Psalm 147:10
അശ്വബലത്തിൽ അവന്നു ഇഷ്ടം തോന്നുന്നില്ല; പുരുഷന്റെ ഊരുക്കളിൽ പ്രസാദിക്കുന്നതുമില്ല.
Psalm 147:10 in Other Translations
King James Version (KJV)
He delighteth not in the strength of the horse: he taketh not pleasure in the legs of a man.
American Standard Version (ASV)
He delighteth not in the strength of the horse: He taketh no pleasure in the legs of a man.
Bible in Basic English (BBE)
He has no delight in the strength of a horse; he takes no pleasure in the legs of a man.
Darby English Bible (DBY)
He delighteth not in the strength of the horse, he taketh not pleasure in the legs of a man;
World English Bible (WEB)
He doesn't delight in the strength of the horse. He takes no pleasure in the legs of a man.
Young's Literal Translation (YLT)
Not in the might of the horse doth He delight, Not in the legs of a man is He pleased.
| He delighteth | לֹ֤א | lōʾ | loh |
| not | בִגְבוּרַ֣ת | bigbûrat | veeɡ-voo-RAHT |
| strength the in | הַסּ֣וּס | hassûs | HA-soos |
| of the horse: | יֶחְפָּ֑ץ | yeḥpāṣ | yek-PAHTS |
| pleasure not taketh he | לֹֽא | lōʾ | loh |
| בְשׁוֹקֵ֖י | bĕšôqê | veh-shoh-KAY | |
| in the legs | הָאִ֣ישׁ | hāʾîš | ha-EESH |
| of a man. | יִרְצֶֽה׃ | yirṣe | yeer-TSEH |
Cross Reference
ശമൂവേൽ-1 16:7
യഹോവ ശമൂവേലിനോടു: അവന്റെ മുഖമോ പൊക്കമോ നോക്കരുതു; ഞാൻ അവനെ തള്ളിയിരിക്കുന്നു. മുനഷ്യൻ നോക്കുന്നതുപോലെയല്ല; മനുഷ്യൻ കണ്ണിന്നു കാണുന്നതു നോക്കുന്നു; യഹോവയോ ഹൃദയത്തെ നോക്കുന്നു എന്നു അരുളിച്ചെയ്തു.
ഹോശേയ 1:7
എന്നാൽ യെഹൂദാഗൃഹത്തോടു ഞാൻ കരുണ കാണിച്ചു, അവരെ വില്ലുകൊണ്ടോ വാൾകൊണ്ടോ യുദ്ധംകൊണ്ടോ കുതിരകളെക്കൊണ്ടോ കുതിരച്ചേവകരെക്കൊണ്ടോ രക്ഷിക്കാതെ അവരുടെ ദൈവമായ യഹോവയെക്കൊണ്ടു അവരെ രക്ഷിക്കും എന്നു അരുളിച്ചെയ്തു.
യെശയ്യാ 31:1
യിസ്രായേലിന്റെ പരിശുദ്ധങ്കലേക്കു നോക്കുകയോ യഹോവയെ അന്വേഷിക്കയോ ചെയ്യാതെ സഹായത്തിന്നായി മിസ്രയീമിൽചെന്നു കുതിരകളിൽ മനസ്സു ഊന്നി രഥം അനവധിയുള്ളതുകൊണ്ടു അതിലും കുതിരച്ചേവകർ മഹാബലവാന്മാരാകകൊണ്ടു അവരിലും ആശ്രയിക്കുന്നവർക്കു അയ്യോ കഷ്ടം!
സഭാപ്രസംഗി 9:11
പിന്നെയും ഞാൻ സൂര്യന്നു കീഴെ കണ്ടതു: വേഗതയുള്ളവർ ഓട്ടത്തിലും വീരന്മാർ യുദ്ധത്തിലും നേടുന്നില്ല; ജ്ഞാനികൾക്കു ആഹാരവും വിവേകികൾക്കു സമ്പത്തും സാമർത്ഥ്യമുള്ളവർക്കു പ്രീതിയും ലഭിക്കുന്നില്ല; അവർക്കൊക്കെയും കാലവും ഗതിയും അത്രേ ലഭിക്കുന്നതു.
സദൃശ്യവാക്യങ്ങൾ 21:31
കുതിരയെ യുദ്ധദിവസത്തേക്കു ചമയിക്കുന്നു; ജയമോ യഹോവയുടെ കൈവശത്തിലിരിക്കുന്നു.
സങ്കീർത്തനങ്ങൾ 33:16
സൈന്യബഹുത്വത്താൽ രാജാവു ജയം പ്രാപിക്കുന്നില്ല; ബലാധിക്യംകൊണ്ടു വീരൻ രക്ഷപ്പെടുന്നതുമില്ല.
സങ്കീർത്തനങ്ങൾ 20:7
ചിലർ രഥങ്ങളിലും ചിലർ കുതിരകളിലും ആശ്രയിക്കുന്നു; ഞങ്ങളോ ഞങ്ങളുടെ ദൈവമായ യഹോവയുടെ നാമത്തെ കീർത്തിക്കും.
ഇയ്യോബ് 39:19
കുതിരെക്കു നീയോ ശക്തി കൊടുത്തതു? അതിന്റെ കഴുത്തിന്നു നീയോ കുഞ്ചിരോമം അണിയിച്ചതു?
ശമൂവേൽ -2 2:18
അവിടെ യോവാബ്, അബീശായി, അസാഹേൽ ഇങ്ങനെ സെരൂയയുടെ മൂന്നു പുത്രന്മാരും ഉണ്ടായിരുന്നു; അസാഹേൽ കാട്ടുകലയെപ്പോലെ ശീഘ്രഗാമി ആയിരുന്നു.
ശമൂവേൽ -2 1:23
ശൌലും യോനാഥാനും ജീവകാലത്തു പ്രീതിയും വാത്സല്യവും പൂണ്ടിരുന്നു; മരണത്തിലും അവർ വേർപിരിഞ്ഞില്ല. അവർ കഴുകനിലും വേഗവാന്മാർ. സിംഹത്തിലും വീര്യവാന്മാർ.