Jeremiah 30:8
അന്നു ഞാൻ അവന്റെ നുകം നിന്റെ കഴുത്തിൽനിന്നു ഒടിച്ചു ബന്ധനങ്ങളെ അറുത്തുകളയും; അന്യന്മാർ ഇനി അവനെക്കൊണ്ടു സേവ ചെയ്യിക്കയുമില്ല എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു.
Jeremiah 30:8 in Other Translations
King James Version (KJV)
For it shall come to pass in that day, saith the LORD of hosts, that I will break his yoke from off thy neck, and will burst thy bonds, and strangers shall no more serve themselves of him:
American Standard Version (ASV)
And it shall come to pass in that day, saith Jehovah of hosts, that I will break his yoke from off thy neck, and will burst thy bonds; and strangers shall no more make him their bondman;
Bible in Basic English (BBE)
For it will come about on that day, says the Lord of armies, that his yoke will be broken off his neck, and his bands will be burst; and men of strange lands will no longer make use of him as their servant:
Darby English Bible (DBY)
And it shall come to pass in that day, saith Jehovah of hosts, I will break his yoke from off thy neck, and will burst thy bonds, and strangers shall no more reduce him to servitude.
World English Bible (WEB)
It shall come to pass in that day, says Yahweh of Hosts, that I will break his yoke from off your neck, and will burst your bonds; and strangers shall no more make him their bondservant;
Young's Literal Translation (YLT)
And it hath come to pass, in that day, An affirmation of Jehovah of Hosts, I break his yoke from off thy neck, And thy bands I draw away, And lay no more service on him do strangers.
| For it shall come to pass | וְהָיָה֩ | wĕhāyāh | veh-ha-YA |
| in that | בַיּ֨וֹם | bayyôm | VA-yome |
| day, | הַה֜וּא | hahûʾ | ha-HOO |
| saith | נְאֻ֣ם׀ | nĕʾum | neh-OOM |
| the Lord | יְהוָ֣ה | yĕhwâ | yeh-VA |
| of hosts, | צְבָא֗וֹת | ṣĕbāʾôt | tseh-va-OTE |
| that I will break | אֶשְׁבֹּ֤ר | ʾešbōr | esh-BORE |
| yoke his | עֻלּוֹ֙ | ʿullô | oo-LOH |
| from off | מֵעַ֣ל | mēʿal | may-AL |
| thy neck, | צַוָּארֶ֔ךָ | ṣawwāʾrekā | tsa-wa-REH-ha |
| and will burst | וּמוֹסְרוֹתֶ֖יךָ | ûmôsĕrôtêkā | oo-moh-seh-roh-TAY-ha |
| bonds, thy | אֲנַתֵּ֑ק | ʾănattēq | uh-na-TAKE |
| and strangers | וְלֹא | wĕlōʾ | veh-LOH |
| shall no | יַעַבְדוּ | yaʿabdû | ya-av-DOO |
| more | ב֥וֹ | bô | voh |
| serve | ע֖וֹד | ʿôd | ode |
| themselves of him: | זָרִֽים׃ | zārîm | za-REEM |
Cross Reference
യേഹേസ്കേൽ 34:27
വയലിലെ വൃക്ഷം ഫലം കായ്ക്കയും നിലം നന്നായി വിളകയും അവർ തങ്ങളുടെ ദേശത്തു നിർഭയമായി വസിക്കയും ഞാൻ അവരുടെ നുകക്കഴികളെ പൊട്ടിച്ചു, അവരെക്കൊണ്ടു പണി എടുപ്പിച്ചവരുടെ കയ്യിൽനിന്നു അവരെ വിടുവിക്കയും ചെയ്യുമ്പോൾ ഞാൻ യഹോവ എന്നു അവർ അറിയും.
നഹൂം 1:13
ഇപ്പോഴോ ഞാൻ അവന്റെ നുകം നിന്റെമേൽനിന്നു ഒടിച്ചുകളയും നിന്റെ ബന്ധനങ്ങൾ അറുത്തുകളകയും ചെയ്യും.
യിരേമ്യാവു 27:2
യഹോവ എന്നോടു ഇപ്രകാരം അരുളിച്ചെയ്തു: നീ കയറും നുകവും ഉണ്ടാക്കി നിന്റെ കഴുത്തിൽ വെക്കുക.
യെശയ്യാ 9:4
അവൻ ചുമക്കുന്ന നുകവും അവന്റെ ചുമലിലെ കോലും അവനെ ദണ്ഡിപ്പിക്കുന്നവന്റെ വടിയും മിദ്യാന്റെ നാളിലെപ്പോലെ നീ ഒടിച്ചുകളഞ്ഞിരിക്കുന്നു.
യിരേമ്യാവു 28:10
അപ്പോൾ ഹനന്യാപ്രവാചകൻ യിരെമ്യാപ്രവാചകന്റെ കഴുത്തിൽനിന്നു ആ നുകം എടുത്തു ഒടിച്ചുകളഞ്ഞിട്ടു,
യെശയ്യാ 10:27
അന്നാളിൽ അവന്റെ ചുമടു നിന്റെ തോളിൽനിന്നും അവന്റെ നുകം നിന്റെ കഴുത്തിൽ നിന്നും നീങ്ങിപ്പോകും; പുഷ്ടിനിമിത്തം നുകം തകർന്നുപോകും.
യിരേമ്യാവു 28:13
നീ ചെന്നു ഹനന്യാവോടു പറയേണ്ടതു: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു നീ മരംകൊണ്ടുള്ള നുകം ഒടിച്ചുകളഞ്ഞു; അതിന്നു പകരം നീ ഇരിമ്പുകൊണ്ടുള്ളൊരു നുകം ഉണ്ടാക്കിയിരിക്കുന്നു.
യിരേമ്യാവു 28:4
യെഹോയാക്കീമിന്റെ മകനായി യെഹൂദാരാജാവായ നെഖൊന്യാവെയും ബാബേലിലേക്കു പോയ സകലയെഹൂദാബദ്ധന്മാരെയും ഞാൻ ഈ സ്ഥലത്തേക്കു മടക്കിവരുത്തും; ഞാൻ ബാബേൽരാജാവിന്റെ നുകം ഒടിച്ചുകളയും എന്നു യഹോവയുടെ അരുളപ്പാടു.
യിരേമ്യാവു 27:7
സകലജാതികളും അവനെയും അവന്റെ മകനെയും മകന്റെ മകനെയും അവന്റെ ദേശത്തിന്റെ കാലാവധിയാകുവോളം സേവിക്കും; അതിന്റെ ശേഷം അനേകം ജാതികളും വലിയ രാജാക്കന്മാരും അവനെക്കൊണ്ടും സേവ ചെയ്യിക്കും.
യിരേമ്യാവു 25:14
അനേകം ജാതികളും വലിയ രാജാക്കന്മാരും അവരെക്കൊണ്ടു സേവചെയ്യിക്കും. ഞാൻ അവരുടെ ക്രിയകൾക്കും അവരുടെ കൈകളുടെ പ്രവൃത്തികൾക്കും തക്കവണ്ണം അവർക്കു പകരം ചെയ്യും.
യിരേമ്യാവു 2:20
പണ്ടു തന്നേ നീ നുകം തകർത്തു നിന്റെ കയറു പൊട്ടിച്ചു: ഞാൻ അടിമവേല ചെയ്കയില്ല എന്നു പറഞ്ഞു; ഉയർന്ന കുന്നിന്മേൽ ഒക്കെയും പച്ചയായ വൃക്ഷത്തിൻ കീഴൊക്കെയും നീ വേശ്യയായി കിടന്നു.
യെശയ്യാ 14:25
എന്റെ ദേശത്തുവെച്ചു ഞാൻ അശ്ശൂരിനെ തകർക്കും; എന്റെ പർവ്വതങ്ങളിൽവെച്ചു അവനെ ചവിട്ടിക്കളയും; അങ്ങനെ അവന്റെ നുകം അവരുടെമേൽ നിന്നു നീങ്ങും; അവന്റെ ചുമടു അവരുടെ തോളിൽനിന്നു മാറിപ്പോകും.