Lamentations 4:18
ഞങ്ങളുടെ വീഥികളിൽ ഞങ്ങൾക്കു നടന്നു കൂടാതവണ്ണം അവർ ഞങ്ങളുടെ കാലടികൾക്കു പതിയിരിക്കുന്നു; ഞങ്ങളുടെ അവസാനം അടുത്തു, ഞങ്ങളുടെ കാലം തികഞ്ഞു, ഞങ്ങളുടെ അവസാനം വന്നിരിക്കുന്നു.
Lamentations 4:18 in Other Translations
King James Version (KJV)
They hunt our steps, that we cannot go in our streets: our end is near, our days are fulfilled; for our end is come.
American Standard Version (ASV)
They hunt our steps, so that we cannot go in our streets: Our end is near, our days are fulfilled; for our end is come.
Bible in Basic English (BBE)
They go after our steps so that we may not go in our streets: our end is near, our days are numbered; for our end has come.
Darby English Bible (DBY)
They hunted our steps, that we could not go in our streets: our end is near, our days are fulfilled; for our end is come.
World English Bible (WEB)
They hunt our steps, so that we can't go in our streets: Our end is near, our days are fulfilled; for our end is come.
Young's Literal Translation (YLT)
They have hunted our steps from going in our broad-places, Near hath been our end, fulfilled our days, For come hath our end.
| They hunt | צָד֣וּ | ṣādû | tsa-DOO |
| our steps, | צְעָדֵ֔ינוּ | ṣĕʿādênû | tseh-ah-DAY-noo |
| go cannot we that | מִלֶּ֖כֶת | milleket | mee-LEH-het |
| in our streets: | בִּרְחֹבֹתֵ֑ינוּ | birḥōbōtênû | beer-hoh-voh-TAY-noo |
| end our | קָרַ֥ב | qārab | ka-RAHV |
| is near, | קִצֵּ֛ינוּ | qiṣṣênû | kee-TSAY-noo |
| our days | מָלְא֥וּ | molʾû | mole-OO |
| fulfilled; are | יָמֵ֖ינוּ | yāmênû | ya-MAY-noo |
| for | כִּי | kî | kee |
| our end | בָ֥א | bāʾ | va |
| is come. | קִצֵּֽנוּ׃ | qiṣṣēnû | kee-tsay-NOO |
Cross Reference
ആമോസ് 8:2
ആമോസേ, നീ എന്തു കാണുന്നു എന്നു അവൻ ചോദിച്ചതിന്നു: ഒരു കൊട്ട പഴുത്തപഴം എന്നു ഞാൻ പറഞ്ഞു. യഹോവ എന്നോടു അരുളിച്ചെയ്തതു: എന്റെ ജനമായ യിസ്രായേലിന്നു പഴുപ്പു വന്നിരിക്കുന്നു; ഞാൻ ഇനി അവരെ ശിക്ഷിക്കാതെ വിടുകയില്ല.
യേഹേസ്കേൽ 7:2
മനുഷ്യപുത്രാ, യഹോവയായ കർത്താവു യിസ്രായേൽദേശത്തോടു ഇപ്രകാരം അരുളിച്ചെയ്യുന്നു: അവസാനം! ദേശത്തിന്റെ നാലുഭാഗത്തും അവസാനം വന്നിരിക്കുന്നു.
വിലാപങ്ങൾ 3:52
കാരണംകൂടാതെ എന്റെ ശത്രുക്കളായവർ എന്നെ ഒരു പക്ഷിയെപ്പോലെ വേട്ടയാടിയിരിക്കുന്നു;
യിരേമ്യാവു 16:16
ഇതാ, ഞാൻ അനേകം മീൻപിടിക്കാരെ വരുത്തും; അവർ അവരെ പിടിക്കും; അതിന്റെ ശേഷം ഞാൻ അനേകം നായാട്ടുകാരെ വരുത്തും; അവർ അവരെ എല്ലാമലയിലും നിന്നും എല്ലാ കുന്നിലും നിന്നും പാറപ്പിളർപ്പുകളിൽനിന്നും നായാടിപ്പിടിക്കും എന്നു യഹോവയുടെ അരുളപ്പാടു.
യേഹേസ്കേൽ 12:27
മനുഷ്യപുത്രാ, യിസ്രായേൽഗൃഹം: ഇവൻ ദർശിക്കുന്ന ദർശനം വളരെനാളത്തേക്കുള്ളതും ഇവൻ പ്രവചിക്കുന്നതു ദീർഘകാലത്തേക്കുള്ളതും ആകുന്നു എന്നു പറയുന്നു.
യേഹേസ്കേൽ 12:22
മനുഷ്യപുത്രാ, കാലം നീണ്ടുപോകും; ദർശനമൊക്കെയും ഒക്കാതെപോകും എന്നു നിങ്ങൾക്കു യിസ്രായേൽ ദേശത്തു ഒരു പഴഞ്ചൊല്ലുള്ളതു എന്തു?
യിരേമ്യാവു 52:7
അപ്പോൾ നഗരത്തിന്റെ മതിൽ ഒരിടം പൊളിച്ചുതുറന്നു; കല്ദയർ നഗരം വളഞ്ഞിരിക്കെ പടയാളികൾ ഒക്കെയും രാത്രിസമയത്തു രാജാവിന്റെ തോട്ടത്തിന്നരികെ രണ്ടു മതിലുകളുടെ മദ്ധ്യേയുള്ള പടിവാതിൽക്കൽ കൂടി നഗരം വിട്ടു പുറപ്പെട്ടു അരാബയിലേക്കുള്ള വഴിയായി ഓടിപ്പോയി.
യിരേമ്യാവു 51:33
യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ബാബേൽപുത്രി മെതികാലത്തെ മെതിക്കളംപോലെയായിരിക്കുന്നു; ഇനി കുറഞ്ഞോന്നു കഴിഞ്ഞിട്ടു അതിന്റെ കൊയ്ത്തുകാലം വരും.
യിരേമ്യാവു 39:4
യെഹൂദാരാജാവായ സിദെക്കീയാവും എല്ലാ പടയാളികളും അവരെ കണ്ടപ്പോൾ ഓടിപ്പോയി; അവർ രാത്രിയിൽ രാജാവിന്റെ തോട്ടം വഴിയായി രണ്ടു മതിലുകൾക്കും നടുവിലുള്ള വാതിൽക്കൽകൂടി നഗരത്തിൽനിന്നു പുറപ്പെട്ടു അരാബവഴിക്കുപോയി.
യിരേമ്യാവു 1:12
യഹോവ എന്നോടു: നീ കണ്ടതു ശരി തന്നേ; എന്റെ വചനം നിവർത്തിക്കേണ്ടതിന്നു ഞാൻ ജാഗരിച്ചുകൊള്ളും എന്നു അരുളിച്ചെയ്തു.
സങ്കീർത്തനങ്ങൾ 140:11
വാവിഷ്ഠാണക്കാരൻ ഭൂമിയിൽ നിലനിൽക്കയില്ല; സാഹസക്കാരനെ അനർത്ഥം നായാടി ഉന്മൂലനാശം വരുത്തും.
ഇയ്യോബ് 10:16
തല ഉയർത്തിയാൽ നീ ഒരു സിംഹംപോലെ എന്നെ നായാടും. പിന്നെയും എങ്കൽ നിന്റെ അത്ഭുതശക്തി കാണിക്കുന്നു.
രാജാക്കന്മാർ 2 25:4
അപ്പോൾ നഗരമതിൽ ഒരിടം പൊളിച്ചു കൽദയർ നഗരം വളഞ്ഞിരിക്കെ പടയാളികൾ ഒക്കെയും രാത്രിസമയത്തു രാജാവിന്റെ തോട്ടത്തിന്നരികെ രണ്ടു മതിലുകൾക്കും മദ്ധ്യേയുള്ള പടിവാതിൽവഴിയായി ഓടിപ്പോയി; രാജാവും അരാബയിലേക്കുള്ള വഴിയായി പുറപ്പെട്ടുപോയി.
ശമൂവേൽ-1 24:14
ആരെ തേടിയാകുന്നു യിസ്രായേൽരാജാവു പുറപ്പെട്ടിരിക്കുന്നതു? ആരെയാകുന്നു പിന്തുടരുന്നതു? ഒരു ചത്തനായെ, ഒരു ചെള്ളിനെ അല്ലയോ?