Jeremiah 16:21
ആകയാൽ ഞാൻ ഈ പ്രാവശ്യം അവരെ ഒന്നു പഠിപ്പിക്കും; എന്റെ കയ്യും എന്റെ ബലവും ഞാൻ അവരെ ഒന്നു അനുഭവിപ്പിക്കും; എന്റെ നാമം യഹോവ എന്നു അവർ അറിയും.
Jeremiah 16:21 in Other Translations
King James Version (KJV)
Therefore, behold, I will this once cause them to know, I will cause them to know mine hand and my might; and they shall know that my name is The LORD.
American Standard Version (ASV)
Therefore, behold, I will cause them to know, this once will I cause them to know my hand and my might; and they shall know that my name is Jehovah.
Bible in Basic English (BBE)
For this reason, truly, I will make them see, this once I will give them knowledge of my hand and my power; and they will be certain that my name is the Lord.
Darby English Bible (DBY)
Therefore, behold, I will this once cause them to know, I will cause them to know my hand and my might; and they shall know that my name is Jehovah.
World English Bible (WEB)
Therefore, behold, I will cause them to know, this once will I cause them to know my hand and my might; and they shall know that my name is Yahweh.
Young's Literal Translation (YLT)
Therefore, lo, I am causing them to know at this time, I cause them to know My hand and My might, And they have known that My name `is' Jehovah!
| Therefore, | לָכֵן֙ | lākēn | la-HANE |
| behold, | הִנְנִ֣י | hinnî | heen-NEE |
| I will this | מֽוֹדִיעָ֔ם | môdîʿām | moh-dee-AM |
| once | בַּפַּ֣עַם | bappaʿam | ba-PA-am |
| know, to them cause | הַזֹּ֔את | hazzōt | ha-ZOTE |
| I will cause them to know | אוֹדִיעֵ֥ם | ʾôdîʿēm | oh-dee-AME |
| אֶת | ʾet | et | |
| mine hand | יָדִ֖י | yādî | ya-DEE |
| and my might; | וְאֶת | wĕʾet | veh-ET |
| know shall they and | גְּבֽוּרָתִ֑י | gĕbûrātî | ɡeh-voo-ra-TEE |
| that | וְיָדְע֖וּ | wĕyodʿû | veh-yode-OO |
| my name | כִּֽי | kî | kee |
| is The Lord. | שְׁמִ֥י | šĕmî | sheh-MEE |
| יְהוָֽה׃ | yĕhwâ | yeh-VA |
Cross Reference
യിരേമ്യാവു 33:2
അതിനെ അനുഷ്ഠിക്കുന്ന യഹോവ, അതിനെ നിവർത്തിപ്പാൻ നിർണ്ണയിക്കുന്ന യഹോവ, യഹോവ എന്നു നാമം ഉള്ളവൻ തന്നേ, ഇപ്രകാരം അരുളിച്ചെയ്യുന്നു;
ആമോസ് 5:8
കാർത്തികയെയും മകയിരത്തെയും സൃഷ്ടിക്കയും അന്ധതമസ്സിനെ പ്രഭാതമാക്കി മാറ്റുകയും പകലിനെ രാത്രിയാക്കി ഇരുട്ടുകയും സമുദ്രത്തിലെ വെള്ളത്തെ വിളിച്ചു ഭൂതലത്തിൽ പകരുകയും ചെയ്യുന്നവനെ അന്വേഷിപ്പിൻ; യഹോവ എന്നാകുന്നു അവന്റെ നാമം.
യെശയ്യാ 43:3
നിന്റെ ദൈവവും യിസ്രായേലിന്റെ പരിശുദ്ധനുമായ യഹോവ എന്ന ഞാൻ നിന്റെ രക്ഷകൻ; നിന്റെ മറുവിലയായി ഞാൻ മിസ്രയീമിനെയും നിനക്കു പകരമായി കൂശിനെയും സെബയെയും കൊടുത്തിരിക്കുന്നു.
സങ്കീർത്തനങ്ങൾ 83:18
അങ്ങനെ അവർ യഹോവ എന്നു നാമമുള്ള നീ മാത്രം സർവ്വഭൂമിക്കുംമീതെ അത്യുന്നതൻ എന്നു അറിയും.
സങ്കീർത്തനങ്ങൾ 9:16
യഹോവ തന്നെത്താൻ വെളിപ്പെടുത്തി ന്യായവിധി നടത്തിയിരിക്കുന്നു; ദുഷ്ടൻ സ്വന്തകൈകളുടെ പ്രവൃത്തിയിൽ കുടുങ്ങിയിരിക്കുന്നു. തന്ത്രിനാദം. സേലാ.
യേഹേസ്കേൽ 25:14
ഞാൻ എന്റെ ജനമായ യിസ്രായേൽമുഖാന്തരം എദോമിനോടു പ്രതികാരം നടത്തും; അവർ എന്റെ കോപത്തിന്നും എന്റെ ക്രോധത്തിന്നും തക്കവണ്ണം എദോമിനോടു ചെയ്യും; അപ്പോൾ അവർ എന്റെ പ്രതികാരം അറിയും എന്നു യഹേഅവയായ കർത്താവിന്റെ അരുളപ്പാടു.
യേഹേസ്കേൽ 24:27
ചാടിപ്പോയവനോടു സംസാരിപ്പാൻ അന്നു നിന്റെ വായ് തുറക്കും; നീ ഇനി മൌനമായിരിക്കാതെ സംസാരിക്കും; അങ്ങനെ നീ അവർക്കു ഒരു അടയാളമായിരിക്കും; ഞാൻ യഹോവ എന്നു അവർ അറിയും.
യേഹേസ്കേൽ 24:24
ഇങ്ങനെ യെഹെസ്കേൽ നിങ്ങൾക്കു ഒരടയാളം ആയിരിക്കും; അവൻ ചെയ്തതുപോലെ ഒക്കെയും നിങ്ങളും ചെയ്യും; അതു സംഭവിക്കുമ്പോൾ ഞാൻ യഹോവയായ കർത്താവു എന്നു നിങ്ങൾ അറിയും.
യേഹേസ്കേൽ 6:7
നിഹതന്മാർ നിങ്ങളുടെ നടുവിൽ വീഴും; ഞാൻ യഹോവ എന്നു നിങ്ങൾ അറിയും.
പുറപ്പാടു് 15:3
യഹോവ യുദ്ധവീരൻ; യഹോവ എന്നു അവന്റെ നാമം.
പുറപ്പാടു് 14:4
ഫറവോൻ അവരെ പിന്തുടരുവാൻ തക്കവണ്ണം ഞാൻ അവന്റെഹൃദയം കഠിനമാക്കും. ഞാൻ യഹോവ ആകുന്നു എന്നു മിസ്രയീമ്യർ അറിയേണ്ടതിന്നു ഫറവോനിലും അവന്റെ സകലസൈന്യങ്ങളിലും ഞാൻ എന്നെ തന്നേ മഹത്വപ്പെടുത്തും.
പുറപ്പാടു് 9:14
സർവ്വഭൂമിയിലും എന്നെപ്പോലെ മറ്റൊരുത്തനുമില്ല എന്നു നീ അറിയേണ്ടതിന്നു ഈ പ്രാവശ്യം ഞാൻ എന്റെ ബാധകളൊക്കെയും നിന്റെ മേലും നിന്റെ ഭൃത്യന്മാരുടെ മേലും നിന്റെ ജനത്തിന്മേലും അയക്കും.