യിരേമ്യാവു 2:4 in Malayalam

മലയാളം മലയാളം ബൈബിള്‍ യിരേമ്യാവു യിരേമ്യാവു 2 യിരേമ്യാവു 2:4

Jeremiah 2:4
യാക്കോബ്ഗൃഹവും യിസ്രായേൽ ഗൃഹത്തിലെ സകലവംശങ്ങളും ആയുള്ളോരേ, യഹോവയുടെ അരുളപ്പാടു കേട്ടുകൊൾവിൻ.

Jeremiah 2:3Jeremiah 2Jeremiah 2:5

Jeremiah 2:4 in Other Translations

King James Version (KJV)
Hear ye the word of the LORD, O house of Jacob, and all the families of the house of Israel:

American Standard Version (ASV)
Hear ye the word of Jehovah, O house of Jacob, and all the families of the house of Israel:

Bible in Basic English (BBE)
Give ear to the words of the Lord, O sons of Jacob and all the families of Israel:

Darby English Bible (DBY)
Hear the word of Jehovah, house of Jacob, and all the families of the house of Israel.

World English Bible (WEB)
Hear you the word of Yahweh, O house of Jacob, and all the families of the house of Israel:

Young's Literal Translation (YLT)
Hear a word of Jehovah, O house of Jacob, And all ye families of the house of Israel.

Hear
שִׁמְע֥וּšimʿûsheem-OO
ye
the
word
דְבַרdĕbardeh-VAHR
Lord,
the
of
יְהוָ֖הyĕhwâyeh-VA
O
house
בֵּ֣יתbêtbate
Jacob,
of
יַעֲקֹ֑בyaʿăqōbya-uh-KOVE
and
all
וְכָֽלwĕkālveh-HAHL
the
families
מִשְׁפְּח֖וֹתmišpĕḥôtmeesh-peh-HOTE
house
the
of
בֵּ֥יתbêtbate
of
Israel:
יִשְׂרָאֵֽל׃yiśrāʾēlyees-ra-ALE

Cross Reference

യെശയ്യാ 51:1
നീതിയെ പിന്തുടരുന്നവരും യഹോവയെ അന്വേഷിക്കുന്നവരും ആയുള്ളോരേ, എന്റെ വാക്കു കേൾപ്പിൻ‍‍; നിങ്ങളെ വെട്ടിയെടുത്ത പാറയിലേക്കും നിങ്ങളെ കുഴിച്ചെടുത്ത ഖനിഗർ‍‍ഭത്തിലേക്കും തിരിഞ്ഞുനോക്കുവിൻ‍‍.

ഹോശേയ 4:1
യിസ്രായേൽമക്കളേ, യഹോവയുടെ വചനം കേൾപ്പിൻ; യഹോവെക്കു ദേശനിവാസികളോടു ഒരു വ്യവഹാരം ഉണ്ടു; ദേശത്തു സത്യവും ഇല്ല, ദയയും ഇല്ല, ദൈവപരിജ്ഞാനവുമില്ല.

യിരേമ്യാവു 44:24
പിന്നെയും യിരെമ്യാവു സകലജനത്തോടും സകലസ്ത്രീകളോടും പറഞ്ഞതു: മിസ്രയീംദേശത്തിരിക്കുന്ന യെഹൂദന്മാരായ നിങ്ങൾ എല്ലാവരും യഹോവയുടെ വചനം കേൾപ്പിൻ!

യിരേമ്യാവു 34:4
എങ്കിലും യെഹൂദാരാജാവായ സിദെക്കീയാവേ, യഹോവയുടെ വചനം കേൾക്ക! നിന്നെക്കുറിച്ചു യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:

യിരേമ്യാവു 33:24
യഹോവ തിരഞ്ഞെടുത്തിരിക്കുന്ന രണ്ടു വംശങ്ങളെയും അവൻ തള്ളിക്കളഞ്ഞു എന്നു ഈ ജനം പറയുന്നതു നീ ശ്രദ്ധിക്കുന്നില്ലയോ? ഇങ്ങനെ അവൻ എന്റെ ജനത്തെ അതു ഇനി ഒരു ജാതിയല്ല എന്നു ദുഷിച്ചു പറയുന്നു.

യിരേമ്യാവു 31:1
ആ കാലത്തു ഞാൻ യിസ്രായേലിന്റെ സകലവംശങ്ങൾക്കും ദൈവമായും അവർ എനിക്കു ജനമായും ഇരിക്കും എന്നു യഹോവ അരുളിച്ചെയ്യുന്നു.

യിരേമ്യാവു 19:3
യെഹൂദാരാജാക്കന്മാരും യെരൂശലേം നിവസികളുമായുള്ളോരേ, യഹോവയുടെ വചനം കേൾപ്പിൻ! യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: കേൾക്കുന്നവന്റെ ചെവി മുഴങ്ങത്തക്കവണ്ണം ഞാൻ ഈ സ്ഥലത്തിന്നു ഒരനർത്ഥം വരുത്തും.

യിരേമ്യാവു 13:15
നിങ്ങൾ കേൾപ്പിൻ, ചെവിതരുവിൻ; ഗർവ്വിക്കരുതു; യഹോവയല്ലോ അരുളിച്ചെയ്യുന്നതു.

യിരേമ്യാവു 7:2
നീ യഹോവയുടെ ആലയത്തിന്റെ വാതിൽക്കൽ നിന്നുകൊണ്ടു: യഹോവയെ നമസ്കരിപ്പാൻ ഈ വാതിലുകളിൽകൂടി കടക്കുന്നവരായ എല്ലാ യെഹൂദയുമായുള്ളോരേ, യഹോവയുടെ അരുളപ്പാടു കേൾപ്പിൻ എന്നീ വചനം വിളിച്ചു പറക.

യിരേമ്യാവു 5:21
കണ്ണു ഉണ്ടായിട്ടും കാണാതെയും ചെവി ഉണ്ടായിട്ടും കേൾക്കാതെയും ഇരിക്കുന്ന മൂഢന്മാരും ബുദ്ധിഹീനന്മാരുമായ ജനമേ, ഇതു കേൾപ്പിൻ!

മീഖാ 6:1
യഹോവ അരുളിച്ചെയ്യുന്നതു കേൾപ്പിൻ; നീ എഴുന്നേറ്റു പർവ്വതങ്ങളുടെ മുമ്പാകെ വ്യവഹരിക്ക; കുന്നുകൾ നിന്റെ വാക്കു കേൾക്കട്ടെ;