സങ്കീർത്തനങ്ങൾ 147:19 in Malayalam

മലയാളം മലയാളം ബൈബിള്‍ സങ്കീർത്തനങ്ങൾ സങ്കീർത്തനങ്ങൾ 147 സങ്കീർത്തനങ്ങൾ 147:19

Psalm 147:19
അവൻ യാക്കോബിന്നു തന്റെ വചനവും യിസ്രായേലിന്നു തന്റെ ചട്ടങ്ങളും വിധികളും വെളിപ്പെടുത്തുന്നു.

Psalm 147:18Psalm 147Psalm 147:20

Psalm 147:19 in Other Translations

King James Version (KJV)
He sheweth his word unto Jacob, his statutes and his judgments unto Israel.

American Standard Version (ASV)
He showeth his word unto Jacob, His statutes and his ordinances unto Israel.

Bible in Basic English (BBE)
He makes his word clear to Jacob, teaching Israel his laws and his decisions.

Darby English Bible (DBY)
He sheweth his word unto Jacob, his statutes and his judgments unto Israel.

World English Bible (WEB)
He shows his word to Jacob; His statutes and his ordinances to Israel.

Young's Literal Translation (YLT)
Declaring His words to Jacob, His statutes and His judgments to Israel.

He
sheweth
מַגִּ֣ידmaggîdma-ɡEED
his
word
דְּבָרָ֣וdĕbārāwdeh-va-RAHV
unto
Jacob,
לְיַעֲקֹ֑בlĕyaʿăqōbleh-ya-uh-KOVE
statutes
his
חֻקָּ֥יוḥuqqāywhoo-KAV
and
his
judgments
וּ֝מִשְׁפָּטָ֗יוûmišpāṭāywOO-meesh-pa-TAV
unto
Israel.
לְיִשְׂרָאֵֽל׃lĕyiśrāʾēlleh-yees-ra-ALE

Cross Reference

മലാഖി 4:4
ഞാൻ ഹോരേബിൽവെച്ചു എല്ലാ യിസ്രായേലിന്നും വേണ്ടി എന്റെ ദാസനായ മോശെയോടു കല്പിച്ചിരിക്കുന്ന ന്യായപ്രമാണവും ചട്ടങ്ങളും വിധികളും ഓർത്തുകൊൾവിൻ.

സങ്കീർത്തനങ്ങൾ 78:5
അവൻ യാക്കോബിൽ ഒരു സാക്ഷ്യം സ്ഥാപിച്ചു; യിസ്രായേലിൽ ഒരു ന്യായപ്രമാണം നിയമിച്ചു; നമ്മുടെ പിതാക്കന്മാരോടു അവയെ തങ്ങളുടെ മക്കളെ അറിയിപ്പാൻ കല്പിച്ചു.

ആവർത്തനം 33:2
അവൻ പറഞ്ഞതെന്തെന്നാൽ: യഹോവ സീനായിൽനിന്നു വന്നു, അവർക്കു സേയീരിൽനിന്നു ഉദിച്ചു, പാറാൻ പർവ്വതത്തിൽനിന്നു വിളങ്ങി; ലക്ഷോപിലക്ഷം വിശുദ്ധന്മാരുടെ അടുക്കൽ നിന്നു വന്നു; അവർക്കുവേണ്ടി അഗ്നിമയമായോരു പ്രമാണം അവന്റെ വലങ്കയ്യിൽ ഉണ്ടായിരുന്നു.

തിമൊഥെയൊസ് 2 3:15
നീ പഠിച്ചും നിശ്ചയം പ്രാപിച്ചും ഇരിക്കുന്നതിൽ നിലനിൽക്ക.

റോമർ 9:4
അവർ യിസ്രായേല്യർ; പുത്രത്വവും തേജസ്സും നിയമങ്ങളും ന്യായപ്രമാണവും ആരാധനയും വാഗ്ദത്തങ്ങളും അവർക്കുള്ളവ;

റോമർ 3:2
സകലവിധത്തിലും വളരെ ഉണ്ടു; ഒന്നാമതു ദൈവത്തിന്റെ അരുളപ്പാടുകൾ അവരുടെ പക്കൽ സമർപ്പിച്ചിരിക്കുന്നതു തന്നേ.

സങ്കീർത്തനങ്ങൾ 103:7
അവൻ തന്റെ വഴികളെ മോശെയെയും തന്റെ പ്രവൃത്തികളെ യിസ്രായേൽമക്കളെയും അറിയിച്ചു.

സങ്കീർത്തനങ്ങൾ 76:1
ദൈവം യെഹൂദയിൽ പ്രസിദ്ധനാകുന്നു; അവന്റെ നാമം യിസ്രായേലിൽ വലിയതാകുന്നു.

ആവർത്തനം 6:1
നിങ്ങൾ കൈവശമാക്കുവാൻ കടന്നുചെല്ലുന്ന ദേശത്തു നിങ്ങൾ അനുസരിച്ചു നടക്കേണ്ടതിന്നും നിന്റെ ജീവകാലം ഒക്കെയും നീയും നിന്റെ മകനും മകന്റെ മകനും ഞാൻ നിന്നോടു കല്പിക്കുന്ന നിന്റെ ദൈവമായ യഹോവയുടെ എല്ലാചട്ടങ്ങളും കല്പനകളും പ്രമാണിപ്പാൻ തക്കവണ്ണം അവനെ ഭയപ്പെടേണ്ടതിന്നും

ആവർത്തനം 5:31
നീയോ ഇവിടെ എന്റെ അടുക്കൽ നിൽക്ക; ഞാൻ അവർക്കു അവകാശമായി കൊടുക്കുന്ന ദേശത്തു അവർ അനുസരിച്ചു നടപ്പാൻ നീ അവരെ ഉപദേശിക്കേണ്ടുന്ന സകലകല്പനകളും ചട്ടങ്ങളും വിധികളും ഞാൻ നിന്നോടു കല്പിക്കും.

ആവർത്തനം 5:22
ഈ വചനങ്ങൾ യഹോവ പർവ്വതത്തിൽ തീ, മേഘം, അന്ധകാരം എന്നിവയുടെ നടുവിൽനിന്നു നിങ്ങളുടെ സർവ്വസഭയോടും അത്യുച്ചത്തിൽ അരുളിച്ചെയ്തു; ഇതിന്നപ്പുറം ഒന്നും കല്പിച്ചില്ല; അവ രണ്ടു കല്പലകയിൽ എഴുതി എന്റെ പക്കൽ തന്നു.

ആവർത്തനം 4:45
യിസ്രായേൽമക്കൾ മിസ്രയീമിൽനിന്നു പുറപ്പെട്ടശേഷം മോശെ യോർദ്ദാന്നക്കരെ ഹെശ്ബോനിൽ പാർത്തിരുന്ന അമോർയ്യരാജാവായ സീഹോന്റെ ദേശത്തു ബേത്ത്--പെയോരിന്നെതിരെയുള്ള താഴ്വരയിൽവെച്ചു അവരോടു പറഞ്ഞ സാക്ഷ്യങ്ങളും ചട്ടങ്ങളും വിധികളും ഇവ തന്നേ.

ആവർത്തനം 4:12
യഹോവ തീയുടെ നടുവിൽനിന്നു നിങ്ങളോടു അരുളിച്ചെയ്തു; നിങ്ങൾ വാക്കുകളുടെ ശബ്ദം കേട്ടു; ശബ്ദംമാത്രം കേട്ടതല്ലാതെ രൂപം ഒന്നും കണ്ടില്ല.

ആവർത്തനം 4:8
ഞാൻ ഇന്നു നിങ്ങളുടെ മുമ്പിൽ വെക്കുന്ന ഈ സകലന്യായപ്രമാണവുംപോലെ ഇത്ര നീതിയുള്ള ചട്ടങ്ങളും വിധികളും ഉള്ള ശ്രേഷ്ഠജാതി ഏതുള്ളു?

ആവർത്തനം 4:1
ഇപ്പോൾ യിസ്രായേലേ, നിങ്ങൾ ജീവിച്ചിരിപ്പാനും നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ നിങ്ങൾക്കു തരുന്ന ദേശം ചെന്നു കൈവശമാക്കുവാനും തക്കവണ്ണം നിങ്ങൾ അനുസരിച്ചു നടക്കേണ്ടതിന്നു ഞാൻ നിങ്ങളോടു ഉപദേശിക്കുന്ന ചട്ടങ്ങളും വിധികളും കേൾപ്പിൻ.

പുറപ്പാടു് 21:1
അവരുടെ മുമ്പാകെ നീ വെക്കേണ്ടുന്ന ന്യായങ്ങളാവിതു:

പുറപ്പാടു് 20:1
ദൈവം ഈ വചനങ്ങളൊക്കെയും അരുളിച്ചെയ്തു: