Job 38:23
ഞാൻ അവയെ കഷ്ടകാലത്തേക്കും പോരും പടയുമുള്ള നാളിലേക്കും സംഗ്രഹിച്ചുവെച്ചിരിക്കുന്നു.
Job 38:23 in Other Translations
King James Version (KJV)
Which I have reserved against the time of trouble, against the day of battle and war?
American Standard Version (ASV)
Which I have reserved against the time of trouble, Against the day of battle and war?
Bible in Basic English (BBE)
Which I have kept for the time of trouble, for the day of war and fighting?
Darby English Bible (DBY)
Which I have reserved for the time of distress, for the day of battle and war?
Webster's Bible (WBT)
Which I have reserved against the time of trouble, against the day of battle and war?
World English Bible (WEB)
Which I have reserved against the time of trouble, Against the day of battle and war?
Young's Literal Translation (YLT)
That I have kept back for a time of distress, For a day of conflict and battle.
| Which | אֲשֶׁר | ʾăšer | uh-SHER |
| I have reserved | חָשַׂ֥כְתִּי | ḥāśaktî | ha-SAHK-tee |
| against the time | לְעֶת | lĕʿet | leh-ET |
| trouble, of | צָ֑ר | ṣār | tsahr |
| against the day | לְי֥וֹם | lĕyôm | leh-YOME |
| of battle | קְ֝רָ֗ב | qĕrāb | KEH-RAHV |
| and war? | וּמִלְחָמָֽה׃ | ûmilḥāmâ | oo-meel-ha-MA |
Cross Reference
യോശുവ 10:11
അങ്ങനെ അവർ യിസ്രായേലിന്റെ മുമ്പിൽനിന്നു ഓടി; ബേത്ത്-ഹോരോൻ ഇറക്കത്തിൽവെച്ചു അസേക്കവരെ യഹോവ ആകാശത്തിൽനിന്നു വലിയ കല്ലു അവരുടെ മേൽ പെയ്യിച്ചു അവരെ കൊന്നു. യിസ്രായേൽമക്കൾ വാൾകൊണ്ടു കൊന്നവരെക്കാൾ കല്മഴയാൽ മരിച്ചുപോയവർ അധികം ആയിരുന്നു.
യെശയ്യാ 30:30
യഹോവ തന്റെ മഹത്വമുള്ള മേഘനാദം കേൾപ്പിക്കയും ഉഗ്രകോപത്തോടും ദഹിപ്പിക്കുന്ന അഗ്നിജ്വാലയോടും കൊടുങ്കാറ്റു മഴക്കോൾ, കന്മഴ എന്നിവയോടും കൂടെ തന്റെ ഭുജത്തിന്റെ അവതരണം കാണിക്കയും ചെയ്യും.
വെളിപ്പാടു 16:21
താലന്തോളം ഘനമുള്ള കല്ലായി വലിയ കല്മഴ ആകാശത്തു നിന്നു മനുഷ്യരുടെ മേൽ പെയ്തു; കന്മഴയുടെ ബാധ ഏറ്റവും വലുതാകകൊണ്ടു മനുഷ്യൻ ആ ബാധനിമിത്തം ദൈവത്തെ ദുഷിച്ചു.
പുറപ്പാടു് 9:18
മിസ്രയീം സ്ഥാപിതമായ നാൾമുതൽ ഇന്നുവരെ അതിൽ ഉണ്ടായിട്ടില്ലാത്ത അതികഠിനമായ കല്മഴ ഞാൻ നാളെ ഈ നേരത്തു പെയ്യിക്കും.
പുറപ്പാടു് 9:24
ഇങ്ങനെ കല്മഴയും കല്മഴയോടു കൂടെ വിടാതെ ഇറങ്ങുന്ന തീയും അതികഠിനമായിരുന്നു; മിസ്രയീംദേശത്തു ജനവാസം തുടങ്ങിയതുമുതൽ അതിലെങ്ങും ഇതുപോലെ ഉണ്ടായിട്ടില്ല.
ഇയ്യോബ് 36:13
ദുഷ്ടമാനസന്മാർ കോപം സംഗ്രഹിച്ചുവെക്കുന്നു; അവൻ അവരെ ബന്ധിക്കുമ്പോൾ അവർ രക്ഷെക്കായി വിളിക്കുന്നില്ല.
ഇയ്യോബ് 36:31
ഇവയാൽ അവൻ ജാതികളെ ന്യായം വിധിക്കുന്നു; ആഹാരവും ധാരാളമായി കൊടുക്കുന്നു.
യേഹേസ്കേൽ 13:11
അടന്നു വീഴുംവണ്ണം കുമ്മായം പൂശുന്നവരോടു നീ പറയേണ്ടതു: പെരുമഴ ചൊരിയും; ഞാൻ ആലിപ്പഴം പൊഴിയിച്ചു കൊടുങ്കാറ്റടിപ്പിക്കും.
മത്തായി 7:27
വന്മഴ ചൊരിഞ്ഞു നദികൾ പൊങ്ങി കാറ്റു അടിച്ചു ആ വീട്ടിന്മേൽ അലെച്ചു, അതു വീണു; അതിന്റെ വീഴ്ച വലിയതായിരുന്നു.”