Daniel 6:18
പിന്നെ രാജാവു രാജധാനിയിൽ ചെന്നു ഉപവസിച്ചു രാത്രി കഴിച്ചു; അവന്റെ സന്നിധിയിൽ വെപ്പാട്ടികളെ കൊണ്ടുവന്നില്ല; ഉറക്കം അവനെ വിട്ടുപോയി.
Daniel 6:18 in Other Translations
King James Version (KJV)
Then the king went to his palace, and passed the night fasting: neither were instruments of musick brought before him: and his sleep went from him.
American Standard Version (ASV)
Then the king went to his palace, and passed the night fasting; neither were instruments of music brought before him: and his sleep fled from him.
Bible in Basic English (BBE)
Then they got a stone and put it over the mouth of the hole, and it was stamped with the king's stamp and with the stamp of the lords, so that the decision about Daniel might not be changed.
Darby English Bible (DBY)
Then the king went to his palace, and passed the night fasting; neither were concubines brought before him; and his sleep fled from him.
World English Bible (WEB)
Then the king went to his palace, and passed the night fasting; neither were instruments of music brought before him: and his sleep fled from him.
Young's Literal Translation (YLT)
Then hath the king gone to his palace, and he hath passed the night fasting, and dahavan have not been brought up before him, and his sleep hath fled `from' off him.
| Then | אֱ֠דַיִן | ʾĕdayin | A-da-yeen |
| the king | אֲזַ֨ל | ʾăzal | uh-ZAHL |
| went | מַלְכָּ֤א | malkāʾ | mahl-KA |
| to his palace, | לְהֵֽיכְלֵהּ֙ | lĕhêkĕlēh | leh-hay-heh-LAY |
| night the passed and | וּבָ֣ת | ûbāt | oo-VAHT |
| fasting: | טְוָ֔ת | ṭĕwāt | teh-VAHT |
| neither | וְדַחֲוָ֖ן | wĕdaḥăwān | veh-da-huh-VAHN |
| musick of instruments were | לָא | lāʾ | la |
| brought | הַנְעֵ֣ל | hanʿēl | hahn-ALE |
| before | קָֽדָמ֑וֹהִי | qādāmôhî | ka-da-MOH-hee |
| sleep his and him: | וְשִׁנְתֵּ֖הּ | wĕšintēh | veh-sheen-TAY |
| went | נַדַּ֥ת | naddat | na-DAHT |
| from him. | עֲלֽוֹהִי׃ | ʿălôhî | uh-LOH-hee |
Cross Reference
ദാനീയേൽ 2:1
നെബൂഖദ് നേസരിന്റെ വാഴ്ചയുടെ രണ്ടാം ആണ്ടിൽ നെബൂഖദ് നേസർ സ്വപ്നം കണ്ടു; അവന്റെ മനസ്സു വ്യാകുലപ്പെട്ടു; അവന്നു ഉറക്കമില്ലാതെയായി.
എസ്ഥേർ 6:1
അന്നു രാത്രി രാജാവിന്നു ഉറക്കം വരായ്കയാൽ അവൻ ദിനവൃത്താന്തങ്ങൾ കുറിച്ചുവെച്ചിരിക്കുന്ന പുസ്തകം കൊണ്ടുവരുവാൻ കല്പിച്ചു; അതു രാജാവിനെ വായിച്ചു കോൾപ്പിച്ചു;
സങ്കീർത്തനങ്ങൾ 77:4
നീ എന്റെ കണ്ണിന്നു ഉറക്കം തടുത്തിരിക്കുന്നു; സംസാരിപ്പാൻ കഴിയാതവണ്ണം ഞാൻ വ്യാകുലപ്പെട്ടിരിക്കുന്നു.
ശമൂവേൽ -2 12:16
ദാവീദ് കുഞ്ഞിന്നുവേണ്ടി ദൈവത്തോടു അപേക്ഷിച്ചു; ദാവീദ് ഉപവസിക്കയും അകത്തു കടന്നു രാത്രി മുഴുവനും നിലത്തു കിടക്കയും ചെയ്തു.
വെളിപ്പാടു 18:22
വൈണികന്മാർ, വാദ്യക്കാർ, കുഴലൂത്തുകാർ, കാഹളക്കാർ എന്നിവരുടെ സ്വരം നിന്നിൽ ഇനി കേൾക്കയില്ല; യാതൊരു കൌശലപ്പണിയും ചെയ്യുന്ന ഒരു ശില്പിയെയും നിന്നിൽ ഇനി കാണുകയില്ല; തിരികല്ലിന്റെ ഒച്ച ഇനി നിന്നിൽ കേൾക്കയില്ല.
യോനാ 3:3
അങ്ങനെ യോനാ പുറപ്പെട്ടു, യഹോവയുടെ കല്പനപ്രകാരം നീനെവേയിലേക്കു ചെന്നു. എന്നാൽ നീനെവേ മൂന്നു ദിവസത്തെ വഴിയുള്ള അതിമഹത്തായോരു നഗരമായിരുന്നു.
ആമോസ് 6:4
നിങ്ങൾ ആനക്കൊമ്പു കൊണ്ടുള്ള കട്ടിലുകളിന്മേൽ ചാരിയിരിക്കയും നിങ്ങളുടെ ശയ്യകളിന്മേൽ നിവിർന്നു കിടക്കയും ആട്ടിൻ കൂട്ടത്തിൽനിന്നു കുഞ്ഞാടുകളെയും തൊഴുത്തിൽനിന്നു പശുക്കിടാക്കളെയും തിന്നുകയും ചെയ്യുന്നു.
യെശയ്യാ 24:8
തപ്പുകളുടെ ആനന്ദം നിന്നുപോകുന്നു; ഉല്ലസിക്കുന്നവരുടെ ഘോഷം തീർന്നുപോകുന്നു; കിന്നരത്തിന്റെ ആനന്ദം ഇല്ലാതെയാകുന്നു.
സഭാപ്രസംഗി 2:8
ഞാൻ വെള്ളിയും പൊന്നും രാജാക്കന്മാർക്കും സംസ്ഥാനങ്ങൾക്കും ഉള്ള ഭണ്ഡാരവും സ്വരൂപിച്ചു; സംഗീതക്കാരെയും സംഗീതക്കാരത്തികളെയും മനുഷ്യരുടെ പ്രമോദമായ അനവധി സ്ത്രീജനത്തെയും സമ്പാദിച്ചു.
സങ്കീർത്തനങ്ങൾ 137:2
അതിന്റെ നടുവിലെ അലരിവൃക്ഷങ്ങളിന്മേൽ ഞങ്ങൾ ഞങ്ങളുടെ കിന്നരങ്ങളെ തൂക്കിയിട്ടു.
ഇയ്യോബ് 21:12
അവർ തപ്പോടും കിന്നരത്തോടുംകൂടെ പാടുന്നു; കുഴലിന്റെ നാദത്തിങ്കൽ സന്തോഷിക്കുന്നു.
രാജാക്കന്മാർ 1 21:27
ആഹാബ് ആ വാക്കു കേട്ടപ്പോൾ വസ്ത്രം കീറി, തന്റെ ദേഹം പറ്റെ രട്ടുടുത്തുകൊണ്ടു ഉപവസിച്ചു, രട്ടിൽ തന്നേ കിടക്കുകയും സാവധാനമായി നടക്കയും ചെയ്തു.
ശമൂവേൽ -2 19:24
ശൌലിന്റെ മകനായ മെഫീബോശെത്തും രാജാവിനെ എതിരേല്പാൻ വന്നു; രാജാവു പോയ ദിവസം മുതൽ സമാധാനത്തോടെ മടങ്ങിവന്ന ദിവസംവരെ അവൻ തന്റെ കാലിന്നു രക്ഷചെയ്കയോ താടി ഒതുക്കുകയോ വസ്ത്രം അലക്കിക്കയോ ചെയ്തിരുന്നില്ല.