ദിനവൃത്താന്തം 2 33:2 in Malayalam

മലയാളം മലയാളം ബൈബിള്‍ ദിനവൃത്താന്തം 2 ദിനവൃത്താന്തം 2 33 ദിനവൃത്താന്തം 2 33:2

2 Chronicles 33:2
യഹോവ യിസ്രായേൽമക്കളുടെ മുമ്പിൽനിന്നു നീക്കിക്കളഞ്ഞ ജാതികളുടെ മ്ളേച്ഛതകളെപ്പോലെ അവൻ യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു.

2 Chronicles 33:12 Chronicles 332 Chronicles 33:3

2 Chronicles 33:2 in Other Translations

King James Version (KJV)
But did that which was evil in the sight of the LORD, like unto the abominations of the heathen, whom the LORD had cast out before the children of Israel.

American Standard Version (ASV)
And he did that which was evil in the sight of Jehovah, after the abominations of the nations whom Jehovah cast out before the children of Israel.

Bible in Basic English (BBE)
He did evil in the eyes of the Lord, copying the disgusting ways of the nations whom the Lord had sent out of the land before the children of Israel.

Darby English Bible (DBY)
And he did evil in the sight of Jehovah, like the abominations of the nations that Jehovah had dispossessed from before the children of Israel.

Webster's Bible (WBT)
But did that which was evil in the sight of the LORD, like the abominations of the heathen, whom the LORD had cast out before the children of Israel.

World English Bible (WEB)
He did that which was evil in the sight of Yahweh, after the abominations of the nations whom Yahweh cast out before the children of Israel.

Young's Literal Translation (YLT)
and he doth the evil thing in the eyes of Jehovah, like the abominations of the nations that Jehovah dispossessed from the presence of the sons of Israel,

But
did
וַיַּ֥עַשׂwayyaʿaśva-YA-as
that
which
was
evil
הָרַ֖עhāraʿha-RA
sight
the
in
בְּעֵינֵ֣יbĕʿênêbeh-ay-NAY
of
the
Lord,
יְהוָ֑הyĕhwâyeh-VA
abominations
the
unto
like
כְּתֽוֹעֲבוֹת֙kĕtôʿăbôtkeh-toh-uh-VOTE
of
the
heathen,
הַגּוֹיִ֔םhaggôyimha-ɡoh-YEEM
whom
אֲשֶׁר֙ʾăšeruh-SHER
the
Lord
הוֹרִ֣ישׁhôrîšhoh-REESH
out
cast
had
יְהוָ֔הyĕhwâyeh-VA
before
מִפְּנֵ֖יmippĕnêmee-peh-NAY
the
children
בְּנֵ֥יbĕnêbeh-NAY
of
Israel.
יִשְׂרָאֵֽל׃yiśrāʾēlyees-ra-ALE

Cross Reference

ദിനവൃത്താന്തം 2 28:3
അവൻ ബെൻ-ഹിന്നോം താഴ്വരയിൽ ധൂപം കാട്ടുകയും യിസ്രായേൽമക്കളുടെ മുമ്പിൽനിന്നു യഹോവ നീക്കിക്കളഞ്ഞ ജാതികളുടെ മ്ളേച്ഛാചാരപ്രകാരം തന്റെ പുത്രന്മാരെ അഗ്നിപ്രവേശം ചെയ്യിക്കയും ചെയ്തു.

ആവർത്തനം 18:9
നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്തു എത്തിയശേഷം അവിടത്തെ ജാതികളുടെ മ്ളേച്ഛതകൾ നീ പഠിക്കരുതു.

യേഹേസ്കേൽ 11:12
എന്റെ ചട്ടങ്ങളിൽ നടക്കയോ എന്റെ ന്യായങ്ങളെ ആചരിക്കയോ ചെയ്യാതെ ചുറ്റുമുള്ള ജാതികളുടെ ന്യായങ്ങളെ പ്രമാണിച്ചുനടന്ന നിങ്ങൾ, ഞാൻ യഹോവ എന്നു അറിയും.

യിരേമ്യാവു 15:4
യെഹൂദാരാജാവായ ഹിസ്കീയാവിന്റെ മകൻ മനശ്ശെനിമിത്തം, അവൻ യെരൂശലേമിൽ ചെയ്തിട്ടുള്ളതു നിമിത്തം തന്നേ, ഞാൻ അവരെ ഭൂമിയിലുള്ള സകല രാജ്യങ്ങളിലും ഒരു ഭീതിവിഷയമാക്കിത്തീർക്കും.

സങ്കീർത്തനങ്ങൾ 106:35
അവർ ജാതികളോടു ഇടകലർന്നു അവരുടെ പ്രവൃത്തികളെ പഠിച്ചു.

എസ്രാ 9:14
ഞങ്ങൾ നിന്റെ കല്പനകളെ വീണ്ടും ലംഘിക്കയും ഈ മ്ളേച്ഛത ചെയ്യുന്ന ജാതികളോടു സംബന്ധം കൂടുകയും ചെയ്യാമോ? ചെയ്താൽ ഒരു ശേഷിപ്പോ തെറ്റി ഒഴിഞ്ഞവരോ ഉണ്ടാകാതവണ്ണം നീ ഞങ്ങളെ മുടിച്ചുകളയുവോളം ഞങ്ങളോടു കോപിക്കയില്ലയോ?

ദിനവൃത്താന്തം 2 36:14
പുരോഹിതന്മാരിൽ പ്രധാനികളൊക്കെയും ജനവും ജാതികളുടെ സകലമ്ളേച്ഛതകളെയുംപോലെ വളരെ അകൃത്യം ചെയ്തു; യെരൂശലേമിൽ യഹോവ വിശുദ്ധീകരിച്ച അവന്റെ ആലയത്തെ അശുദ്ധമാക്കി.

രാജാക്കന്മാർ 2 21:9
എന്നാൽ അവർ കേട്ടനുസരിച്ചില്ല; യഹോവ യിസ്രായേൽമക്കളുടെ മുമ്പിൽനിന്നു നശിപ്പിച്ച ജാതികളെക്കാളും അധികം ദോഷം ചെയ്‍വാൻ മനശ്ശെ അവരെ തെറ്റിച്ചുകളഞ്ഞു.

രാജാക്കന്മാർ 2 21:2
എന്നാൽ യഹോവ യിസ്രായേൽമക്കളുടെ മുമ്പിൽനിന്നു നീക്കിക്കളഞ്ഞ ജാതികളുടെ മ്ളേച്ഛതകൾക്കൊത്തവണ്ണം അവൻ യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു.

രാജാക്കന്മാർ 2 17:15
അവന്റെ ചട്ടങ്ങളെയും അവരുടെ പിതാക്കന്മാരോടു അവൻ ചെയ്ത നിയമത്തെയും അവൻ അവരോടു സാക്ഷീകരിച്ച സാക്ഷ്യങ്ങളെയും നിരസിച്ചുകളഞ്ഞു; അവർ വ്യാജത്തെ പിന്തുടർന്നു വ്യർത്ഥന്മാരായിത്തീർന്നു; അവരെപ്പോലെ ആചരിക്കരുതു എന്നു യഹോവ കല്പിച്ചിരുന്ന ചുറ്റുമുള്ള ജാതികളെ തന്നേ അവർ പിന്തുടർന്നു.

രാജാക്കന്മാർ 2 17:11
യഹോവ തങ്ങളുടെ മുമ്പിൽ നിന്നു നീക്കക്കളഞ്ഞിരുന്ന ജാതികളെപ്പോലെ അവർ സകലപൂജാഗിരികളിലും ധൂപം കാട്ടി യഹോവയെ കോപിപ്പിപ്പാൻ തക്കവണ്ണം ദോഷമായുള്ള കാര്യങ്ങളെ പ്രവർത്തിച്ചു.

ആവർത്തനം 18:14
നീ നീക്കിക്കളവാനിരിക്കുന്ന ജാതികൾ മുഹൂർത്തക്കാരുടെയും പ്രശ്നക്കാരുടെയും വാക്കുകേട്ടു നടന്നു; നീയോ അങ്ങനെ ചെയ്‍വാൻ നിന്റെ ദൈവമായ യഹോവ അനുവദിച്ചിട്ടില്ല.

ആവർത്തനം 12:31
നിന്റെ ദൈവമായ യഹോവയെ അങ്ങനെ സേവിക്കേണ്ടതല്ല;

ലേവ്യപുസ്തകം 20:22
ആകയാൽ നിങ്ങൾ കുടിയിരിക്കേണ്ടതിന്നു ഞാൻ നിങ്ങളെ കൊണ്ടുപോകുന്ന ദേശം നിങ്ങളെ ഛർദ്ദിച്ചുകളയാതിരിപ്പാൻ എന്റെ എല്ലാചട്ടങ്ങളും സകലവിധികളും പ്രമാണിച്ചു ആചരിക്കേണം.

ലേവ്യപുസ്തകം 18:24
ഇവയിൽ ഒന്നുകൊണ്ടും നിങ്ങളെ തന്നേ അശുദ്ധരാക്കരുതു; ഞാൻ നിങ്ങളുടെ മുമ്പിൽ നിന്നു നീക്കിക്കളയുന്ന ജാതികൾ ഇവയാൽ ഒക്കെയും തങ്ങളെത്തന്നേ അശുദ്ധരാക്കിയിരിക്കുന്നു.