Numbers 22:17
ഞാൻ നിന്നെ ഏറ്റവും ബഹുമാനിക്കും; നീ എന്നോടു പറയുന്നതൊക്കെയും ഞാൻ ചെയ്യാം; വന്നു എനിക്കുവേണ്ടി ഈ ജനത്തെ ശപിക്കേണമേ എന്നു സിപ്പോരിന്റെ മകനായ ബാലാക്ക് പറയുന്നു എന്നു പറഞ്ഞു.
Numbers 22:17 in Other Translations
King James Version (KJV)
For I will promote thee unto very great honor, and I will do whatsoever thou sayest unto me: come therefore, I pray thee, curse me this people.
American Standard Version (ASV)
for I will promote thee unto very great honor, and whatsoever thou sayest unto me I will do: come therefore, I pray thee, curse me this people.
Bible in Basic English (BBE)
For I will give you a place of very great honour, and whatever you say to me I will do; so come, in answer to my prayer, and put a curse on this people.
Darby English Bible (DBY)
for very highly will I honour thee, and whatever thou shalt say to me will I do; come therefore, I pray thee, curse me this people.
Webster's Bible (WBT)
For I will promote thee to very great honor, and I will do whatever thou sayest to me: come therefore, I pray thee, curse this people for me.
World English Bible (WEB)
for I will promote you to very great honor, and whatever you say to me I will do. Please come therefore, and curse this people for me.
Young's Literal Translation (YLT)
for very greatly I honour thee, and all that thou sayest unto me I do; and come, I pray thee, pierce for me this people.'
| For | כִּֽי | kî | kee |
| great promote will I | כַבֵּ֤ד | kabbēd | ha-BADE |
| thee unto very | אֲכַבֶּדְךָ֙ | ʾăkabbedkā | uh-ha-bed-HA |
| honour, | מְאֹ֔ד | mĕʾōd | meh-ODE |
| and I will do | וְכֹ֛ל | wĕkōl | veh-HOLE |
| whatsoever | אֲשֶׁר | ʾăšer | uh-SHER |
| תֹּאמַ֥ר | tōʾmar | toh-MAHR | |
| thou sayest | אֵלַ֖י | ʾēlay | ay-LAI |
| unto | אֶֽעֱשֶׂ֑ה | ʾeʿĕśe | eh-ay-SEH |
| me: come | וּלְכָה | ûlĕkâ | oo-leh-HA |
| thee, pray I therefore, | נָּא֙ | nāʾ | na |
| curse | קָֽבָה | qābâ | KA-va |
| me | לִּ֔י | lî | lee |
| this | אֵ֖ת | ʾēt | ate |
| people. | הָעָ֥ם | hāʿām | ha-AM |
| הַזֶּֽה׃ | hazze | ha-ZEH |
Cross Reference
സംഖ്യാപുസ്തകം 24:11
ഇപ്പോൾ നിന്റെ സ്ഥലത്തേക്കു ഓടിപ്പോക; നിന്നെ ഏറ്റവും ബഹുമാനിപ്പാൻ ഞാൻ വിചാരിച്ചിരുന്നു; എന്നാൽ യഹോവ നിനക്കു ബഹുമാനം മുടക്കിയിരിക്കുന്നു എന്നു പറഞ്ഞു.
മത്തായി 16:26
ഒരു മനുഷ്യൻ സർവ്വലോകവും നേടീട്ടും തന്റെ ജീവനെ നഷ്ടപ്പെടുത്തിയാൽ അവന്നു എന്തു പ്രയോജനം? അല്ല, തന്റെ ജീവനെ വീണ്ടുകൊൾവാൻ മനുഷ്യൻ എന്തു മറുവില കൊടുക്കും?
മത്തായി 14:7
അതുകൊണ്ടു എന്തു ചോദിച്ചാലും അവൾക്കു കൊടുക്കും എന്നു അവൻ സത്യംചെയ്തു വാക്കുകൊടുത്തു.
മത്തായി 4:8
പിന്നെ പിശാചു അവനെ ഏറ്റവും ഉയർന്നോരു മലമേൽ കൂട്ടികൊണ്ടുപോയി ലോകത്തിലുള്ള സകല രാജ്യങ്ങളെയും അവയുടെ മഹത്വത്തെയും കാണിച്ചു:
എസ്ഥേർ 7:9
അപ്പോൾ രാജാവിന്റെ ഷണ്ഡന്മാരിൽ ഒരുത്തനായ ഹർബ്ബോനാ: ഇതാ, രാജാവിന്റെ നന്മെക്കായി സംസാരിച്ച മൊർദ്ദെഖായിക്കു ഹാമാൻ ഉണ്ടാക്കിയതായി അമ്പതു മുഴം ഉയരമുള്ള കഴുമരം ഹാമാന്റെ വീട്ടിൽ നില്ക്കുന്നു എന്നു രാജസന്നിധിയിൽ ബോധിപ്പിച്ചു; അതിന്മേൽ തന്നേ അവനെ തൂക്കിക്കളവിൻ എന്നു രാജാവു കല്പിച്ചു.
എസ്ഥേർ 5:11
ഹാമാൻ അവരോടു തന്റെ ധനമാഹാത്മ്യവും പുത്രബഹുത്വവും രാജാവു തനിക്കു നല്കിയ ഉന്നതപദവിയും പ്രഭുക്കന്മാർക്കും രാജഭൃത്യന്മാർക്കും മേലായി തന്നെ ഉയർത്തിയിരിക്കുന്നതും വിവരിച്ചു പറഞ്ഞു.
ആവർത്തനം 16:9
പിന്നെ ഏഴു ആഴ്ചവട്ടം എണ്ണേണം; വിളയിൽ അരിവാൾ ഇടുവാൻ ആരംഭിക്കുന്നതു മുതൽ ഏഴു ആഴ്ചവട്ടം എണ്ണേണം.
സംഖ്യാപുസ്തകം 23:29
ബിലെയാം ബാലാക്കിനോടു: ഇവിടെ എനിക്കു ഏഴു യാഗപീഠം പണിതു ഏഴു കാളയെയും ഏഴു ആട്ടുകൊറ്റനെയും ഒരുക്കിനിർത്തുക എന്നു പറഞ്ഞു.
സംഖ്യാപുസ്തകം 23:2
ബിലെയാം പറഞ്ഞതുപോലെ ബാലാക്ക് ചെയ്തു; ബാലാക്കും ബിലെയാമും ഓരോ പീഠത്തിന്മേലും ഒരു കാളയെയും ഒരു ആട്ടുകൊറ്റനെയും യാഗം കഴിച്ചു;
സംഖ്യാപുസ്തകം 22:37
ബാലാക്ക് ബിലെയാമിനോടു: ഞാൻ നിന്നെ വിളിപ്പാൻ ആളയച്ചില്ലയോ? നീ വരാതിരുന്നതു എന്തു? നിന്നെ ബഹുമാനിപ്പാൻ എനിക്കു കഴികയില്ലയോ എന്നു പറഞ്ഞതിന്നു ബിലെയാം ബാലാക്കിനോടു:
സംഖ്യാപുസ്തകം 22:6
നീ വന്നു എനിക്കുവേണ്ടി ഈ ജനത്തെ ശപിക്കേണമേ; അവർ എന്നെക്കാൾ ഏറ്റവും ബലവാന്മാർ ആയിരിക്കകൊണ്ടു പക്ഷേ അവരെ തോല്പിച്ചു ദേശത്തുനിന്നു ഓടിച്ചുകളവാൻ എനിക്കു കഴിവുണ്ടാകുമായിരിക്കും; നീ അനുഗ്രഹിക്കുന്നവൻ അനുഗ്രഹിക്കപ്പെട്ടവൻ, നീ ശപിക്കുന്നവൻ ശപിക്കപ്പെട്ടവൻ എന്നു ഞാൻ അറിയുന്നു എന്നു പറയിച്ചു.