Proverbs 13:2
തന്റെ വായുടെ ഫലത്താൽ മനുഷ്യൻ നന്മ അനുഭവിക്കും; ദ്രോഹികളുടെ ആഗ്രഹമോ സാഹസം തന്നേ.
Proverbs 13:2 in Other Translations
King James Version (KJV)
A man shall eat good by the fruit of his mouth: but the soul of the transgressors shall eat violence.
American Standard Version (ASV)
A man shall eat good by the fruit of his mouth; But the soul of the treacherous `shall eat' violence.
Bible in Basic English (BBE)
A man will get good from the fruit of his lips, but the desire of the false is for violent acts.
Darby English Bible (DBY)
A man shall eat good by the fruit of his mouth; but the soul of the treacherous, violence.
World English Bible (WEB)
By the fruit of his lips, a man enjoys good things; But the unfaithful crave violence.
Young's Literal Translation (YLT)
From the fruit of the mouth a man eateth good, And the soul of the treacherous -- violence.
| A man | מִפְּרִ֣י | mippĕrî | mee-peh-REE |
| shall eat | פִי | pî | fee |
| good | אִ֭ישׁ | ʾîš | eesh |
| by the fruit | יֹ֣אכַל | yōʾkal | YOH-hahl |
| mouth: his of | ט֑וֹב | ṭôb | tove |
| but the soul | וְנֶ֖פֶשׁ | wĕnepeš | veh-NEH-fesh |
| transgressors the of | בֹּגְדִ֣ים | bōgĕdîm | boh-ɡeh-DEEM |
| shall eat violence. | חָמָֽס׃ | ḥāmās | ha-MAHS |
Cross Reference
സദൃശ്യവാക്യങ്ങൾ 12:14
തന്റെ വായുടെ ഫലത്താൽ മനുഷ്യൻ നന്മ അനുഭവിച്ചു തൃപ്തനാകും; തന്റെ കൈകളുടെ പ്രവൃത്തിക്കു തക്കവണ്ണം അവന്നു കിട്ടും.
സദൃശ്യവാക്യങ്ങൾ 18:20
വായുടെ ഫലത്താൽ മനുഷ്യന്റെ ഉദരം നിറയും; അധരങ്ങളുടെ വിളവുകൊണ്ടു അവന്നു തൃപ്തിവരും;
സദൃശ്യവാക്യങ്ങൾ 4:17
ദുഷ്ടതയുടെ ആഹാരംകൊണ്ടു അവർ ഉപജീവിക്കുന്നു; ബലാൽക്കാരത്തിന്റെ വീഞ്ഞു അവർ പാനം ചെയ്യുന്നു.
സദൃശ്യവാക്യങ്ങൾ 1:31
അവർ സ്വന്തവഴിയുടെ ഫലം അനുഭവിക്കയും തങ്ങളുടെ ആലോചനകളാൽ തൃപ്തി പ്രാപിക്കയും ചെയ്യും.
സദൃശ്യവാക്യങ്ങൾ 1:11
ഞങ്ങളോടുകൂടെ വരിക; നാം രക്തത്തിന്നായി പതിയിരിക്ക; നിർദ്ദോഷിയെ കാരണം കൂടാതെ പിടിപ്പാൻ ഒളിച്ചിരിക്ക.
സങ്കീർത്തനങ്ങൾ 140:11
വാവിഷ്ഠാണക്കാരൻ ഭൂമിയിൽ നിലനിൽക്കയില്ല; സാഹസക്കാരനെ അനർത്ഥം നായാടി ഉന്മൂലനാശം വരുത്തും.
സദൃശ്യവാക്യങ്ങൾ 10:11
നീതിമാന്റെ വായ് ജീവന്റെ ഉറവാകുന്നു. എന്നാൽ ദുഷ്ടന്മാരുടെ വായെ സാഹസംമൂടുന്നു.
വെളിപ്പാടു 16:6
വിശുദ്ധന്മാരുടെയും പ്രവാചകന്മാരുടെയും രക്തം അവർ ചിന്നിച്ചതുകൊണ്ടു നീ അവർക്കു രക്തം കുടിപ്പാൻ കൊടുത്തു; അതിന്നു അവർ യോഗ്യർ തന്നേ.
ഹബക്കൂക്‍ 2:17
മനുഷ്യരുടെ രക്തവും ദേശത്തോടും നഗരത്തോടും അതിന്റെ സകലനിവാസികളോടും ചെയ്ത സാഹസവും ഹേതുവായി ലെബാനോനോടു ചെയ്ത ദ്രോഹവും മൃഗങ്ങളെ പേടിപ്പിച്ച സംഹാരവും നിന്നെ മൂടും.
ഹബക്കൂക്‍ 2:8
നീ പലജാതികളോടും കവർച്ച ചെയ്തതുകൊണ്ടു ജാതികളിൽ ശേഷിപ്പുള്ളവരൊക്കെയും മനുഷ്യരുടെ രക്തംനിമിത്തവും നീ ദേശത്തോടും നഗരത്തോടും അതിന്റെ സകലനിവാസികളോടും ചെയ്ത സാഹസം നിമിത്തവും നിന്നോടും കവർച്ച ചെയ്യും.
യിരേമ്യാവു 25:27
നീ അവരോടു പറയേണ്ടതു: യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ കുടിച്ചു ലഹരിപിടിച്ചു ഛർദ്ദിച്ചു, ഞാൻ നിങ്ങളുടെ ഇടയിൽ അയക്കുന്ന വാളുകൊണ്ടു ഇനി എഴുന്നേൽക്കാതവണ്ണം വീഴുവിൻ.
സദൃശ്യവാക്യങ്ങൾ 1:18
അവർ സ്വന്ത രക്തത്തിന്നായി പതിയിരിക്കുന്നു; സ്വന്തപ്രാണഹാനിക്കായി ഒളിച്ചിരിക്കുന്നു.
സങ്കീർത്തനങ്ങൾ 75:8
യഹോവയുടെ കയ്യിൽ ഒരു പാനപാത്രം ഉണ്ടു; വീഞ്ഞു നുരെക്കുന്നു; അതു മദ്യംകൊണ്ടു നിറെഞ്ഞിരിക്കുന്നു; അവൻ അതിൽനിന്നു പകരുന്നു; ഭൂമിയിലെ സകലദുഷ്ടന്മാരും അതിന്റെ മട്ടു വലിച്ചുകുടിക്കും.