Proverbs 31:22
അവൾ തനിക്കു പരവതാനി ഉണ്ടാക്കുന്നു; ശണപടവും ധൂമ്രവസ്ത്രവും അവളുടെ ഉടുപ്പു.
Proverbs 31:22 in Other Translations
King James Version (KJV)
She maketh herself coverings of tapestry; her clothing is silk and purple.
American Standard Version (ASV)
She maketh for herself carpets of tapestry; Her clothing is fine linen and purple.
Bible in Basic English (BBE)
She makes for herself cushions of needlework; her clothing is fair linen and purple.
Darby English Bible (DBY)
She maketh herself coverlets; her clothing is byssus and purple.
World English Bible (WEB)
She makes for herself carpets of tapestry. Her clothing is fine linen and purple.
Young's Literal Translation (YLT)
Ornamental coverings she hath made for herself, Silk and purple `are' her clothing.
| She maketh | מַרְבַדִּ֥ים | marbaddîm | mahr-va-DEEM |
| herself coverings of tapestry; | עָֽשְׂתָה | ʿāśĕtâ | AH-seh-ta |
| clothing her | לָּ֑הּ | lāh | la |
| is silk | שֵׁ֖שׁ | šēš | shaysh |
| and purple. | וְאַרְגָּמָ֣ן | wĕʾargāmān | veh-ar-ɡa-MAHN |
| לְבוּשָֽׁהּ׃ | lĕbûšāh | leh-voo-SHA |
Cross Reference
സദൃശ്യവാക്യങ്ങൾ 7:16
ഞാൻ എന്റെ കട്ടിലിന്മേൽ പരവതാനികളും മിസ്രയീമ്യനൂൽകൊണ്ടുള്ള വരിയൻ പടങ്ങളും വിരിച്ചിരിക്കുന്നു.
ഉല്പത്തി 41:42
ഫറവോൻ തന്റെ കയ്യിൽനിന്നു മുദ്രമോതിരം ഊരി, യോസേഫിന്റെ കൈക്കു ഇട്ടു, അവനെ നേർമ്മയുള്ള വസ്ത്രംധരിപ്പിച്ചു, ഒരു സ്വർണ്ണസരപ്പളിയും അവന്റെ കഴുത്തിൽ ഇട്ടു.
വെളിപ്പാടു 19:14
സ്വർഗ്ഗത്തിലെ സൈന്യം നിർമ്മലവും ശുഭ്രവുമായ വിശേഷ വസ്ത്രം ധരിച്ചു വെള്ളക്കുതിരപ്പുറത്തു കയറി അവനെ അനുഗമിച്ചു.
വെളിപ്പാടു 19:8
അവൾക്കു ശുദ്ധവും ശുഭ്രവുമായ വിശേഷവസ്ത്രം ധരിപ്പാൻ കൃപ ലഭിച്ചിരിക്കുന്നു; ആ വിശേഷവസ്ത്രം വിശുദ്ധന്മാരുടെ നീതിപ്രവൃത്തികൾ തന്നേ.
പത്രൊസ് 1 3:3
നിങ്ങളുടെ അലങ്കാരം തലമുടി പിന്നുന്നതും പൊന്നണിയുന്നതും വസ്ത്രം ധരിക്കുന്നതും ഇങ്ങനെ പുറമേയുള്ളതല്ല,
യേഹേസ്കേൽ 16:10
ഞാൻ നിന്നെ വിചിത്രവസ്ത്രം ധരിപ്പിച്ചു, തഹശുതോൽകൊണ്ടുള്ള ചെരിപ്പിടുവിച്ചു, ശണപടംകൊണ്ടു ചുറ്റി പട്ടു പുതെപ്പിച്ചു.
സങ്കീർത്തനങ്ങൾ 45:13
അ:ന്തപുരത്തിലെ രാജകുമാരി ശോഭാപരിപൂർണ്ണയാകുന്നു; അവളുടെ വസ്ത്രം പൊൻ കസവുകൊണ്ടുള്ളതു.
എസ്ഥേർ 8:15
എന്നാൽ മൊർദ്ദെഖായി നീലവും ശുഭ്രവുമായ രാജവസ്ത്രവും വലിയ പൊൻകിരീടവും ചണനൂൽകൊണ്ടുള്ള രക്താംബരവും ധരിച്ചു രാജസന്നിധിയിൽനിന്നു പുറപ്പെട്ടു; ശൂശൻ പട്ടണം ആർത്തു സന്തോഷിച്ചു.
എസ്ഥേർ 5:1
മൂന്നാം ദിവസം എസ്ഥേർ രാജവസ്ത്രം ധരിച്ചുംകൊണ്ടു രാജധാനിയുടെ അകത്തെ പ്രാകാരത്തിൽ ചെന്നു രാജഗൃഹത്തിന്റെ നേരെ നിന്നു; രാജാവു രാജധാനിയിൽ രാജഗൃഹത്തിന്റെ വാതിലിന്നു നേരെ തന്റെ സിംഹാസനത്തിൽ ഇരിക്കയായിരുന്നു.
ന്യായാധിപന്മാർ 8:26
അവൻ ചോദിച്ചു വാങ്ങിയ പൊൻ കടുക്കന്റെ തൂക്കം ആയിരത്തെഴുനൂറു ശേക്കെൽ ആയിരുന്നു; ഇതല്ലാതെ ചന്ദ്രക്കലകളും കുണ്ഡലങ്ങളും മിദ്യാന്യരാജാക്കന്മാർ ധരിച്ചിരുന്ന രക്താംബരങ്ങളും അവരുടെ ഒട്ടകങ്ങളുടെ കഴുത്തിലെ മാലകളും ഉണ്ടായിരുന്നു.