Job 7:1
മർത്യന്നു ഭൂമിയിൽ യുദ്ധസേവയില്ലയോ? അവന്റെ ജീവകാലം കൂലിക്കാരന്റെ ജീവകാലംപോലെ തന്നേ.
Job 7:1 in Other Translations
King James Version (KJV)
Is there not an appointed time to man upon earth? are not his days also like the days of an hireling?
American Standard Version (ASV)
Is there not a warfare to man upon earth? And are not his days like the days of a hireling?
Bible in Basic English (BBE)
Has not man his ordered time of trouble on the earth? and are not his days like the days of a servant working for payment?
Darby English Bible (DBY)
Hath not man a life of labour upon earth? and are not his days like the days of a hireling?
Webster's Bible (WBT)
Is there not an appointed time to man upon earth? are not his days also like the days of a hireling?
World English Bible (WEB)
"Isn't a man forced to labor on earth? Aren't his days like the days of a hired hand?
Young's Literal Translation (YLT)
Is there not a warfare to man on earth? And as the days of an hireling his days?
| Is there not | הֲלֹֽא | hălōʾ | huh-LOH |
| an appointed time | צָבָ֣א | ṣābāʾ | tsa-VA |
| man to | לֶֽאֱנ֣וֹשׁ | leʾĕnôš | leh-ay-NOHSH |
| upon | עֲלֵ | ʿălē | uh-LAY |
| earth? | אָ֑רֶץ | ʾāreṣ | AH-rets |
| days his not are | וְכִימֵ֖י | wĕkîmê | veh-hee-MAY |
| also like the days | שָׂכִ֣יר | śākîr | sa-HEER |
| of an hireling? | יָמָֽיו׃ | yāmāyw | ya-MAIV |
Cross Reference
സങ്കീർത്തനങ്ങൾ 39:4
യഹോവേ, എന്റെ അവസാനത്തെയും എന്റെ ആയുസ്സു എത്ര എന്നതിനെയും എന്നെ അറിയിക്കേണമേ; ഞാൻ എത്ര ക്ഷണികൻ എന്നു ഞാൻ അറിയുമാറാകട്ടെ.
ഇയ്യോബ് 14:5
അവന്റെ ജീവകാലത്തിന്നു അവധി ഉണ്ടല്ലോ; അവന്റെ മാസങ്ങളുടെ എണ്ണം നിന്റെ പക്കൽ; അവന്നു ലംഘിച്ചുകൂടാത്ത അതിർ നീ വെച്ചിരിക്കുന്നു.
ഇയ്യോബ് 14:13
നീ എന്നെ പാതാളത്തിൽ മറെച്ചുവെക്കയും നിന്റെ കോപം കഴിയുവോളം എന്നെ ഒളിപ്പിക്കയും എനിക്കു ഒരവധി നിശ്ചയിച്ചു എന്നെ ഓർക്കുകയും ചെയ്തുവെങ്കിൽ കൊള്ളായിരുന്നു.
യോഹന്നാൻ 11:9
അതിന്നു യേശു: പകലിന്നു പന്ത്രണ്ടു മണിനേരം ഇല്ലയോ? പകൽ സമയത്തു നടക്കുന്നവൻ ഈ ലോകത്തിന്റെ വെളിച്ചം കാണുന്നതുകൊണ്ടു ഇടറുന്നില്ല.
മത്തായി 20:1
“സ്വർഗ്ഗരാജ്യം തന്റെ മുന്തിരിത്തോട്ടത്തിൽ വേലക്കാരെ വിളിച്ചാക്കേണ്ടതിന്നു പുലർച്ചെക്കു പുറപ്പെട്ട വീട്ടുടയവനോടു സദൃശം.
യെശയ്യാ 40:2
യെരൂശലേമിനോടു ആദരവോടെ സംസാരിച്ചു; അവളുടെ യുദ്ധ സേവ കഴിഞ്ഞും അവളുടെ അകൃത്യം മോചിക്കപ്പെട്ടും അവൾ തന്റെ സകലപാപങ്ങൾക്കും പകരം യഹോവയുടെ കയ്യിൽനിന്നു ഇരട്ടിയായി പ്രാപിച്ചുമിരിക്കുന്നു എന്നു അവളോടു വിളിച്ചുപറവിൻ.
യെശയ്യാ 38:5
നീ ചെന്നു ഹിസ്കീയാവോടു പറയേണ്ടതു: നിന്റെ പിതാവായ ദാവീദിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ നിന്റെ പ്രാർത്ഥന കേട്ടു നിന്റെ കണ്ണുനിർ കണ്ടിരിക്കുന്നു. ഞാൻ നിന്റെ ആയുസ്സിനോടു പതിനഞ്ചു സംവത്സരം കൂട്ടും.
യെശയ്യാ 21:16
കർത്താവു ഇപ്രകാരം എന്നോടു അരുളിച്ചെയ്തു: കൂലിക്കാരന്റെ ആണ്ടുപോലെയുള്ള ഒരു ആണ്ടിന്നകം കേദാരിന്റെ മഹത്വം ഒക്കെയും ക്ഷയിച്ചുപോകും;
സഭാപ്രസംഗി 8:8
ആത്മാവിനെ തടുപ്പാൻ ആത്മാവിന്മേൽ അധികാരമുള്ള ഒരു മനുഷ്യനുമില്ല; മരണ ദിവസത്തിന്മേൽ അധികാരമുള്ളവനുമില്ല; യുദ്ധത്തിൽ സേവാവിമോചനവുമില്ല; ദുഷ്ടത ദുഷ്ടന്മാരെ വിടുവിക്കയുമില്ല.
ഇയ്യോബ് 5:7
തീപ്പൊരി ഉയരെ പറക്കുംപോലെ മനുഷ്യൻ കഷ്ടതെക്കായി ജനിച്ചിരിക്കുന്നു.
ആവർത്തനം 15:18
അവൻ ഒരു കൂലിക്കാരന്റെ ഇരട്ടിക്കൂലിക്കു തക്കതായി ആറു സംവത്സരം നിന്നെ സേവിച്ചതുകൊണ്ടു അവനെ സ്വതന്ത്രനായി വിട്ടയക്കുമ്പോൾ നിനക്കു വ്യസനം തോന്നരുതു; നിന്റെ ദൈവമായ യഹോവ നീ ചെയ്യുന്ന സകലത്തിലും നിന്നെ അനുഗ്രഹിക്കും.
ലേവ്യപുസ്തകം 25:50
അവൻ തന്നെ വിറ്റ സംവത്സരം മുതൽ യോബേൽസംവത്സരംവരെയുള്ള കാലക്കണക്കു തന്നെ വാങ്ങിയവനുമായി കൂട്ടിനോക്കേണം; അവന്റെ വില സംവത്സരസംഖ്യെക്കു ഒത്തവണ്ണം ആയിരിക്കേണം; അവൻ ഒരു കൂലിക്കാരന്റെ കാലത്തിന്നു ഒത്തവണ്ണം അവന്റെ അടുക്കൽ പാർക്കേണം.