Psalm 2:10
ആകയാൽ രാജാക്കന്മാരേ, ബുദ്ധി പഠിപ്പിൻ; ഭൂമിയിലെ ന്യായാധിപന്മാരേ, ഉപദേശം കൈക്കൊൾവിൻ.
Psalm 2:10 in Other Translations
King James Version (KJV)
Be wise now therefore, O ye kings: be instructed, ye judges of the earth.
American Standard Version (ASV)
Now therefore be wise, O ye kings: Be instructed, ye judges of the earth.
Bible in Basic English (BBE)
So now be wise, you kings: take his teaching, you judges of the earth.
Darby English Bible (DBY)
And now, O kings, be ye wise, be admonished, ye judges of the earth.
Webster's Bible (WBT)
Be wise now therefore, O ye kings: be instructed, ye judges of the earth.
World English Bible (WEB)
Now therefore be wise, you kings. Be instructed, you judges of the earth.
Young's Literal Translation (YLT)
And now, O kings, act wisely, Be instructed, O judges of earth,
| Be wise | וְ֭עַתָּה | wĕʿattâ | VEH-ah-ta |
| now | מְלָכִ֣ים | mĕlākîm | meh-la-HEEM |
| therefore, O ye kings: | הַשְׂכִּ֑ילוּ | haśkîlû | hahs-KEE-loo |
| instructed, be | הִ֝וָּסְר֗וּ | hiwwosrû | HEE-wose-ROO |
| ye judges | שֹׁ֣פְטֵי | šōpĕṭê | SHOH-feh-tay |
| of the earth. | אָֽרֶץ׃ | ʾāreṣ | AH-rets |
Cross Reference
Isaiah 52:15
അവർ പല ജാതികളെയും കുതിച്ചു ചാടുമാറാക്കും; രാജാക്കന്മാർ അവനെ കണ്ടു വായ്പൊത്തി നില്ക്കും; അവർ ഒരിക്കലും അറിഞ്ഞിട്ടില്ലാത്തതു കാണുകയും ഒരിക്കലും കേട്ടിട്ടില്ലാത്തതു ഗ്രഹിക്കയും ചെയ്യും.
Hosea 14:9
ഇതു ഗ്രഹിപ്പാൻ തക്ക ജ്ഞാനി ആർ? ഇതു അറിവാൻ തക്ക വിവേകി ആർ? യഹോവയുടെ വഴികൾ ചൊവ്വുള്ളവയല്ലോ; നീതിമാന്മാർ അവയിൽ നടക്കും; അതിക്രമക്കാരോ അവയിൽ ഇടറിവീഴും.
Psalm 45:12
സോർനിവാസികൾ, ജനത്തിലെ ധനവാന്മാർ തന്നേ, കാഴ്ചവെച്ചു നിന്റെ മുഖപ്രസാദം തേടും.
Psalm 72:10
തർശീശിലെയും ദ്വീപുകളിലെയും രാജാക്കന്മാർ കാഴ്ച കൊണ്ടുവരട്ടെ; ശെബയിലെയും സെബയിലെയും രാജാക്കന്മാർ കപ്പം കൊടുക്കട്ടെ.
Psalm 82:1
ദൈവം ദേവസഭയിൽ നില്ക്കുന്നു; അവൻ ദേവന്മാരുടെ ഇടയിൽ ന്യായം വിധിക്കുന്നു.
Isaiah 49:23
രാജാക്കന്മാർ നിന്റെ പോറ്റപ്പന്മാരും അവരുടെ രാജ്ഞികൾ നിന്റെ പോറ്റമ്മമാരും ആയിരിക്കും; അവർ നിന്നെ സാഷ്ടാംഗം വണങ്ങി, നിന്റെ കാലിലെ പൊടി നക്കും; ഞാൻ യഹോവ എന്നും എനിക്കായി കാത്തിരിക്കുന്നവർ ലജ്ജിച്ചുപോകയില്ല എന്നും നീ അറിയും.
Isaiah 60:3
ജാതികൾ നിന്റെ പ്രകാശത്തിലേക്കും രാജാക്കന്മാർ നിന്റെ ഉദയശോഭയിലേക്കും വരും.
Isaiah 60:10
അന്യജാതിക്കാർ നിന്റെ മതിലുകളെ പണിയും; അവരുടെ രാജാക്കന്മാർ നിനക്കു ശുശ്രൂഷചെയ്യും; എന്റെ ക്രോധത്തിൽ ഞാൻ നിന്നെ അടിച്ചു; എങ്കിലും എന്റെ പ്രീതിയിൽ എനിക്കു നിന്നോടു കരുണ തോന്നും.
Jeremiah 6:8
യെരൂശലേമേ, എന്റെ ഉള്ളം നിന്നെ വിട്ടുപിരിയാതെയും ഞാൻ നിന്നെ ശൂന്യവും നിർജ്ജനപ്രദേശവും ആക്കാതെയും ഇരിക്കേണ്ടതിന്നു ഉപദേശം കൈക്കൊൾക.