Job 34:22
ദുഷ്‌പ്രവൃത്തിക്കാർക്കു ഒളിച്ചുകൊള്ളേണ്ടതിന്നു അവിടെ ഇരുട്ടുമില്ല അന്ധതമസ്സുമില്ല.
Job 34:22 in Other Translations
King James Version (KJV)
There is no darkness, nor shadow of death, where the workers of iniquity may hide themselves.
American Standard Version (ASV)
There is no darkness, nor thick gloom, Where the workers of iniquity may hide themselves.
Bible in Basic English (BBE)
There is no dark place, and no thick cloud, in which the workers of evil may take cover.
Darby English Bible (DBY)
There is no darkness, nor shadow of death, where the workers of iniquity may hide themselves.
Webster's Bible (WBT)
There is no darkness, nor shadow of death, where the workers of iniquity may hide themselves.
World English Bible (WEB)
There is no darkness, nor thick gloom, Where the workers of iniquity may hide themselves.
Young's Literal Translation (YLT)
There is no darkness nor death-shade, For workers of iniquity to be hidden there;
| There is no | אֵֽין | ʾên | ane |
| darkness, | חֹ֭שֶׁךְ | ḥōšek | HOH-shek |
| nor | וְאֵ֣ין | wĕʾên | veh-ANE |
| shadow of death, | צַלְמָ֑וֶת | ṣalmāwet | tsahl-MA-vet |
| where | לְהִסָּ֥תֶר | lĕhissāter | leh-hee-SA-ter |
| the workers | שָׁ֝֗ם | šām | shahm |
| of iniquity | פֹּ֣עֲלֵי | pōʿălê | POH-uh-lay |
| may hide themselves. | אָֽוֶן׃ | ʾāwen | AH-ven |
Cross Reference
ആമോസ് 9:2
അവർ പാതാളത്തിൽ തുരന്നുകടന്നാലും അവിടെനിന്നു എന്റെ കൈ അവരെ പിടിക്കും; അവർ ആകാശത്തിലേക്കു കയറിപ്പോയാലും അവിടെനിന്നു ഞാൻ അവരെ ഇറക്കും.
സദൃശ്യവാക്യങ്ങൾ 10:29
യഹോവയുടെ വഴി നേരുള്ളവന്നു ഒരു ദുർഗ്ഗം; ദുഷ്‌പ്രവൃത്തിക്കാർക്കോ അതു നാശകരം.
സങ്കീർത്തനങ്ങൾ 139:11
ഇരുട്ടു എന്നെ മൂടിക്കളയട്ടെ; വെളിച്ചം എന്റെ ചുറ്റും രാത്രിയായ്തീരട്ടെ എന്നു ഞാൻ പറഞ്ഞാൽ
എബ്രായർ 4:13
അവന്നു മറഞ്ഞിരിക്കുന്ന ഒരു സൃഷ്ടിയുമില്ല; സകലവും അവന്റെ കണ്ണിന്നു നഗ്നവും മലർന്നതുമായി കിടക്കുന്നു; അവനുമായിട്ടാകുന്നു നമുക്കു കാര്യമുള്ളതു.
ഇയ്യോബ് 3:5
ഇരുളും അന്ധതമസ്സും അതിനെ സ്വാധീനമാക്കട്ടെ; ഒരു മേഘം അതിന്മേൽ അമരട്ടെ; പകലിനെ ഇരുട്ടുന്നതൊക്കെയും അതിനെ പേടിപ്പിക്കട്ടെ.
വെളിപ്പാടു 6:15
ഭൂമിയിലെ രാജാക്കന്മാരും മഹത്തുക്കളും സഹസ്രാധിപന്മാരും ധനവാന്മാരും ബലവാന്മാരും സകലദാസനും സ്വതന്ത്രനും ഗുഹകളിലും മലപ്പാറകളിലും ഒളിച്ചുകൊണ്ടു മലകളോടും പാറകളോടും;
കൊരിന്ത്യർ 1 4:5
ആകയാൽ കർത്താവു വരുവോളം സമയത്തിന്നു മുമ്പെ ഒന്നും വിധിക്കരുതു; അവൻ ഇരുട്ടിൽ മറഞ്ഞിരിക്കുന്നതു വെളിച്ചത്താക്കി ഹൃദയങ്ങളുടെ ആലോചനകളെ വെളിപ്പെടുത്തും; അന്നു ഓരോരുത്തന്നു ദൈവത്തിങ്കൽനിന്നു പുകഴ്ച ഉണ്ടാകും.
ലൂക്കോസ് 13:27
അവനോ: “നിങ്ങൾ എവിടെ നിന്നു എന്നു ഞാൻ അറിയുന്നില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു; അനീതി പ്രവൃത്തിക്കുന്ന ഏവരുമായുള്ളോരേ, എന്നെ വിട്ടുപോകുവിൻ ”എന്നു പറയും.
മത്തായി 7:23
അന്നു ഞാൻ അവരോടു: ഞാൻ ഒരു നാളും നിങ്ങളെ അറിഞ്ഞിട്ടില്ല; അധർമ്മം പ്രവർത്തിക്കുന്നവരേ, എന്നെ വിട്ടു പോകുവിൻ എന്നു തീർത്തു പറയും.
യിരേമ്യാവു 23:24
ഞാൻ കാണാതവണ്ണം ആർക്കെങ്കിലും മറയത്തു ഒളിപ്പാൻ കഴിയുമോ? എന്നു യഹോവയുടെ അരുളപ്പാടു; ഞാൻ ആകാശവും ഭൂമിയും നിറഞ്ഞിരിക്കുന്നവനല്ലയോ എന്നു യഹോവയുടെ അരുളപ്പാടു.
യെശയ്യാ 29:15
തങ്ങളുടെ ആലോചനയെ യഹോവെക്കു അഗാധമായി മറെച്ചുവെക്കുവാൻ നോക്കുകയും തങ്ങളുടെ പ്രവൃത്തികളെ അന്ധകാരത്തിൽ ചെയ്കയും: ഞങ്ങളെ ആർ കാണുന്നു? ഞങ്ങളെ ആർ അറിയുന്നു എന്നു പറകയും ചെയ്യുന്നവർക്കു അയ്യോ കഷ്ടം!
യെശയ്യാ 9:2
ഇരുട്ടിൽ നടന്ന ജനം വലിയൊരു വെളിച്ചം കണ്ടു; അന്ധതമസ്സുള്ള ദേശത്തു പാർത്തവരുടെ മേൽ പ്രകാശം ശോഭിച്ചു.
സങ്കീർത്തനങ്ങൾ 5:5
അഹങ്കാരികൾ നിന്റെ സന്നിധിയിൽ നിൽക്കയില്ല; നീതികേടു പ്രവർത്തിക്കുന്നവരെയൊക്കെയും നീ പകെക്കുന്നു.
ഇയ്യോബ് 31:3
നീതികെട്ടവന്നു അപായവും ദുഷ്‌പ്രവൃത്തിക്കാർക്കു വിപത്തുമല്ലയോ?
ഇയ്യോബ് 24:17
പ്രഭാതം അവർക്കൊക്കെയും അന്ധതമസ്സു തന്നേ; അന്ധതമസ്സിന്റെ ഘോരത്വങ്ങൾ അവർക്കു പരിചയമുണ്ടല്ലോ.