മീഖാ 6:3 in Malayalam

മലയാളം മലയാളം ബൈബിള്‍ മീഖാ മീഖാ 6 മീഖാ 6:3

Micah 6:3
എന്റെ ജനമേ, ഞാൻ നിന്നോടു എന്തു ചെയ്തു? ഏതൊന്നിനാൽ ഞാൻ നിന്നെ മുഷിപ്പിച്ചു? എന്റെ നേരെ സാക്ഷീകരിക്ക.

Micah 6:2Micah 6Micah 6:4

Micah 6:3 in Other Translations

King James Version (KJV)
O my people, what have I done unto thee? and wherein have I wearied thee? testify against me.

American Standard Version (ASV)
O my people, what have I done unto thee? and wherein have I wearied thee? testify against me.

Bible in Basic English (BBE)
O my people, what have I done to you? how have I been a weariness to you? give answer against me.

Darby English Bible (DBY)
O my people, what have I done unto thee? and wherein have I wearied thee? testify against me.

World English Bible (WEB)
My people, what have I done to you? How have I burdened you? Answer me!

Young's Literal Translation (YLT)
O My people, what have I done to thee? And what -- have I wearied thee? Testify against Me.

O
my
people,
עַמִּ֛יʿammîah-MEE
what
מֶהmemeh
have
I
done
עָשִׂ֥יתִיʿāśîtîah-SEE-tee
wherein
and
thee?
unto
לְךָ֖lĕkāleh-HA
have
I
wearied
וּמָ֣הûmâoo-MA
thee?
testify
הֶלְאֵתִ֑יךָhelʾētîkāhel-ay-TEE-ha
against
me.
עֲנֵ֥הʿănēuh-NAY
בִֽי׃vee

Cross Reference

യിരേമ്യാവു 2:5
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളുടെ പിതാക്കന്മാർ എന്നെ വിട്ടകന്നു മിത്ഥ്യാമൂർത്തികളോടു ചേർന്നു വ്യർത്ഥന്മാർ ആയിത്തീരുവാൻ തക്കവണ്ണം അവർ എന്നിൽ എന്തൊരു അന്യായം കണ്ടു?

യെശയ്യാ 43:22
എന്നാൽ യാക്കോബേ, നീ എന്നെ വിളിച്ചപേക്ഷിച്ചിട്ടില്ല, യിസ്രായേലേ, നീ എന്റെ നിമിത്തം അദ്ധ്വാനിച്ചിട്ടുമില്ല.

സങ്കീർത്തനങ്ങൾ 81:13
അയ്യോ എന്റെ ജനം എന്റെ വാക്കു കേൾക്കയും യിസ്രായേൽ എന്റെ വഴികളിൽ നടക്കയും ചെയ്തുവെങ്കിൽ കൊള്ളായിരുന്നു.

യിരേമ്യാവു 2:31
ഇപ്പോഴത്തെ തലമുറയായുള്ളോവേ, യഹോവയുടെ അരുളപ്പാടു കേൾപ്പിൻ; ഞാൻ യിസ്രായേലിന്നു ഒരു മരുഭൂമി ആയിരുന്നുവോ? അന്ധകാരപ്രദേശമായിരുന്നുവോ? ഞങ്ങൾ കെട്ടഴിഞ്ഞു നടക്കുന്നു; ഇനി നിന്റെ അടുക്കൽ വിരകയില്ല എന്നു എന്റെ ജനം പറയുന്നതു എന്തു?

സങ്കീർത്തനങ്ങൾ 50:7
എന്റെ ജനമേ, കേൾക്ക; ഞാൻ സംസാരിക്കും. യിസ്രായേലേ, ഞാൻ നിന്നോടു സാക്ഷീകരിക്കും: ദൈവമായ ഞാൻ നിന്റെ ദൈവമാകുന്നു.

റോമർ 3:19
ന്യായപ്രമാണം പറയുന്നതു എല്ലാം ന്യായപ്രമാണത്തിൻ കീഴുള്ളവരോടു പ്രസ്താവിക്കുന്നു എന്നു നാം അറിയുന്നു. അങ്ങനെ ഏതു വായും അടഞ്ഞു സർവ്വലോകവും ദൈവസന്നിധിയിൽ ശിക്ഷായോഗ്യമായിത്തീരേണ്ടതത്രേ.

റോമർ 3:4
“നിന്റെ വാക്കുകളിൽ നീ നീതീകരിക്കപ്പെടുവാനും, നിന്റെ ന്യായവിസ്താരത്തിൽ ജയിപ്പാനും” എന്നു എഴുതിയിരിക്കുന്നതുപോലെ ദൈവം സത്യവാൻ, സകല മനുഷ്യരും ഭോഷ്കു പറയുന്നവർ എന്നേ വരൂ.

മീഖാ 6:5
എന്റെ ജനമേ നിങ്ങൾ യഹോവയുടെ നീതിപ്രവൃത്തികളെ അറിയേണ്ടതിന്നു മോവാബ് രാജാവായ ബാലാക്ക് ആലോചിച്ചതും ബെയോരിന്റെ മകനായ ബിലെയാം ഉത്തരം പറഞ്ഞതും ശിത്തീംമുതൽ ഗില്ഗാൽവരെ സംഭവിച്ചതും ഓർക്കുക.

സങ്കീർത്തനങ്ങൾ 81:8
എന്റെ ജനമേ, കേൾക്ക, ഞാൻ നിന്നോടു സാക്ഷ്യം പറയും. യിസ്രായേലേ, നീ എന്റെ വാക്കു കേട്ടെങ്കിൽ കൊള്ളായിരുന്നു.

സങ്കീർത്തനങ്ങൾ 51:4
നിന്നോടു തന്നേ ഞാൻ പാപം ചെയ്തു; നിനക്കു അനിഷ്ടമായുള്ളതു ഞാൻ ചെയ്തിരിക്കുന്നു. സംസാരിക്കുമ്പോൾ നീ നീതിമാനായും വിധിക്കുമ്പോൾ നിർമ്മലനായും ഇരിക്കേണ്ടതിന്നു തന്നേ.