ലേവ്യപുസ്തകം 26:19 in Malayalam

മലയാളം മലയാളം ബൈബിള്‍ ലേവ്യപുസ്തകം ലേവ്യപുസ്തകം 26 ലേവ്യപുസ്തകം 26:19

Leviticus 26:19
ഞാൻ നിങ്ങളുടെ ബലത്തിന്റെ പ്രതാപം കൊടുക്കും; നിങ്ങളുടെ ആകാശത്തെ ഇരിമ്പു പോലെയും ഭൂമിയെ ചെമ്പുപോലെയും ആക്കും.

Leviticus 26:18Leviticus 26Leviticus 26:20

Leviticus 26:19 in Other Translations

King James Version (KJV)
And I will break the pride of your power; and I will make your heaven as iron, and your earth as brass:

American Standard Version (ASV)
And I will break the pride of your power: and I will make your heaven as iron, and your earth as brass;

Bible in Basic English (BBE)
And the pride of your strength will be broken, and I will make your heaven as iron and your earth as brass;

Darby English Bible (DBY)
and I will break the arrogance of your power; and I will make your heaven as iron, and your earth as bronze,

Webster's Bible (WBT)
And I will break the pride of your power; and I will make your heaven as iron, and your earth as brass:

World English Bible (WEB)
I will break the pride of your power, and I will make your sky like iron, and your soil like brass;

Young's Literal Translation (YLT)
and I have broken the pride of your strength, and have made your heavens as iron, and your earth as brass;

And
I
will
break
וְשָֽׁבַרְתִּ֖יwĕšābartîveh-sha-vahr-TEE

אֶתʾetet
pride
the
גְּא֣וֹןgĕʾônɡeh-ONE
of
your
power;
עֻזְּכֶ֑םʿuzzĕkemoo-zeh-HEM
make
will
I
and
וְנָֽתַתִּ֤יwĕnātattîveh-na-ta-TEE

אֶתʾetet
your
heaven
שְׁמֵיכֶם֙šĕmêkemsheh-may-HEM
iron,
as
כַּבַּרְזֶ֔לkabbarzelka-bahr-ZEL
and
your
earth
וְאֶֽתwĕʾetveh-ET
as
brass:
אַרְצְכֶ֖םʾarṣĕkemar-tseh-HEM
כַּנְּחֻשָֽׁה׃kannĕḥušâka-neh-hoo-SHA

Cross Reference

ആവർത്തനം 28:23
നിന്റെ തലെക്കു മീതെയുള്ള ആകാശം ചെമ്പും നിനക്കു കീഴുള്ള ഭൂമി ഇരിമ്പും ആകും.

യിരേമ്യാവു 14:1
വർൾച്ചയെക്കുറിച്ചു യിരെമ്യാവിന്നുണ്ടായ യഹോവയുടെ വചനം.

യിരേമ്യാവു 13:9
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇങ്ങനെ ഞാൻ യെഹൂദയുടെ ഗർവ്വവും യെരൂശലേമിന്റെ മഹാഗർവ്വവും കെടുത്തുകളയും.

യെശയ്യാ 25:11
നീന്തുന്നവൻ നീന്തുവാൻ കൈ നീട്ടുന്നതുപോലെ അവൻ അതിന്റെ നടുവിൽ കൈ നീട്ടും; എങ്കിലും അവന്റെ ഗർവ്വവും കൈമിടുക്കും അവൻ താഴ്ത്തിക്കളയും.

ലൂക്കോസ് 4:25
“ഏലീയാവിന്റെ കാലത്തു ആകാശം മൂവാണ്ടും ആറു മാസവും അടഞ്ഞിട്ടു ദേശത്തു എങ്ങും മഹാ ക്ഷാമം ഉണ്ടായപ്പോൾ യിസ്രായേലിൽ പല വിധവമാർ ഉണ്ടായിരുന്നു എന്നു ഞാൻ യഥാർത്ഥമായി നിങ്ങളോടു പറയുന്നു.

സെഫന്യാവു 3:11
അന്നാളിൽ ഞാൻ നിന്റെ മദ്ധ്യേനിന്നു നിന്റെ ഗർവ്വോല്ലസിതന്മാരെ നീക്കിക്കളയും നീ എന്റെ വിശുദ്ധപർവ്വതത്തിൽ ഇനി ഗർവ്വിക്കാതിരിക്കയും ചെയ്യുന്നതുകൊണ്ടു നീ എന്നോടു അതിക്രമമായി ചെയ്തിരിക്കുന്ന സകലപ്രവൃത്തികളും നിമിത്തം നീ അന്നാളിൽ ലജ്ജിക്കേണ്ടിവരികയില്ല.

ദാനീയേൽ 4:37
ഇപ്പോൾ നെബൂഖദ്നേസർ എന്ന ഞാൻ സ്വർഗ്ഗസ്ഥനായ രാജാവിനെ സ്തുതിച്ചു പകഴ്ത്തി ബഹുമാനിക്കുന്നു; അവന്റെ പ്രവൃത്തികൾ ഒക്കെയും സത്യവും അവന്റെ വഴികൾ ന്യായവും ആകുന്നു; നിഗളിച്ചുനടക്കുന്നവരെ താഴ്ത്തുവാനും അവൻ പ്രാപ്തൻ തന്നേ.

യേഹേസ്കേൽ 30:6
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: മിസ്രയീമിനെ താങ്ങുന്നവർ വീഴും; അതിന്റെ ബലത്തിന്റെ പ്രതാപം താണുപോകും; സെവേനേഗോപുരംമുതൽ അവർ വാൾകൊണ്ടു വീഴും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.

യേഹേസ്കേൽ 7:24
ഞാൻ ജാതികളിൽ അതിദുഷ്ടന്മാരായവരെ വരുത്തും; അവർ അവരുടെ വീടുകളെ കൈവശമാക്കും; ഞാൻ ബലവാന്മാരുടെ പ്രതാപം ഇല്ലാതെയാക്കും; അവരുടെ വിശുദ്ധസ്ഥലങ്ങൾ അശുദ്ധമായിത്തീരും.

യെശയ്യാ 26:5
അവൻ ഉയരത്തിൽ പാർക്കുന്നവരെ ഉന്നതനഗരത്തെതന്നേ താഴ്ത്തി തള്ളിയിട്ടു നിലംപരിചാക്കി പൊടിയിൽ ഇട്ടു കളഞ്ഞിരിക്കുന്നു.

യെശയ്യാ 2:12
സൈന്യങ്ങളുടെ യഹോവയുടെ നാൾ ഗർവ്വവും ഉന്നതഭാവവും ഉള്ള എല്ലാറ്റിന്മേലും നിഗളമുള്ള എല്ലാറ്റിന്മേലും വരും;

രാജാക്കന്മാർ 1 17:1
എന്നാൽ ഗിലെയാദിലെ തിശ്ബിയിൽനിന്നുള്ള തിശ്ബ്യനായ ഏലീയാവു അഹാബിനോടു: ഞാൻ സേവിച്ചുനില്ക്കുന്ന യിസ്രായേലിന്റെ ദൈവമായ യഹോവയാണ, ഞാൻ പറഞ്ഞല്ലാതെ ഈയാണ്ടുകളിൽ മഞ്ഞും മഴയും ഉണ്ടാകയില്ല എന്നു പറഞ്ഞു.

ശമൂവേൽ-1 4:11
ദൈവത്തിന്റെ പെട്ടകം പിടിപെട്ടു; ഏലിയുടെ രണ്ടു പുത്രന്മാരായ ഹൊഫ്നിയും ഫീനെഹാസും പട്ടുപോയി.

ശമൂവേൽ-1 4:3
പടജ്ജനം പാളയത്തിൽ വന്നാറെ യിസ്രായേൽമൂപ്പന്മാർ: ഇന്നു യഹോവ നമ്മെ ഫെലിസ്ത്യരോടു തോല്ക്കുമാറാക്കിയതു എന്തു? നാം ശീലോവിൽനിന്നു യഹോവയുടെ നിയമപെട്ടകം നമ്മുടെ അടുക്കൽ വരുത്തുക; അതു നമ്മുടെ ഇടയിൽ വന്നാൽ നമ്മെ നമ്മുടെ ശത്രുക്കളുടെ കയ്യിൽ നിന്നു രക്ഷിക്കും എന്നു പറഞ്ഞു.