Proverbs 12:21
നീതിമാന്നു ഒരു തിന്മയും ഭവിക്കയില്ല; ദുഷ്ടന്മാരോ അനർത്ഥംകൊണ്ടു നിറയും.
Proverbs 12:21 in Other Translations
King James Version (KJV)
There shall no evil happen to the just: but the wicked shall be filled with mischief.
American Standard Version (ASV)
There shall no mischief happen to the righteous; But the wicked shall be filled with evil.
Bible in Basic English (BBE)
No trouble will come to upright men, but sinners will be full of evil.
Darby English Bible (DBY)
There shall no evil happen to a righteous [man]; but the wicked shall be filled with mischief.
World English Bible (WEB)
No mischief shall happen to the righteous, But the wicked shall be filled with evil.
Young's Literal Translation (YLT)
No iniquity is desired by the righteous, And the wicked have been full of evil.
| There shall no | לֹא | lōʾ | loh |
| יְאֻנֶּ֣ה | yĕʾunne | yeh-oo-NEH | |
| evil | לַצַּדִּ֣יק | laṣṣaddîq | la-tsa-DEEK |
| happen | כָּל | kāl | kahl |
| just: the to | אָ֑וֶן | ʾāwen | AH-ven |
| but the wicked | וּ֝רְשָׁעִ֗ים | ûrĕšāʿîm | OO-reh-sha-EEM |
| shall be filled | מָ֣לְאוּ | mālĕʾû | MA-leh-oo |
| with mischief. | רָֽע׃ | rāʿ | ra |
Cross Reference
വെളിപ്പാടു 18:6
അവൾ നിങ്ങൾക്കു ചെയ്തതുപോലെ നിങ്ങൾ അവൾക്കു പകരം ചെയ്‍വിൻ; അവളുടെ പ്രവൃത്തികൾക്കു തക്കവണ്ണം അവൾക്കു ഇരട്ടിച്ചു കൊടുപ്പിൻ; അവൾ കലക്കിത്തന്ന പാനപാത്രത്തിൽ അവൾക്കു ഇരട്ടി കലക്കിക്കൊടുപ്പിൻ;
പത്രൊസ് 1 3:13
നിങ്ങൾ നന്മ ചെയ്യുന്നതിൽ ശൂഷ്കാന്തിയുള്ളവർ ആകുന്നു എങ്കിൽ നിങ്ങൾക്കു ദോഷം ചെയ്യുന്നവൻ ആർ?
സങ്കീർത്തനങ്ങൾ 91:10
ഒരു അനർത്ഥവും നിനക്കു ഭവിക്കയില്ല; ഒരു ബാധയും നിന്റെ കൂടാരത്തിന്നു അടുക്കയില്ല.
ഹബക്കൂക്‍ 2:16
നിനക്കു മഹത്വംകൊണ്ടല്ല, ലജ്ജകൊണ്ടു തന്നേ പൂർത്തിവന്നിരിക്കുന്നു; നീയും കുടിക്ക; നിന്റെ അഗ്രചർമ്മം അനാവൃതമാക്കുക; യഹോവയുടെ വലങ്കയ്യിലെ പാനപാത്രം നിന്റെ അടുക്കൽ വരും; മഹത്വത്തിന്നു പകരം നിനക്കു അവമാനം ഭവിക്കും.
യിരേമ്യാവു 13:12
അതുകൊണ്ടു നീ അവരോടു പറയേണ്ടതു: എല്ലാതുരുത്തിയിലും വീഞ്ഞു നിറയും എന്നു യിസ്രായേലിന്റെ ദൈവമായ യഹോവ അരുളിച്ചെയ്യുന്നു; എല്ലാതുരുത്തിയിലും വീഞ്ഞു നിറയും എന്നു ഞങ്ങൾ അറിയുന്നില്ലയോ എന്നു അവർ നിന്നോടു ചോദിക്കും.
കൊരിന്ത്യർ 2 4:17
നൊടിനേരത്തേക്കുള്ള ഞങ്ങളുടെ ലഘുവായ കഷ്ടം അത്യന്തം അനവധിയായി തേജസ്സിന്റെ നിത്യഘനം ഞങ്ങൾക്കു കിട്ടുവാൻ ഹേതുവാകുന്നു.
കൊരിന്ത്യർ 1 3:22
പൌലൊസോ, അപ്പൊല്ലൊസോ, കേഫാവോ, ലോകമോ, ജീവനോ, മരണമോ, ഇപ്പോഴുള്ളതോ, വരുവാനുള്ളതോ സകലവും നിങ്ങൾക്കുള്ളതു.
റോമർ 8:28
എന്നാൽ ദൈവത്തെ സ്നേഹിക്കുന്നവർക്കു, നിർണ്ണയപ്രകാരം വിളിക്കപ്പെട്ടവർക്കു തന്നേ, സകലവും നന്മെക്കായി കൂടി വ്യാപരിക്കുന്നു എന്നു നാം അറിയുന്നു.
സദൃശ്യവാക്യങ്ങൾ 14:14
ഹൃദയത്തിൽ വിശ്വാസത്യാഗമുള്ളവന്നു തന്റെ നടപ്പിൽ മടുപ്പുവരും; നല്ല മനുഷ്യനോ തന്റെ പ്രവൃത്തിയാൽ തന്നേ തൃപ്തിവരും.
സദൃശ്യവാക്യങ്ങൾ 1:31
അവർ സ്വന്തവഴിയുടെ ഫലം അനുഭവിക്കയും തങ്ങളുടെ ആലോചനകളാൽ തൃപ്തി പ്രാപിക്കയും ചെയ്യും.