Jeremiah 48:40
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: അവൻ കഴുകനെപ്പോലെ പറന്നു മോവാബിന്മേൽ ചിറകു വിടർക്കും.
Jeremiah 48:40 in Other Translations
King James Version (KJV)
For thus saith the LORD; Behold, he shall fly as an eagle, and shall spread his wings over Moab.
American Standard Version (ASV)
For thus saith Jehovah: Behold, he shall fly as an eagle, and shall spread out his wings against Moab.
Bible in Basic English (BBE)
For the Lord has said, See, he will come like an eagle in flight, stretching out his wings against Moab.
Darby English Bible (DBY)
For thus saith Jehovah: Behold, he shall fly as an eagle, and shall spread forth his wings over Moab.
World English Bible (WEB)
For thus says Yahweh: Behold, he shall fly as an eagle, and shall spread out his wings against Moab.
Young's Literal Translation (YLT)
For thus said Jehovah: Lo, as an eagle he doth flee, And hath spread his wings unto Moab.
| For | כִּי | kî | kee |
| thus | כֹה֙ | kōh | hoh |
| saith | אָמַ֣ר | ʾāmar | ah-MAHR |
| the Lord; | יְהוָ֔ה | yĕhwâ | yeh-VA |
| Behold, | הִנֵּ֥ה | hinnē | hee-NAY |
| he shall fly | כַנֶּ֖שֶׁר | kannešer | ha-NEH-sher |
| eagle, an as | יִדְאֶ֑ה | yidʾe | yeed-EH |
| and shall spread | וּפָרַ֥שׂ | ûpāraś | oo-fa-RAHS |
| his wings | כְּנָפָ֖יו | kĕnāpāyw | keh-na-FAV |
| over | אֶל | ʾel | el |
| Moab. | מוֹאָֽב׃ | môʾāb | moh-AV |
Cross Reference
ആവർത്തനം 28:49
യഹോവ ദൂരത്തുനിന്നു, ഭൂമിയുടെ അറുതിയിൽനിന്നു, ഒരു ജാതിയെ കഴുകൻ പറന്നു വരുന്നതുപോലെ നിന്റെമേൽ വരുത്തും. അവർ നീ അറിയാത്ത ഭാഷ പറയുന്ന ജാതി;
യെശയ്യാ 8:8
അതു യെഹൂദയിലേക്കു കടന്നു കവിഞ്ഞൊഴുകി കഴുത്തോളം എത്തും; അതിന്റെ വിടർന്ന ചിറകു, ഇമ്മാനൂവേലേ, നിന്റെ ദേശത്തിന്റെ വീതിയെ മൂടും.
യിരേമ്യാവു 49:22
അവൻ കഴുകനെപ്പോലെ പൊങ്ങി പറന്നു വന്നു ബൊസ്രയുടെമേൽ ചിറകു വിടർക്കും; അന്നാളിൽ എദോമിലെ വീരന്മാരുടെ ഹൃദയം നോവുകിട്ടിയ സ്ത്രീയുടെ ഹൃദയം പോലെയാകും.
യേഹേസ്കേൽ 17:3
യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: വലിയ ചിറകും നീണ്ട തൂവലും ഉള്ളതും പലനിറമായ പപ്പു നിറഞ്ഞതുമായ ഒരു വലിയ കഴുകൻ ലെബനോനിൽ വന്നു ഒരു ദേവദാരുവിന്റെ ശിഖരം എടുത്തു.
ഹോശേയ 8:1
അവർ എന്റെ നിയമത്തെ ലംഘിച്ചു എന്റെ ന്യായപ്രമാണത്തിന്നു വിരോധമായി അതിക്രമം ചെയ്തതുകൊണ്ടു കാഹളം വായിൽ വെക്കുക; കഴുകനെപ്പോലെ യഹോവയുടെ ആലയത്തിന്മേൽ ചാടിവീഴുക.
യിരേമ്യാവു 4:13
ഇതാ, അവൻ മേഘങ്ങളെപ്പോലെ കയറിവരുന്നു; അവന്റെ രഥങ്ങൾ ചുഴലിക്കാറ്റുപോലെ ആകുന്നു; അവന്റെ കുതിരകൾ കഴുക്കളെക്കാളും വേഗതയുള്ളവ; അയ്യോ കഷ്ടം; നാം നശിച്ചല്ലോ.
വിലാപങ്ങൾ 4:19
ഞങ്ങളെ പിന്തുടർന്നവർ ആകാശത്തിലെ കഴുക്കളിലും വേഗമുള്ളവർ; അവർ മലകളിൽ ഞങ്ങളെ പിന്തുടർന്നു, മരുഭൂമിയിൽ ഞങ്ങൾക്കായി പതിയിരുന്നു.
ദാനീയേൽ 7:4
ഒന്നാമത്തേതു സിംഹത്തോടു സദൃശവും കഴുകിൻ ചിറകുള്ളതുമായിരുന്നു; ഞാൻ നോക്കിക്കൊണ്ടിരിക്കെ അതിന്റെ ചിറകു പറിഞ്ഞുപോയി; അതിനെ നിലത്തുനിന്നു പൊക്കി, മനുഷ്യനെപ്പോലെ നിവർത്തുനിർത്തി, അതിന്നു മാനുഷഹൃദയവും കൊടത്തു.
ഹബക്കൂക്‍ 1:8
അവരുടെ കുതിരകൾ പുള്ളിപ്പുലികളെക്കാൾ വേഗതയും വൈകുന്നേരത്തെ ചെന്നായ്ക്കളെക്കാൾ ഉഗ്രതയുമുള്ളവ; അവരുടെ കുതിരച്ചേവകർ ഗർവ്വിച്ചോടിക്കുന്നു; അവരുടെ കുതിരച്ചേവകർ ദൂരത്തുനിന്നു വരുന്നു; തിന്നുവാൻ ബദ്ധപ്പെടുന്ന കഴുകനെപ്പോലെ അവർ പറന്നു വരുന്നു.