Proverbs 11:29
സ്വഭവനത്തെ വലെക്കുന്നവന്റെ അനുഭവം വായുവത്രെ; ഭോഷൻ ജ്ഞാനഹൃദയന്നു ദാസനായ്തീരും.
Proverbs 11:29 in Other Translations
King James Version (KJV)
He that troubleth his own house shall inherit the wind: and the fool shall be servant to the wise of heart.
American Standard Version (ASV)
He that troubleth his own house shall inherit the wind; And the foolish shall be servant to the wise of heart.
Bible in Basic English (BBE)
The troubler of his house will have the wind for his heritage, and the foolish will be servant to the wise-hearted.
Darby English Bible (DBY)
He that troubleth his own house shall inherit wind; and the fool shall be servant to the wise of heart.
World English Bible (WEB)
He who troubles his own house shall inherit the wind. The foolish shall be servant to the wise of heart.
Young's Literal Translation (YLT)
Whoso is troubling his own house inheriteth wind, And a servant `is' the fool to the wise of heart.
| He that troubleth | עֹכֵ֣ר | ʿōkēr | oh-HARE |
| house own his | בֵּ֭יתוֹ | bêtô | BAY-toh |
| shall inherit | יִנְחַל | yinḥal | yeen-HAHL |
| the wind: | ר֑וּחַ | rûaḥ | ROO-ak |
| fool the and | וְעֶ֥בֶד | wĕʿebed | veh-EH-ved |
| shall be servant | אֱ֝וִ֗יל | ʾĕwîl | A-VEEL |
| to the wise | לַחֲכַם | laḥăkam | la-huh-HAHM |
| of heart. | לֵֽב׃ | lēb | lave |
Cross Reference
സഭാപ്രസംഗി 5:16
അതും ഒരു വല്ലാത്ത തിന്മ തന്നേ; അവൻ വന്നതുപോലെ തന്നേ പോകുന്നു; അവന്റെ വൃാഥപ്രയത്നത്താൽ അവന്നു എന്തു പ്രയോജനം?
സദൃശ്യവാക്യങ്ങൾ 14:19
ദുർജ്ജനം സജ്ജനത്തിന്റെ മുമ്പിലും ദുഷ്ടന്മാർ നീതിമാന്മാരുടെ വാതിൽക്കലും വണങ്ങിനില്ക്കുന്നു.
ഹബക്കൂക് 2:9
അനർത്ഥത്തിൽനിന്നു വിടുവിക്കപ്പെടുവാൻ തക്കവണ്ണം ഉയരത്തിൽ കൂടുവെക്കേണ്ടതിന്നു തന്റെ വീട്ടിന്നുവേണ്ടി ദുരാദായം ആഗ്രഹിക്കുന്നവന്നു അയ്യോ കഷ്ടം!
ഹോശേയ 8:7
അവർ കാറ്റു വിതെച്ചു, ചുഴലിക്കാറ്റു കൊയ്യും; അതിന്നു തണ്ടില്ല, ഞാറു മാവിനെ നല്കുകയുമില്ല; നല്കിയാലും അന്യജാതികൾ അതിനെ വിഴുങ്ങിക്കളയും.
സദൃശ്യവാക്യങ്ങൾ 15:27
ദുരാഗ്രഹി തന്റെ ഭവനത്തെ വലെക്കുന്നു; കോഴ വെറുക്കുന്നവനോ ജീവിച്ചിരിക്കും.
ശമൂവേൽ-1 25:38
പത്തുദിവസം കഴിഞ്ഞശേഷം യഹോവ നാബാലിനെ ദണ്ഡിപ്പിച്ചു, അവൻ മരിച്ചുപോയി.
ശമൂവേൽ-1 25:17
ആകയാൽ ഇപ്പോൾ ചെയ്യേണ്ടതു എന്തെന്നു ആലോചിച്ചുനോക്കേണം; നമ്മുടെ യജമാനന്നും അവന്റെ സകലഭവനത്തിന്നും ദോഷം നിർണ്ണയിച്ചുപോയിരിക്കുന്നു; അവനോ ദുസ്സ്വഭാവിയാകകൊണ്ടു അവനോടു ആർക്കും ഒന്നും മിണ്ടിക്കൂടാ.
ശമൂവേൽ-1 25:3
അവന്നു നാബാൽ എന്നും അവന്റെ ഭാര്യക്കു അബീഗയിൽഎന്നും പേർ. അവൾ നല്ല വിവേകമുള്ളവളും സുന്ദരിയും അവനോ നിഷ്ഠൂരനും ദുഷ്കർമ്മിയും ആയിരുന്നു. അവൻ കാലേബ് വംശക്കാരൻ ആയിരുന്നു.
യോശുവ 7:24
അപ്പോൾ യോശുവയും എല്ലായിസ്രായേലുംകൂടെ സേരെഹിന്റെ പുത്രനായ ആഖാനെ വെള്ളി, മേലങ്കി, പൊൻകട്ടി, അവന്റെ പുത്രന്മാർ, പുത്രിമാർ, അവന്റെ കാള, കഴുത, ആടു, കൂടാരം ഇങ്ങനെ അവന്നുള്ള സകലവുമായി ആഖോർതാഴ്വരയിൽ കൊണ്ടുപോയി:
ഉല്പത്തി 34:30
അപ്പോൾ യാക്കോബ് ശിമെയോനോടും ലേവിയോടും: ഈ ദേശനിവാസികളായ കനാന്യരുടെയും പെരിസ്യരുടെയും ഇടയിൽ നിങ്ങൾ എന്നെ നാറ്റിച്ചു വിഷമത്തിലാക്കിയിരിക്കുന്നു; ഞാൻ ആൾ ചുരുക്കമുള്ളവനല്ലോ; അവർ എനിക്കു വിരോധമായി കൂട്ടംകൂടി എന്നെ തോല്പിക്കയും ഞാനും എന്റെ ഭവനവും നശിക്കയും ചെയ്യും എന്നു പറഞ്ഞു.