Proverbs 12:20
ദോഷം നിരൂപിക്കുന്നവരുടെ ഹൃദയത്തിൽ ചതിവു ഉണ്ടു; സമാധാനം ആലോചിക്കുന്നവർക്കോ സന്തോഷം ഉണ്ടു.
Proverbs 12:20 in Other Translations
King James Version (KJV)
Deceit is in the heart of them that imagine evil: but to the counsellors of peace is joy.
American Standard Version (ASV)
Deceit is in the heart of them that devise evil; But to the counsellors of peace is joy.
Bible in Basic English (BBE)
Deceit is in the heart of those whose designs are evil, but for those purposing peace there is joy.
Darby English Bible (DBY)
Deceit is in the heart of them that devise evil; but to the counsellors of peace is joy.
World English Bible (WEB)
Deceit is in the heart of those who plot evil, But joy comes to the promoters of peace.
Young's Literal Translation (YLT)
Deceit `is' in the heart of those devising evil, And to those counselling peace `is' joy.
| Deceit | מִ֭רְמָה | mirmâ | MEER-ma |
| is in the heart | בְּלֶב | bĕleb | beh-LEV |
| of them that imagine | חֹ֣רְשֵׁי | ḥōrĕšê | HOH-reh-shay |
| evil: | רָ֑ע | rāʿ | ra |
| but to the counsellers | וּֽלְיֹעֲצֵ֖י | ûlĕyōʿăṣê | oo-leh-yoh-uh-TSAY |
| of peace | שָׁל֣וֹם | šālôm | sha-LOME |
| is joy. | שִׂמְחָֽה׃ | śimḥâ | seem-HA |
Cross Reference
സദൃശ്യവാക്യങ്ങൾ 12:12
ദുഷ്ടൻ ദോഷികളുടെ കവർച്ച ആഗ്രഹിക്കുന്നു; നീതിമാന്മാരുടെ വേരോ ഫലം നല്കുന്നു.
എബ്രായർ 12:14
എല്ലാവരോടും സമാധാനം ആചരിച്ചു ശുദ്ധീകരണം പ്രാപിപ്പാൻ ഉത്സാഹിപ്പിൻ. ശുദ്ധീകരണം കൂടാതെ ആരും കർത്താവിനെ കാണുകയില്ല.
റോമർ 1:29
അവർ സകല അനീതിയും ദുഷ്ടതയും അത്യാഗ്രഹവും ദുർബ്ബുദ്ധിയും നിറഞ്ഞവർ; അസൂയ, കുല, പിണക്കം, കപടം, ദുശ്ശീലം എന്നിവ തിങ്ങിയവർ,
മർക്കൊസ് 12:14
അവർ വന്നു: ഗുരോ, നീ മനുഷ്യരുടെ മുഖം നോക്കാതെ ദൈവത്തിന്റെ വഴി നേരായി പഠിപ്പിക്കുന്നതുകൊണ്ടു നീ സത്യവാനും ആരെയും ഗണ്യമാക്കാത്തവനും എന്നു ഞങ്ങൾ അറിയുന്നു; കൈസർക്കു കരം കൊടുക്കുന്നതു വിഹിതമോ അല്ലയോ? ഞങ്ങൾ കൊടുക്കയോ കൊടുക്കാതിരിക്കയോ വേണ്ടതു എന്നു അവനോടു ചോദിച്ചു.
മർക്കൊസ് 7:21
അകത്തുനിന്നു, മനുഷ്യരുടെ ഹൃദയത്തിൽനിന്നു തന്നേ, ദുശ്ചിന്ത, വ്യഭിചാരം, പരസംഗം,
മത്തായി 5:9
സമാധാനം ഉണ്ടാക്കുന്നവർ ഭാഗ്യവാന്മാർ; അവർ ദൈവത്തിന്റെ പുത്രന്മാർ എന്നു വിളിക്കപ്പെടും.
സെഖർയ്യാവു 6:13
അവൻ തന്നേ യഹോവയുടെ മന്ദിരം പണിയും; അവൻ ബഹുമാനഭൂഷണം ധരിച്ചു സിംഹാസനത്തിൽ ഇരുന്നു വാഴും; അവൻ സിംഹാസനത്തിൽ പുരോഹിതനുമായിരിക്കും; ഇരുവർക്കും തമ്മിൽ സമാധാനമന്ത്രണം ഉണ്ടാകും.
യിരേമ്യാവു 17:16
ഞാനോ ഇടയനായി നിന്നെ സേവിപ്പാൻ മടിച്ചില്ല; ദുർദ്ദിനം ഞാൻ ആഗ്രഹിച്ചതുമില്ല എന്നു നീ അറിയുന്നു; എന്റെ അധരങ്ങൾ ഉച്ചരിച്ചതു തിരുമുമ്പിൽ ഇരിക്കുന്നു.
യെശയ്യാ 9:6
നമുക്കു ഒരു ശിശു ജനിച്ചിരിക്കുന്നു; നമുക്കു ഒരു മകൻ നല്കപ്പെട്ടിരിക്കുന്നു; ആധിപത്യം അവന്റെ തോളിൽ ഇരിക്കും; അവന്നു അത്ഭുതമന്ത്രി, വീരനാം ദൈവം, നിത്യപിതാവു, സമാധാന പ്രഭു എന്നു പേർ വിളിക്കപ്പെടും.
സദൃശ്യവാക്യങ്ങൾ 26:24
പകെക്കുന്നവൻ അധരംകൊണ്ടു വേഷം ധരിക്കുന്നു; ഉള്ളിലോ അവൻ ചതിവു സംഗ്രഹിച്ചു വെക്കുന്നു.
പത്രൊസ് 1 3:8
തീർച്ചെക്കു എല്ലാവരും ഐകമത്യവും സഹതാപവും സഹോദരപ്രീതിയും മനസ്സലിവും വിനയബുദ്ധിയുമുള്ളവരായിരിപ്പിൻ.