Jeremiah 50:41
വടക്കുനിന്നു ഒരു ജാതി വരുന്നു; ഭൂമിയുടെ അറ്റങ്ങളിൽനിന്നു ഒരു മഹാജാതിയും അനേകം രാജാക്കന്മാരും ഇളകിവരുന്നു.
Jeremiah 50:41 in Other Translations
King James Version (KJV)
Behold, a people shall come from the north, and a great nation, and many kings shall be raised up from the coasts of the earth.
American Standard Version (ASV)
Behold, a people cometh from the north; and a great nation and many kings shall be stirred up from the uttermost parts of the earth.
Bible in Basic English (BBE)
See, a people is coming from the north; a great nation and a number of kings will be put in motion from the inmost parts of the earth.
Darby English Bible (DBY)
Behold, a people cometh from the north, and a great nation. And many kings shall arise from the uttermost parts of the earth.
World English Bible (WEB)
Behold, a people comes from the north; and a great nation and many kings shall be stirred up from the uttermost parts of the earth.
Young's Literal Translation (YLT)
Lo, a people hath come from the north, Even a great nation, And many kings are stirred up from the sides of the earth.
| Behold, | הִנֵּ֛ה | hinnē | hee-NAY |
| a people | עַ֥ם | ʿam | am |
| shall come | בָּ֖א | bāʾ | ba |
| north, the from | מִצָּפ֑וֹן | miṣṣāpôn | mee-tsa-FONE |
| and a great | וְג֤וֹי | wĕgôy | veh-ɡOY |
| nation, | גָּדוֹל֙ | gādôl | ɡa-DOLE |
| many and | וּמְלָכִ֣ים | ûmĕlākîm | oo-meh-la-HEEM |
| kings | רַבִּ֔ים | rabbîm | ra-BEEM |
| shall be raised up | יֵעֹ֖רוּ | yēʿōrû | yay-OH-roo |
| coasts the from | מִיַּרְכְּתֵי | miyyarkĕtê | mee-yahr-keh-TAY |
| of the earth. | אָֽרֶץ׃ | ʾāreṣ | AH-rets |
Cross Reference
യിരേമ്യാവു 51:27
ദേശത്തു ഒരു കൊടി ഉയർത്തുവിൻ; ജാതികളുടെ ഇടയിൽ കാഹളം ഊതുവിൻ; ജാതികളെ അതിന്റെ നേരെ സംസ്കരിപ്പിൻ; അറാറാത്ത്, മിന്നി, അസ്കെനാസ്, എന്നീ രാജ്യങ്ങളെ അതിന്നു വിരോധമായി വിളിച്ചുകൂട്ടുവിൻ; അതിന്നെതിരെ ഒരു സേനാപതിയെ നിയമിപ്പിൻ; പരുപരുത്ത വിട്ടിലുകളെപ്പോലെ കുതിരകളെ പുറപ്പെടുമാറാക്കുവിൻ.
യിരേമ്യാവു 50:9
ഞാൻ ബാബേലിന്റെ നേരെ വടക്കെ ദേശത്തുനിന്നു മഹാജാതികളുടെ കൂട്ടത്തെ ഉണർത്തി വരുത്തും; അവർ അതിന്റെ നേരെ അണി നിരത്തും; അവിടെവെച്ചു അതു പിടിക്കപ്പെടും; അവരുടെ അമ്പുകൾ വെറുതെ മടങ്ങാതെ സമർത്ഥവീരന്റെ അമ്പുകൾ പോലെ ഇരിക്കും.
യിരേമ്യാവു 6:22
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇതാ, വടക്കുദേശത്തുനിന്നു ഒരു ജാതി വരുന്നു; ഭൂമിയുടെ അറ്റങ്ങളിൽനിന്നു ഒരു മഹാജാതി ഉണർന്നുവരും.
യെശയ്യാ 13:2
മൊട്ടക്കുന്നിന്മേൽ കൊടി ഉയർത്തുവിൻ; അവർ പ്രഭുക്കന്മാരുടെ വാതിലുകൾക്കകത്തു കടക്കേണ്ടതിന്നു ശബ്ദം ഉയർത്തി അവരെ കൈ കാട്ടി വിളിപ്പിൻ.
വെളിപ്പാടു 17:16
നീ കണ്ട പത്തു കൊമ്പും മൃഗവും വേശ്യയെ ദ്വേഷിച്ചു ശൂന്യവും നഗ്നവുമാക്കി അവളുടെ മാംസം തിന്നുകളയും; അവളെ തീകൊണ്ടു ദഹിപ്പിക്കയും ചെയ്യും.
യിരേമ്യാവു 51:11
അമ്പു മിനുക്കുവിൻ; പരിച ധരിപ്പിൻ; യഹോവ മേദ്യരാജാക്കന്മാരുടെ മനസ്സു ഉണർത്തിയിരിക്കുന്നു; ബാബേലിനെ നശിപ്പിപ്പാൻ തക്കവണ്ണം അവന്റെ നിരൂപണം അതിന്നു വിരോധമായിരിക്കുന്നു; ഇതു യഹോവയുടെ പ്രതികാരം, തന്റെ മന്ദിരത്തിന്നു വേണ്ടിയുള്ള പ്രതികാരം തന്നേ.
യിരേമ്യാവു 51:1
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ബാബേലിന്റെ നേരെയും എന്റെ എതിരാളികളുടെ ഹൃദയത്തിന്റെ നേരെയും സംഹാരകന്റെ മനസ്സു ഉണർത്തും.
യിരേമ്യാവു 50:2
ജാതികളുടെ ഇടയിൽ പ്രസ്താവിച്ചു പ്രസിദ്ധമാക്കുവിൻ; കൊടി ഉയർത്തുവിൻ; മറെച്ചുവെക്കാതെ ഘോഷിപ്പിൻ; ബാബേൽ പിടിക്കപ്പെട്ടിരിക്കുന്നു; ബേൽ ലജ്ജിച്ചുപോയി, മേരോദാക്ക് തകർന്നിരിക്കുന്നു; അതിലെ വിഗ്രഹങ്ങൾ ലജ്ജിച്ചുപോയി, അതിലെ ബിംബങ്ങൾ തകർന്നിരിക്കുന്നു എന്നു പറവിൻ.
യിരേമ്യാവു 25:14
അനേകം ജാതികളും വലിയ രാജാക്കന്മാരും അവരെക്കൊണ്ടു സേവചെയ്യിക്കും. ഞാൻ അവരുടെ ക്രിയകൾക്കും അവരുടെ കൈകളുടെ പ്രവൃത്തികൾക്കും തക്കവണ്ണം അവർക്കു പകരം ചെയ്യും.
യെശയ്യാ 13:17
ഞാൻ മേദ്യരെ അവർക്കു വിരോധമായി ഉണർത്തും; അവർ വെള്ളിയെ കാര്യമാക്കുകയില്ല; പൊന്നിൽ അവർക്കു താല്പര്യവുമില്ല.