യിരേമ്യാവു 48:6 in Malayalam

മലയാളം മലയാളം ബൈബിള്‍ യിരേമ്യാവു യിരേമ്യാവു 48 യിരേമ്യാവു 48:6

Jeremiah 48:6
ഓടിപ്പോകുവിൻ! പ്രാണനെ രക്ഷിപ്പിൻ! മരുഭൂമിയിലെ ചൂരൽചെടിപോലെ ആയിത്തീരുവിൻ!

Jeremiah 48:5Jeremiah 48Jeremiah 48:7

Jeremiah 48:6 in Other Translations

King James Version (KJV)
Flee, save your lives, and be like the heath in the wilderness.

American Standard Version (ASV)
Flee, save your lives, and be like the heath in the wilderness.

Bible in Basic English (BBE)
Go in flight, get away with your lives, and let your faces be turned to Aroer in the Arabah.

Darby English Bible (DBY)
Flee, save your lives, and be like a shrub in the wilderness.

World English Bible (WEB)
Flee, save your lives, and be like the heath in the wilderness.

Young's Literal Translation (YLT)
Flee ye, deliver yourselves, Ye are as a naked thing in a wilderness.

Flee,
נֻ֖סוּnusûNOO-soo
save
מַלְּט֣וּmallĕṭûma-leh-TOO
your
lives,
נַפְשְׁכֶ֑םnapšĕkemnahf-sheh-HEM
and
be
וְתִֽהְיֶ֕ינָהwĕtihĕyênâveh-tee-heh-YAY-na
heath
the
like
כַּעֲרוֹעֵ֖רkaʿărôʿērka-uh-roh-ARE
in
the
wilderness.
בַּמִּדְבָּֽר׃bammidbārba-meed-BAHR

Cross Reference

യിരേമ്യാവു 17:6
അവൻ മരുഭൂമിയിലെ ചൂരച്ചെടിപോലെയാകും; നന്മ വരുമ്പോൾ അതിനെ കാണാതെ മരുഭൂമിയിലെ വരണ്ട പ്രദേശങ്ങളിലും നിവാസികൾ ഇല്ലാത്ത ഉവർനിലത്തിലും പാർക്കും.

യിരേമ്യാവു 51:6
ബാബേലിന്റെ നടുവിൽനിന്നു ഓടി ഓരോരുത്തൻ താന്താന്റെ പ്രാണനെ രക്ഷിച്ചുകൊൾവിൻ; നിങ്ങൾ അതിന്റെ അകൃത്യത്തിൽ നശിച്ചുപോകരുതു; ഇതു യഹോവയുടെ പ്രതികാരകാലമല്ലോ; അതിന്റെ പ്രവൃത്തിക്കു തക്കവണ്ണം അവൻ അതിനോടു പകരം ചെയ്യും;

എബ്രായർ 6:18
അങ്ങനെ നമ്മുടെ മുമ്പിൽ വെച്ചിട്ടുള്ള പ്രത്യാശ പിടിച്ചുകൊൾവാൻ ശരണത്തിന്നായി ഓടിവന്ന നാം മാറിപ്പോകാത്തതും ദൈവത്തിന്നു ഭോഷ്കുപറവാൻ കഴിയാത്തതുമായ രണ്ടു കാര്യങ്ങളാൽ ശക്തിയുള്ള പ്രബോധനം പ്രാപിപ്പാൻ ഇടവരുന്നു.

ലൂക്കോസ് 17:31
അന്നു വീട്ടിന്മേൽ ഇരിക്കുന്നവൻ വീട്ടിന്നകത്തുള്ള സാധനം എടുപ്പാൻ ഇറങ്ങിപ്പോകരുതു; അവ്വണ്ണം വയലിൽ ഇരിക്കുന്നവനും പിന്നോക്കം തിരിയരുതു.

ലൂക്കോസ് 3:7
അവനാൽ സ്നാനം ഏല്പാൻ വന്ന പുരുഷാരത്തോടു അവൻ പറഞ്ഞതു: സർപ്പസന്തതികളേ, വരുവാനുള്ള കോപത്തെ ഒഴിഞ്ഞ് ഓടിപ്പോകുവാൻ നിങ്ങൾക്കു ഉപദേശിച്ചുതന്നതു ആർ?

മത്തായി 24:16
“അന്നു യെഹൂദ്യയിലുള്ളവർ മലകളിലേക്കു ഓടിപ്പോകട്ടെ.

സദൃശ്യവാക്യങ്ങൾ 6:4
നിന്റെ കണ്ണിന്നു ഉറക്കവും നിന്റെ കണ്ണിമെക്കു നിദ്രയും കൊടുക്കരുതു.

സങ്കീർത്തനങ്ങൾ 11:1
ഞാൻ യഹോവയെ ശരണമാക്കിയിരിക്കുന്നു; പക്ഷികളേ, നിങ്ങളുടെ പർവ്വതത്തിലേക്കു പറന്നുപോകുവിൻ എന്നു നിങ്ങൾ എന്നോടു പറയുന്നതു എങ്ങനെ?

ഇയ്യോബ് 30:3
ബുദ്ധിമുട്ടും വിശപ്പുംകൊണ്ടു അവർ മെലിഞ്ഞിരിക്കുന്നു; ശൂന്യത്തിന്റെയും നിർജ്ജനദേശത്തിന്റെയും ഇരുട്ടിൽ അവർ വരണ്ട നിലം കടിച്ചുകാരുന്നു.

ഉല്പത്തി 19:17
അവരെ പുറത്തു കൊണ്ടുവന്ന ശേഷം അവൻ: ജീവരക്ഷെക്കായി ഓടിപ്പോക: പുറകോട്ടു നോക്കരുതു; ഈ പ്രദേശത്തെങ്ങും നിൽക്കയുമരുതു; നിനക്കു നാശം ഭവിക്കാതിരിപ്പാൻ പർവ്വതത്തിലേക്കു ഓടിപ്പോക എന്നുപറഞ്ഞു.