Luke 11:45
ന്യായശാസ്ത്രിമാരിൽ ഒരുത്തൻ അവനോടു: ഗുരോ, ഇങ്ങനെ പറയുന്നതിനാൽ നീ ഞങ്ങളെയും അപമാനിക്കുന്നു എന്നു പറഞ്ഞു.
Luke 11:45 in Other Translations
King James Version (KJV)
Then answered one of the lawyers, and said unto him, Master, thus saying thou reproachest us also.
American Standard Version (ASV)
And one of the lawyers answering saith unto him, Teacher, in saying this thou reproachest us also.
Bible in Basic English (BBE)
And one of the teachers of the law, answering, said to him, Master, in saying this, you give a bad name to us as to them.
Darby English Bible (DBY)
And one of the doctors of the law answering says to him, Teacher, in saying these things thou insultest us also.
World English Bible (WEB)
One of the lawyers answered him, "Teacher, in saying this you insult us also."
Young's Literal Translation (YLT)
And one of the lawyers answering, saith to him, `Teacher, these things saying, us also thou dost insult;'
| Then | Ἀποκριθεὶς | apokritheis | ah-poh-kree-THEES |
| answered | δέ | de | thay |
| one | τις | tis | tees |
| of the | τῶν | tōn | tone |
| lawyers, | νομικῶν | nomikōn | noh-mee-KONE |
| and said | λέγει | legei | LAY-gee |
| him, unto | αὐτῷ | autō | af-TOH |
| Master, | Διδάσκαλε | didaskale | thee-THA-ska-lay |
| thus | ταῦτα | tauta | TAF-ta |
| saying | λέγων | legōn | LAY-gone |
| thou reproachest | καὶ | kai | kay |
| us | ἡμᾶς | hēmas | ay-MAHS |
| also. | ὑβρίζεις | hybrizeis | yoo-VREE-zees |
Cross Reference
യിരേമ്യാവു 6:10
അവർ കേൾപ്പാൻ തക്കവണ്ണം ഞാൻ ആരോടു സംസാരിച്ചു സാക്ഷീകരിക്കേണ്ടു? അവരുടെ ചെവിക്കു പരിച്ഛേദന ഇല്ലായ്കയാൽ ശ്രദ്ധിപ്പാൻ അവർക്കു കഴികയില്ല; യഹോവയുടെ വചനം അവർക്കു നിന്ദയായിരിക്കുന്നു; അവർക്കു അതിൽ ഇഷ്ടമില്ല.
യോഹന്നാൻ 9:40
അവനോടുകൂടെയുള്ള ചില പരീശന്മാർ ഇതു കേട്ടിട്ടു ഞങ്ങളും കുരുടരോ എന്നു ചോദിച്ചു.
യോഹന്നാൻ 7:48
പ്രമാണികളിൽ ആകട്ടെ പരീശന്മാരിൽ ആകട്ടെ ആരെങ്കിലും അവനിൽ വിശ്വസിച്ചിട്ടുണ്ടോ?
യോഹന്നാൻ 7:7
നിങ്ങളെ പകെപ്പാൻ ലോകത്തിന്നു കഴിയുന്നതല്ല; എന്നാൽ അതിന്റെ പ്രവൃത്തികൾ ദോഷമുള്ളവ എന്നു ഞാൻ അതിനെക്കുറിച്ചു സാക്ഷ്യം പറയുന്നതുകൊണ്ടു അതു എന്നെ പകെക്കുന്നു.
ലൂക്കോസ് 11:52
ന്യായശാസ്ത്രിമാരായ നിങ്ങൾക്കു അയ്യോ കഷ്ടം; നിങ്ങൾ പരിജ്ഞാനത്തിന്റെ താക്കോൽ എടുത്തുകളഞ്ഞു; നിങ്ങൾ തന്നേ കടന്നില്ല; കടക്കുന്നവരെ തടുത്തുംകളഞ്ഞു.
ലൂക്കോസ് 11:46
അതിന്നു അവൻ പറഞ്ഞതു: “ന്യായശാസ്ത്രിമാരായ നിങ്ങൾക്കും അയ്യോ കഷ്ടം; എടുപ്പാൻ പ്രയാസമുള്ള ചുമടുകളെ നിങ്ങൾ മനുഷ്യരെക്കൊണ്ടു ചുമപ്പിക്കുന്നു; നിങ്ങൾ ഒരു വിരൽ കൊണ്ടുപോലും ആ ചുമടുകളെ തൊടുന്നില്ല.
മത്തായി 22:35
അവരിൽ ഒരു വൈദികൻ അവനെ പരീക്ഷിച്ചു:
ആമോസ് 7:10
എന്നാൽ ബേഥേലിലെ പുരോഹിതനായ അമസ്യാവു യിസ്രായേൽരാജാവായ യൊരോബെയാമിന്റെ അടുക്കൽ ആളയച്ചു: ആമോസ് യിസ്രായേൽഗൃഹത്തിന്റെ മദ്ധ്യേ നിനക്കു വിരോധമായി കൂട്ടുകെട്ടുണ്ടാക്കുന്നു; അവന്റെ വാക്കു ഒക്കെയും സഹിപ്പാൻ ദേശത്തിന്നു കഴിവില്ല.
യിരേമ്യാവു 20:8
സംസാരിക്കുമ്പോഴൊക്കെയും ഞാൻ നിലവിളിച്ചു സാഹസത്തെയും ബലാൽക്കാരത്തെയും കുറിച്ചു ആവലാധി പറയേണ്ടിവരുന്നു; അങ്ങനെ യഹോവയുടെ വചനം എനിക്കു ഇടവിടാതെ നിന്ദെക്കും പരിഹാസത്തിന്നും ഹേതുവായിരിക്കുന്നു.
രാജാക്കന്മാർ 1 22:8
അതിന്നു യിസ്രായേൽരാജാവു യെഹോശാഫാത്തിനോടു: നാം യഹോവയോടു അരുളപ്പാടു ചോദിപ്പാൻ തക്കവണ്ണം ഇനി യിമ്ളയുടെ മകനായ മീഖായാവു എന്നൊരുത്തൻ ഉണ്ടു. എന്നാൽ അവൻ എന്നെക്കുറിച്ചു ഗണമല്ല ദോഷം തന്നേ പ്രവചിക്കുന്നതുകൊണ്ടു എനിക്കു അവനോടു ഇഷ്ടമില്ല എന്നു പറഞ്ഞു. രാജാവു അങ്ങനെ പറയരുതേ എന്നു യെഹോശാഫാത്ത് പറഞ്ഞു.