53:12
അതുകൊണ്ടു ഞാൻ അവന്നു മഹാന്മാരോടുകൂടെ ഓഹരി കൊടുക്കും; ബലവാന്മാരോടുകൂടെ അവൻ കൊള്ള പങ്കിടും; അവൻ തന്റെ പ്രാണനെ മരണത്തിന്നു ഒഴുക്കിക്കളകയും അനേകരുടെ പാപം വഹിച്ചും അതിക്രമക്കാർ‍ക്കു വേണ്ടി ഇടനിന്നുംകൊണ്ടു അതിക്രമക്കാരോടുകൂടെ എണ്ണപ്പെടുകയും ചെയ്കയാൽ തന്നേ.

യെശയ്യാ 10:13
എന്റെ കയ്യുടെ ശക്തികൊണ്ടും എന്റെ ജ്ഞാനംകൊണ്ടും ഞാൻ ഇതു ചെയ്തു; ഞാൻ ബുദ്ധിമാൻ; ഞാൻ ജാതികളുടെ അതിരുകളെ മാറ്റുകയും അവരുടെ ഭണ്ഡാരങ്ങളെ കവർന്നുകളകയും പരാക്രമിയെപ്പോലെ സിംഹാസനസ്ഥന്മാരെ താഴ്ത്തുകയും ചെയ്തിരിക്കുന്നു.

യെശയ്യാ 10:6
ഞാൻ അവനെ അശുദ്ധമായോരു ജാതിക്കു നേരെ അയക്കും; എന്റെ ക്രോധം വഹിക്കുന്ന ജനത്തിന്നു വിരോധമായി ഞാൻ അവന്നു കല്പന കൊടുക്കും; അവരെ കൊള്ളയിടുവാനും കവർച്ച ചെയ്‍വാനും തെരുവീഥിയിലെ ചെളിയെപ്പോലെ ചവിട്ടിക്കളവാനും തന്നേ.

യെശയ്യാ 9:3
നീ വർദ്ധിപ്പിച്ചിട്ടില്ലാത്ത ജാതിയെ വർദ്ധിപ്പിക്കുന്നു; അവർ നിന്റെ സന്നിധിയിൽ സന്തോഷിക്കുന്ന സന്തോഷം കൊയ്ത്തുകാലത്തിലെ സന്തോഷംപോലെയും കൊള്ളപങ്കിടുമ്പോൾ ആനന്ദിക്കുന്നതു പോലെയും ആകുന്നു.

സദൃശ്യവാക്യങ്ങൾ 29:23
മനുഷ്യന്റെ ഗർവ്വം അവനെ താഴ്ത്തിക്കളയും; മനോവിനയമുള്ളവനോ മാനം പ്രാപിക്കും.

സങ്കീർത്തനങ്ങൾ 138:6
യഹോവ ഉന്നതനെങ്കിലും താഴ്മയുള്ളവനെ കടാക്ഷിക്കുന്നു; ഗർവ്വിയെയോ അവൻ ദൂരത്തുനിന്നു അറിയുന്നു.

സങ്കീർത്തനങ്ങൾ 34:18
ഹൃദയം നുറുങ്ങിയവർക്കു യഹോവ സമീപസ്ഥൻ; മനസ്സു തകർന്നവരെ അവൻ രക്ഷിക്കുന്നു.