Proverbs 12:11
നിലം കൃഷി ചെയ്യുന്നവന്നു ആഹാരം സമൃദ്ധിയായി കിട്ടും; നിസ്സാരന്മാരെ പിൻചെല്ലുന്നവനോ ബുദ്ധിഹീനൻ.
Proverbs 12:11 in Other Translations
King James Version (KJV)
He that tilleth his land shall be satisfied with bread: but he that followeth vain persons is void of understanding.
American Standard Version (ASV)
He that tilleth his land shall have plenty of bread; But he that followeth after vain `persons' is void of understanding.
Bible in Basic English (BBE)
He who does work on his land will not be short of bread; but he who goes after foolish men is without sense.
Darby English Bible (DBY)
He that tilleth his land shall be satisfied with bread; but he that followeth the worthless is void of understanding.
World English Bible (WEB)
He who tills his land shall have plenty of bread, But he who chases fantasies is void of understanding.
Young's Literal Translation (YLT)
Whoso is tilling the ground is satisfied `with' bread, And whoso is pursuing vanities is lacking heart,
| He that tilleth | עֹבֵ֣ד | ʿōbēd | oh-VADE |
| his land | אַ֭דְמָתוֹ | ʾadmātô | AD-ma-toh |
| satisfied be shall | יִֽשְׂבַּֽע | yiśĕbbaʿ | YEE-seh-BA |
| with bread: | לָ֑חֶם | lāḥem | LA-hem |
| followeth that he but | וּמְרַדֵּ֖ף | ûmĕraddēp | oo-meh-ra-DAFE |
| vain | רֵיקִ֣ים | rêqîm | ray-KEEM |
| persons is void | חֲסַר | ḥăsar | huh-SAHR |
| of understanding. | לֵֽב׃ | lēb | lave |
Cross Reference
സദൃശ്യവാക്യങ്ങൾ 28:19
നിലം കൃഷിചെയ്യുന്നവന്നു ആഹാരം സമൃദ്ധിയായി കിട്ടും; നിസ്സാരന്മാരെ പിൻചെല്ലുന്നവനോ വേണ്ടുവോളം ദാരിദ്ര്യം അനുഭവിക്കും.
തെസ്സലൊനീക്യർ 1 4:11
പുറത്തുള്ളവരോടു മര്യാദയായി നടപ്പാനും ഒന്നിന്നും മുട്ടില്ലാതിരിപ്പാനും വേണ്ടി
സദൃശ്യവാക്യങ്ങൾ 14:23
എല്ലാ തൊഴിലുംകൊണ്ടു ലാഭം വരും; അധരചർവ്വണംകൊണ്ടോ ഞെരുക്കമേ വരു.
സങ്കീർത്തനങ്ങൾ 128:2
നിന്റെ കൈകളുടെ അദ്ധ്വാനഫലം നീ തിന്നും; നീ ഭാഗ്യവാൻ; നിനക്കു നന്മ വരും.
സദൃശ്യവാക്യങ്ങൾ 14:4
കാളകൾ ഇല്ലാത്തെടത്തു തൊഴുത്തു വെടിപ്പുള്ളതു; കാളയുടെ ശക്തികൊണ്ടോ വളരെ ആദായം ഉണ്ടു.
എഫെസ്യർ 4:28
കള്ളൻ ഇനി കക്കാതെ മുട്ടുള്ളവന്നു ദാനം ചെയ്‍വാൻ ഉണ്ടാകേണ്ടതിന്നു കൈകൊണ്ടു നല്ലതു പ്രവർത്തിച്ചു അദ്ധ്വാനിക്കയത്രേ വേണ്ടതു.
തെസ്സലൊനീക്യർ 2 3:8
ആരുടെയും ആഹാരം വെറുതെ അനുഭവിച്ചിട്ടുമില്ല; നിങ്ങളിൽ ആർക്കും ഭാരമായിത്തീരരുതു എന്നുവെച്ചു ഞങ്ങൾ അദ്ധ്വാനത്തോടും പ്രയാസത്തോടും കൂടെ രാപ്പകൽ വേലചെയ്തു പോന്നതു
സദൃശ്യവാക്യങ്ങൾ 9:6
ബുദ്ധിഹീനരേ, ബുദ്ധിഹീനത വിട്ടു ജീവിപ്പിൻ! വിവേകത്തിന്റെ മാർഗ്ഗത്തിൽ നടന്നുകൊൾവിൻ.
സദൃശ്യവാക്യങ്ങൾ 7:7
ഭോഷന്മാരുടെ ഇടയിൽ ഒരുത്തനെ കണ്ടു; യൌവനക്കാരുടെ കൂട്ടത്തിൽ ബുദ്ധിഹീനനായോരു യുവാവിനെ കണ്ടറിഞ്ഞു.
ഉല്പത്തി 3:19
നിലത്തുനിന്നു നിന്നെ എടുത്തിരിക്കുന്നു; അതിൽ തിരികെ ചേരുവോളം മുഖത്തെ വിയർപ്പോടെ നീ ഉപജീവനം കഴിക്കും; നീ പൊടിയാകുന്നു, പൊടിയിൽ തിരികെ ചേരും.
തീത്തൊസ് 1:10
വൃഥാവാചാലന്മാരും മനോവഞ്ചകന്മാരുമായി വഴങ്ങാത്തവരായ പലരും ഉണ്ടല്ലോ;
സദൃശ്യവാക്യങ്ങൾ 27:27
കോലാടുകളുടെ പാൽ നിന്റെ ആഹാരത്തിന്നും നിന്റെ ഭവനക്കാരുടെ അഹോവൃത്തിക്കും നിന്റെ ദാസിമാരുടെ ഉപജീവനത്തിന്നും മതിയാകും.
ന്യായാധിപന്മാർ 9:4
പിന്നെ അവർ ബാൽബെരീത്തിന്റെ ക്ഷേത്രത്തിൽനിന്നു എഴുപതു വെള്ളിക്കാശു എടുത്തു അവന്നു കൊടുത്തു; അതിനെക്കൊണ്ടു അബീമേലെക്ക് തുമ്പുകെട്ടവരും നിസ്സാരന്മാരുമായ ആളുകളെ കൂലിക്കു വാങ്ങി അവർക്കു നായകനായ്തീർന്നു.
സങ്കീർത്തനങ്ങൾ 26:4
വ്യർത്ഥന്മാരോടുകൂടെ ഞാൻ ഇരുന്നിട്ടില്ല; കപടക്കാരുടെ അടുക്കൽ ഞാൻ ചെന്നിട്ടുമില്ല.
സദൃശ്യവാക്യങ്ങൾ 1:10
മകനേ, പാപികൾ നിന്നെ വശീകരിച്ചാൽ വഴിപ്പെട്ടുപോകരുതു.
സദൃശ്യവാക്യങ്ങൾ 4:14
ദുഷ്ടന്മാരുടെ പാതയിൽ നീ ചെല്ലരുതു; ദുർജ്ജനത്തിന്റെ വഴിയിൽ നടക്കയുമരുതു;
സദൃശ്യവാക്യങ്ങൾ 6:32
സ്ത്രീയോടു വ്യഭിചാരം ചെയ്യുന്നവനോ, ബുദ്ധിഹീനൻ; അങ്ങനെ ചെയ്യുന്നവൻ സ്വന്തപ്രാണനെ നശിപ്പിക്കുന്നു.
സദൃശ്യവാക്യങ്ങൾ 9:13
ഭോഷത്വമായവൾ മോഹപരവശയായിരിക്കുന്നു; അവൾ ബുദ്ധിഹീന തന്നേ, ഒന്നും അറിയുന്നതുമില്ല.
സദൃശ്യവാക്യങ്ങൾ 9:16
അല്പബുദ്ധിയായവൻ ഇങ്ങോട്ടു വരട്ടെ; ബുദ്ധിഹീനനോടോ അവൾ പറയുന്നതു;
സദൃശ്യവാക്യങ്ങൾ 13:20
ജ്ഞാനികളോടുകൂടെ നടക്ക; നീയും ജ്ഞാനിയാകും; ഭോഷന്മാർക്കു കൂട്ടാളിയായവനോ വ്യസനിക്കേണ്ടിവരും.
യോനാ 2:8
മിത്ഥ്യാബിംബങ്ങളെ ഭജിക്കുന്നവർ തങ്ങളോടു ദയാലുവായവനെ ഉപേക്ഷിക്കുന്നു.
സദൃശ്യവാക്യങ്ങൾ 13:23
സാധുക്കളുടെ കൃഷി വളരെ ആഹാരം നല്കുന്നു; എന്നാൽ അന്യായം ചെയ്തിട്ടു നശിച്ചുപോകുന്നവരും ഉണ്ടു.