പുറപ്പാടു് 26:1 in Malayalam

മലയാളം മലയാളം ബൈബിള്‍ പുറപ്പാടു് പുറപ്പാടു് 26 പുറപ്പാടു് 26:1

Exodus 26:1
തിരുനിവാസത്തെ പിരിച്ച പഞ്ഞി നൂൽ, നീല നൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ എന്നിവകൊണ്ടുണ്ടാക്കിയ പത്തു മൂടുശീല കൊണ്ടു തീർക്കേണം, നെയ്ത്തുകാരന്റെ ചിത്രപ്പണിയായ കെരൂബുകൾ ഉള്ളവയായി അവയെ ഉണ്ടാക്കേണം.

Exodus 26Exodus 26:2

Exodus 26:1 in Other Translations

King James Version (KJV)
Moreover thou shalt make the tabernacle with ten curtains of fine twined linen, and blue, and purple, and scarlet: with cherubim of cunning work shalt thou make them.

American Standard Version (ASV)
Moreover thou shalt make the tabernacle with ten curtains; of fine twined linen, and blue, and purple, and scarlet, with cherubim the work of the skilful workman shalt thou make them.

Bible in Basic English (BBE)
And you are to make a House for me, with ten curtains of the best linen, blue and purple and red, worked with designs of winged ones by a good workman.

Darby English Bible (DBY)
And thou shalt make the tabernacle [with] ten curtains of twined byssus, and blue, and purple, and scarlet: with cherubim of artistic work shalt thou make them.

Webster's Bible (WBT)
Moreover, thou shalt make the tabernacle with ten curtains of fine twined linen, and blue, and purple, and scarlet: with cherubim of curious work shalt thou make them.

World English Bible (WEB)
"Moreover you shall make the tent with ten curtains; of fine twined linen, and blue, and purple, and scarlet, with cherubim. The work of the skillful workman you shall make them.

Young's Literal Translation (YLT)
`And thou dost make the tabernacle: ten curtains of twined linen, and blue, and purple, and scarlet; `with' cherubs, work of a designer, thou dost make them;

Moreover
thou
shalt
make
וְאֶתwĕʾetveh-ET
the
tabernacle
הַמִּשְׁכָּ֥ןhammiškānha-meesh-KAHN
ten
with
תַּֽעֲשֶׂ֖הtaʿăśeta-uh-SEH
curtains
עֶ֣שֶׂרʿeśerEH-ser
of
fine
twined
יְרִיעֹ֑תyĕrîʿōtyeh-ree-OTE
linen,
שֵׁ֣שׁšēšshaysh
blue,
and
מָשְׁזָ֗רmošzārmohsh-ZAHR
and
purple,
וּתְכֵ֤לֶתûtĕkēletoo-teh-HAY-let
and
scarlet:
וְאַרְגָּמָן֙wĕʾargāmānveh-ar-ɡa-MAHN

וְתֹלַ֣עַתwĕtōlaʿatveh-toh-LA-at
cherubims
with
שָׁנִ֔יšānîsha-NEE
of
cunning
כְּרֻבִ֛יםkĕrubîmkeh-roo-VEEM
work
מַֽעֲשֵׂ֥הmaʿăśēma-uh-SAY
shalt
thou
make
חֹשֵׁ֖בḥōšēbhoh-SHAVE
them.
תַּֽעֲשֶׂ֥הtaʿăśeta-uh-SEH
אֹתָֽם׃ʾōtāmoh-TAHM

Cross Reference

പുറപ്പാടു് 36:8
പണി ചെയ്യുന്നവരിൽ ജ്ഞാനികളായ എല്ലാവരും പഞ്ഞിനൂൽ, ധൂമ്രനൂൽ, ചുവപ്പു നൂൽ എന്നിവകൊണ്ടുള്ള പത്തു മൂടുശീലകൊണ്ടു തിരുനിവാസം ഉണ്ടാക്കി; നെയ്ത്തുകാരന്റെ ചിത്രപ്പണിയായ കെരൂബുകളുള്ളതായിട്ടു അതിനെ ഉണ്ടാക്കി.

പുറപ്പാടു് 26:36
നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പരിച്ച പഞ്ഞിനൂൽ എന്നിവകൊണ്ടു ചിത്രത്തയ്യൽ പണിയായ ഒരു മറയും കൂടാരത്തിന്റെ വാതിലിന്നു ഉണ്ടാക്കേണം.

യോഹന്നാൻ 1:14
വചനം ജഡമായി തീർന്നു, കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയിൽ പാർത്തു. ഞങ്ങൾ അവന്റെ തേജസ്സ് പിതാവിൽ നിന്നു ഏകജാതനായവന്റെ തേജസ്സായി കണ്ടു.

യോഹന്നാൻ 2:21
അവനോ തന്റെ ശരീരം എന്ന മന്ദിരത്തെക്കുറിച്ചത്രേ പറഞ്ഞതു.

എബ്രായർ 8:2
വിശുദ്ധസ്ഥലത്തിന്റെയും മനുഷ്യനല്ല കർത്താവു സ്ഥാപിച്ച സത്യകൂടാരത്തിന്റെയും ശുശ്രൂഷകനായ മഹാപുരോഹിതൻ നമുക്കുണ്ടു.

എബ്രായർ 9:9
ആ കൂടാരം ഈ കാലത്തേക്കു ഒരു സാദൃശ്യമത്രേ. അതിന്നു ഒത്തവണ്ണം ആരാധനക്കാരന്നു മനസ്സാക്ഷിയിൽ പൂർണ്ണ സമാധാനം വരുത്തുവാൻ കഴിയാത്ത വഴിപാടും യാഗവും അർപ്പിച്ചു പോരുന്നു.

എബ്രായർ 9:23
ആകയാൽ സ്വർഗ്ഗത്തിലുള്ളവയുടെ പ്രതിബിംബങ്ങളെ ഈവകയാൽ ശുദ്ധമാക്കുന്നതു ആവശ്യം. സ്വർഗ്ഗീയമായവെക്കോ ഇവയെക്കാൾ നല്ല യാഗങ്ങൾ ആവശ്യം.

വെളിപ്പാടു 19:8
അവൾക്കു ശുദ്ധവും ശുഭ്രവുമായ വിശേഷവസ്ത്രം ധരിപ്പാൻ കൃപ ലഭിച്ചിരിക്കുന്നു; ആ വിശേഷവസ്ത്രം വിശുദ്ധന്മാരുടെ നീതിപ്രവൃത്തികൾ തന്നേ.

വെളിപ്പാടു 21:3
സിംഹാസനത്തിൽനിന്നു ഒരു മഹാശബ്ദം പറയുന്നതായി ഞാൻ കേട്ടതു: ഇതാ, മനുഷ്യരോടു കൂടെ ദൈവത്തിന്റെ കൂടാരം; അവൻ അവരോടുകൂടെ വസിക്കും; അവർ അവന്റെ ജനമായിരിക്കും; ദൈവം താൻ അവരുടെ ദൈവമായി അവരോടുകൂടെ ഇരിക്കും.

ദിനവൃത്താന്തം 1 21:29
മോശെ മരുഭൂമിയില്‍ വെച്ചു ഉണ്ടാക്കിയിരുന്ന യഹോവയുടെ തിരുനിവാസവും ഹോമപീഠവും അന്നു ഗിബെയോനിലെ പൂജാഗിരിയില്‍ ആയിരുന്നു.

ദിനവൃത്താന്തം 1 17:1
ദാവീദ് തന്റെ അരമനയിൽ വസിച്ചിരിക്കുംകാലത്തു ഒരുനാൾ നാഥാൻ പ്രവാചകനോടു: ഇതാ ഞാൻ ദേവദാരുകൊണ്ടുള്ള അരമനയിൽ വസിക്കുന്നു; യഹോവയുടെ നിയമപെട്ടകമോ തിരശ്ശീലകൾക്കു കീഴെ ഇരിക്കുന്നു എന്നു പറഞ്ഞു.

പുറപ്പാടു് 25:8
ഞാൻ അവരുടെ നടുവിൽ വസിപ്പാൻ അവർ എനിക്കു ഒരു വിശുദ്ധ മന്ദിരം ഉണ്ടാക്കേണം.

പുറപ്പാടു് 25:18
പൊന്നുകൊണ്ടു രണ്ടു കെരൂബുകളെ ഉണ്ടാക്കേണം; കൃപാസനത്തിന്റെ രണ്ടു അറ്റത്തും അടിപ്പുപണിയായി പൊന്നുകൊണ്ടു അവയെ ഉണ്ടാക്കേണം.

പുറപ്പാടു് 26:31
നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പിരിച്ച പഞ്ഞിനൂൽ എന്നിവകൊണ്ടു ഒരു തിരശ്ശീല ഉണ്ടാക്കേണം; നെയ്ത്തുകാരന്റെ ചിത്രപ്പണിയായ കെരൂബുകളുള്ളതായി അതിനെ ഉണ്ടാക്കേണം.

പുറപ്പാടു് 35:6
പൊന്നു, വെള്ളി, താമ്രം, നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പഞ്ഞിനൂൽ, കോലാട്ടുരോമം,

പുറപ്പാടു് 35:35
കൊത്തുപണിക്കാരന്റെയും കൌശലപ്പണിക്കാരന്റെയും നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പഞ്ഞിനൂൽ എന്നിവകൊണ്ടു പണിചെയ്യുന്ന തയ്യൽക്കാരന്റെയും നെയ്ത്തുകാരന്റെയും ഏതുതരം ശില്പപ്പണി ചെയ്യുന്നവരുടെയും കൌശലപ്പണികൾ സങ്കല്പിച്ചു ഉണ്ടാക്കുന്നവരുടെയും സകലവിധപ്രവൃത്തിയും ചെയ്‍വാൻ അവൻ അവരെ മനസ്സിൽ ജ്ഞാനം കൊണ്ടു നിറെച്ചിരിക്കുന്നു.

പുറപ്പാടു് 36:35
നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പഞ്ഞിനൂൽ എന്നിവകൊണ്ടു അവൻ ഒരു തിരശ്ശീലയും ഉണ്ടാക്കി: നെയ്ത്തുകാരന്റെ ചിത്രപ്പണിയായ കെരൂബുകളുള്ളതായിട്ടു അതിനെ ഉണ്ടാക്കി.

പുറപ്പാടു് 40:2
ഒന്നാം മാസം ഒന്നാം തിയ്യതി നീ സമാഗമനക്കുടാരമെന്ന തിരുനിവാസം നിവിർക്കേണം.

പുറപ്പാടു് 40:17
ഇങ്ങനെ രണ്ടാം സംവത്സരം ഒന്നാം മാസം ഒന്നാം തിയ്യതി തിരുനിവാസം നിവിർത്തു.

പുറപ്പാടു് 25:4
ചുവപ്പുനൂൽ, പഞ്ഞിനൂൽ, കോലാട്ടുരോമം,