യോഹന്നാൻ 10:7 in Malayalam

മലയാളം മലയാളം ബൈബിള്‍ യോഹന്നാൻ യോഹന്നാൻ 10 യോഹന്നാൻ 10:7

John 10:7
യേശു പിന്നെയും അവരോടു പറഞ്ഞതു: “ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: ആടുകളുടെ വാതിൽ ഞാൻ ആകുന്നു.

John 10:6John 10John 10:8

John 10:7 in Other Translations

King James Version (KJV)
Then said Jesus unto them again, Verily, verily, I say unto you, I am the door of the sheep.

American Standard Version (ASV)
Jesus therefore said unto them again, Verily, verily, I say unto you, I am the door of the sheep.

Bible in Basic English (BBE)
So Jesus said again, Truly I say to you, I am the door of the sheep.

Darby English Bible (DBY)
Jesus therefore said again to them, Verily, verily, I say to you, I am the door of the sheep.

World English Bible (WEB)
Jesus therefore said to them again, "Most assuredly, I tell you, I am the sheep's door.

Young's Literal Translation (YLT)
Jesus said therefore again to them, `Verily, verily, I say to you -- I am the door of the sheep;

Then
ΕἶπενeipenEE-pane
said
οὖνounoon
Jesus
πάλινpalinPA-leen
unto
them
αὐτοῖςautoisaf-TOOS
again,
hooh
Verily,
Ἰησοῦςiēsousee-ay-SOOS
verily,
Ἀμὴνamēnah-MANE
I
say
ἀμὴνamēnah-MANE
you,
unto
λέγωlegōLAY-goh

ὑμῖνhyminyoo-MEEN
I
ὅτιhotiOH-tee
am
ἐγώegōay-GOH
the
εἰμιeimiee-mee
door
ay
of
the
θύραthyraTHYOO-ra
sheep.
τῶνtōntone
προβάτωνprobatōnproh-VA-tone

Cross Reference

യോഹന്നാൻ 14:6
ഞാൻ തന്നേ വഴിയും സത്യവും ജീവനും ആകുന്നു; ഞാൻ മുഖാന്തരമല്ലാതെ ആരും പിതാവിന്റെ അടുക്കൽ എത്തുന്നില്ല.

എഫെസ്യർ 2:18
അവൻ മുഖാന്തരം നമുക്കു ഇരുപക്ഷക്കാർക്കും ഏകാത്മാവിനാൽ പിതാവിങ്കലേക്കു പ്രവേശനം ഉണ്ടു.

യോഹന്നാൻ 10:9
ഞാൻ വാതിൽ ആകുന്നു; എന്നിലൂടെ കടക്കുന്നവൻ രക്ഷപ്പെടും; അവൻ അകത്തു വരികയും പുറത്തുപോകയും മേച്ചൽ കണ്ടെത്തുകയും ചെയ്യും.

യോഹന്നാൻ 10:1
“ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു, ആട്ടിൻ തൊഴിത്തിൽ വാതിലൂടെ കടക്കാതെ വേറെ വഴിയായി കയറുന്നവൻ കള്ളനും കവർച്ചക്കാരനും ആകുന്നു.

എബ്രായർ 10:19
അതുകൊണ്ടു സഹോദരന്മാരേ, യേശു തന്റെ ദേഹം എന്ന തിരശ്ശീലയിൽകൂടി നമുക്കു പ്രതിഷ്ഠിച്ച ജീവനുള്ള പുതുവഴിയായി,

ലൂക്കോസ് 15:4
നിങ്ങളിൽ ഒരു ആൾക്കു നൂറു ആടുണ്ടു എന്നിരിക്കട്ടെ. അതിൽ ഒന്നു കാണാതെ പോയാൽ അവൻ തൊണ്ണൂറ്റൊമ്പതിനെയും മരുഭൂമിയിൽ വിട്ടേച്ചു. ആ കാണാതെപോയതിനെ കണ്ടെത്തുംവരെ നോക്കി നടക്കാതിരിക്കുമോ?

സങ്കീർത്തനങ്ങൾ 100:3
യഹോവ തന്നേ ദൈവം എന്നറിവിൻ; അവൻ നമ്മെ ഉണ്ടാക്കി, നാം അവന്നുള്ളവർ ആകുന്നു; അവന്റെ ജനവും അവൻ മേയിക്കുന്ന ആടുകളും തന്നേ.

സങ്കീർത്തനങ്ങൾ 95:7
അവൻ നമ്മുടെ ദൈവമാകുന്നു; നാമോ അവൻ മേയിക്കുന്ന ജനവും അവന്റെ കൈക്കലെ ആടുകളും തന്നേ.

സങ്കീർത്തനങ്ങൾ 79:13
എന്നാൽ നിന്റെ ജനവും നിന്റെ മേച്ചല്പുറത്തെ ആടുകളുമായ ഞങ്ങൾ എന്നേക്കും നിനക്കു സ്തോത്രം ചെയ്യും. തലമുറതലമുറയോളം ഞങ്ങൾ നിന്റെ സ്തുതിയെ പ്രസ്താവിക്കും.

യേഹേസ്കേൽ 34:31
എന്നാൽ എന്റെ മേച്ചൽപുറത്തെ ആടുകളായി എന്റെ ആടുകളായുള്ളോരേ, നിങ്ങൾ മനുഷ്യരത്രേ; ഞാനോ നിങ്ങളുടെ ദൈവം എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.

യെശയ്യാ 53:6
നാം എല്ലാവരും ആടുകളെപ്പോലെ തെറ്റിപ്പോയിരുന്നു; നാം ഓരോരുത്തനും താന്താന്റെ വഴിക്കു തിരിഞ്ഞിരുന്നു; എന്നാൽ യഹോവ നമ്മുടെ എല്ലാവരുടെയും അകൃത്യം അവന്റെമേൽ ചുമത്തി.