1 Samuel 9:9
പണ്ടു യിസ്രായേലിൽ ഒരുത്തൻ ദൈവത്തോടു ചോദിപ്പാൻ പോകുമ്പോൾ: വരുവിൻ; നാം ദർശകന്റെ അടുക്കൽ പോക എന്നു പറയും; ഇപ്പോൾ പ്രവാചകൻ എന്നു പറയുന്നവനെ അന്നു ദർശകൻ എന്നു പറഞ്ഞുവന്നു.--
1 Samuel 9:9 in Other Translations
King James Version (KJV)
(Beforetime in Israel, when a man went to inquire of God, thus he spake, Come, and let us go to the seer: for he that is now called a Prophet was beforetime called a Seer.)
American Standard Version (ASV)
(Beforetime in Israel, when a man went to inquire of God, thus he said, Come, and let us go to the seer; for he that is now called a Prophet was beforetime called a Seer.)
Bible in Basic English (BBE)
(In the past in Israel, when a man went to get directions from God, he said, Come let us go to the Seer, for he who now is named Prophet was in those days given the name of Seer.)
Darby English Bible (DBY)
(In former time in Israel, when a man went to ask counsel of God, he said, Come and let us go to the seer; for he that is now called a Prophet was in former time called a Seer.)
Webster's Bible (WBT)
(Formerly in Israel, when a man went to inquire of God, thus he spoke, Come, and let us go to the seer: for he that is now called a Prophet was formerly called a Seer.)
World English Bible (WEB)
(In earlier times in Israel, when a man went to inquire of God, thus he said, Come, and let us go to the seer; for he who is now called a Prophet was before called a Seer.)
Young's Literal Translation (YLT)
Formerly in Israel, thus said the man in his going to seek God, `Come and we go unto the seer,' for the `prophet' of to-day is called formerly `the seer.'
| (Beforetime | לְפָנִ֣ים׀ | lĕpānîm | leh-fa-NEEM |
| in Israel, | בְּיִשְׂרָאֵ֗ל | bĕyiśrāʾēl | beh-yees-ra-ALE |
| when a man | כֹּֽה | kō | koh |
| went | אָמַ֤ר | ʾāmar | ah-MAHR |
| inquire to | הָאִישׁ֙ | hāʾîš | ha-EESH |
| of God, | בְּלֶכְתּוֹ֙ | bĕlektô | beh-lek-TOH |
| thus | לִדְר֣וֹשׁ | lidrôš | leed-ROHSH |
| he spake, | אֱלֹהִ֔ים | ʾĕlōhîm | ay-loh-HEEM |
| Come, | לְכ֥וּ | lĕkû | leh-HOO |
| go us let and | וְנֵֽלְכָ֖ה | wĕnēlĕkâ | veh-nay-leh-HA |
| to | עַד | ʿad | ad |
| the seer: | הָֽרֹאֶ֑ה | hārōʾe | ha-roh-EH |
| for | כִּ֤י | kî | kee |
| now is that he | לַנָּבִיא֙ | lannābîʾ | la-na-VEE |
| called a Prophet | הַיּ֔וֹם | hayyôm | HA-yome |
| beforetime was | יִקָּרֵ֥א | yiqqārēʾ | yee-ka-RAY |
| called | לְפָנִ֖ים | lĕpānîm | leh-fa-NEEM |
| a Seer.) | הָֽרֹאֶֽה׃ | hārōʾe | HA-roh-EH |
Cross Reference
ആമോസ് 7:12
എന്നാൽ ആമോസിനോടു അമസ്യാവു: എടോ ദർശകാ, യെഹൂദാദേശത്തിലേക്കു ഓടിപ്പൊയ്ക്കൊൾക; അവിടെ പ്രവചിച്ചു അഹോവൃത്തി കഴിച്ചുകൊൾക.
യെശയ്യാ 30:10
അവർ ദർശകന്മാരോടു: ദർശിക്കരുതു; പ്രവാചകന്മാരോടു: നേരുള്ളതു ഞങ്ങളോടു പ്രവചിക്കരുതു; മധുരവാക്കു ഞങ്ങളോടു സംസാരിപ്പിൻ; വ്യാജങ്ങളെ പ്രവചിപ്പിൻ;
ദിനവൃത്താന്തം 1 29:29
എന്നാൽ ദാവീദ്‌രാജാവിന്റെ ആദ്യന്തവൃത്താന്തങ്ങളും അവന്റെ രാജ്യഭാരം ഒക്കെയും അവന്റെ പരാക്രമപ്രവൃത്തികളും അവന്നും യിസ്രായേലിന്നും അന്യദേശങ്ങളിലെ സകലരാജ്യങ്ങൾക്കും ഭവിച്ച കാലഗതികളും
ദിനവൃത്താന്തം 1 26:28
ദർശകനായ ശമൂവേലും കീശിന്റെ മകൻ ശൌലും നേരിന്റെ മകൻ അബ്നേരും സെരൂയയുടെ മകൻ യോവാബും നിവേദിച്ച സകലനിവേദിതവസ്തുക്കളും ശെലോമീത്തിന്റെയും അവന്റെ സഹോദരന്മാരുടെയും വിചാരണയിൽ വന്നു.
രാജാക്കന്മാർ 2 17:13
എന്നാൽ യഹോവ സകലപ്രവാചകന്മാരും ദർശകന്മാരും മുഖാന്തരം യിസ്രായേലിനോടും യെഹൂദയോടും: നിങ്ങളുടെ ദുർമ്മാർഗ്ഗങ്ങളെ വിട്ടു ഞാൻ നിങ്ങളുടെ പിതാക്കന്മാരോടു കല്പിച്ചതും എന്റെ ദാസന്മാരായ പ്രവാചകന്മാർമുഖാന്തരം നിങ്ങൾക്കു അയച്ചുതന്നതുമായ ന്യായപ്രമാണത്തിന്നൊത്തവണ്ണമൊക്കെയും എന്റെ കല്പനകളും ചട്ടങ്ങളും പ്രമാണിച്ചുനടപ്പിൻ എന്നു സാക്ഷീകരിച്ചു.
ശമൂവേൽ -2 24:11
ദാവീദ് രാവിലെ എഴുന്നേറ്റപ്പോൾ ദാവീദിന്റെ ദർശകനായ ഗാദ്പ്രവാചകന്നു യഹോവയുടെ അരുളപ്പാടുണ്ടായതു എന്തെന്നാൽ:
ഉല്പത്തി 25:22
അവളുടെ ഉള്ളിൽ ശിശുക്കൾ തമ്മിൽ തിക്കിയപ്പോൾ അവൾ: ഇങ്ങനെയായാൽ ഞാൻ എന്തിന്നു ജീവിക്കുന്നു എന്നു പറഞ്ഞു യഹോവയോടു ചോദിപ്പാൻ പോയി.
യെശയ്യാ 29:10
യഹോവ ഗാഢനിദ്ര നിങ്ങളുടെമേൽ പകർന്നു നിങ്ങളുടെ കണ്ണുകളെ അടെച്ചിരിക്കുന്നു; അവൻ പ്രവാചകന്മാർക്കും നിങ്ങളുടെ ദർശകന്മാരായ തലവന്മാർക്കും മൂടുപടം ഇട്ടിരിക്കുന്നു.
ദിനവൃത്താന്തം 2 16:10
അപ്പോൾ ആസാ ദർശകനോടു ക്രുദ്ധിച്ചു അവനെ കാരാഗൃഹത്തിൽ ആക്കി; ഈ കാര്യംനിമിത്തം അവന്നു അവനോടു ഉഗ്രകോപമുണ്ടായിരുന്നു; ആ സമയത്തു ആസാ ജനത്തിൽ ചിലരെ പീഡിപ്പിച്ചു.
ദിനവൃത്താന്തം 2 16:7
ആ കാലത്തു ദർശകനായ ഹനാനി യെഹൂദാ രാജാവായ ആസയുടെ അടുക്കൽ വന്നു അവനോടു പറഞ്ഞതു എന്തെന്നാൽ: നീ നിന്റെ ദൈവമായ യഹോവയിൽ ആശ്രയിക്കാതെ അരാംരാജാവിൽ ആശ്രയിക്കകൊണ്ടു അരാംരാജാവിന്റെ സൈന്യം നിന്റെ കയ്യിൽനിന്നു തെറ്റിപ്പോയിരിക്കുന്നു.
ദിനവൃത്താന്തം 1 9:22
ഉമ്മരപ്പടിക്കൽ കാവൽക്കാരായി നിയമിക്കപ്പെട്ടിരുന്ന ഇവർ ആകെ ഇരുനൂറ്റി പന്ത്രണ്ടുപേർ. അവർ തങ്ങളുടെ ഗ്രാമങ്ങളിൽ വംശാവലിപ്രകാരം ചാർത്തപ്പെട്ടിരുന്നു; ദാവീദും ദർശകനായ ശമൂവേലും ആയിരുന്നു അവരെ അതതു ഉദ്യോഗത്തിലാക്കിയതു.
ന്യായാധിപന്മാർ 1:1
യോശുവയുടെ മരണശേഷം യിസ്രായേൽമക്കൾ: ഞങ്ങളിൽ ആരാകുന്നു കനാന്യരോടു യുദ്ധംചെയ്‍വാൻ ആദ്യം പുറപ്പെടേണ്ടതു എന്നു യഹോവയോടു ചോദിച്ചു.