Proverbs 16:15
രാജാവിന്റെ മുഖപ്രകാശത്തിൽ ജീവൻ ഉണ്ടു; അവന്റെ പ്രസാദം പിന്മഴെക്കുള്ള മേഘം പോലെയാകുന്നു.
Proverbs 16:15 in Other Translations
King James Version (KJV)
In the light of the king's countenance is life; and his favour is as a cloud of the latter rain.
American Standard Version (ASV)
In the light of the king's countenance is life; And his favor is as a cloud of the latter rain.
Bible in Basic English (BBE)
In the light of the king's face there is life; and his approval is like a cloud of spring rain.
Darby English Bible (DBY)
In the light of the king's countenance is life, and his favour is as a cloud of the latter rain.
World English Bible (WEB)
In the light of the king's face is life. His favor is like a cloud of the spring rain.
Young's Literal Translation (YLT)
In the light of a king's face `is' life, And his good-will `is' as a cloud of the latter rain.
| In the light | בְּאוֹר | bĕʾôr | beh-ORE |
| king's the of | פְּנֵי | pĕnê | peh-NAY |
| countenance | מֶ֥לֶךְ | melek | MEH-lek |
| is life; | חַיִּ֑ים | ḥayyîm | ha-YEEM |
| favour his and | וּ֝רְצוֹנ֗וֹ | ûrĕṣônô | OO-reh-tsoh-NOH |
| is as a cloud | כְּעָ֣ב | kĕʿāb | keh-AV |
| of the latter rain. | מַלְקֽוֹשׁ׃ | malqôš | mahl-KOHSH |
Cross Reference
Job 29:23
മഴെക്കു എന്നപോലെ അവർ എനിക്കായി കാത്തിരിക്കും; പിന്മഴെക്കെന്നപോലെ അവർ വായ്പിളർക്കും.
Psalm 72:6
അരിഞ്ഞ പുല്പുറത്തു പെയ്യുന്ന മഴപോലെയും ഭൂമിയെ നനെക്കുന്ന വന്മഴപോലെയും അവൻ ഇറങ്ങിവരട്ടെ.
Psalm 4:6
നമുക്കു ആർ നന്മ കാണിക്കും എന്നു പലരും പറയുന്നു; യഹോവേ, നിന്റെ മുഖപ്രകാശം ഞങ്ങളുടെ മേൽ ഉദിപ്പിക്കേണമേ.
Psalm 21:6
നീ അവനെ എന്നേക്കും അനുഗ്രഹസമൃദ്ധിയാക്കുന്നു; നിന്റെ സന്നിധിയിലെ സന്തോഷംകൊണ്ടു അവനെ ആനന്ദിപ്പിക്കുന്നു.
Psalm 30:5
അവന്റെ കോപം ക്ഷണനേരത്തേക്കേയുള്ളു; അവന്റെ പ്രസാദമോ ജീവപര്യന്തമുള്ളതു; സന്ധ്യയിങ്കൽ കരച്ചൽ വന്നു രാപാർക്കും; ഉഷസ്സിലോ ആനന്ദഘോഷം വരുന്നു.
Proverbs 19:12
രാജാവിന്റെ ക്രോധം സിംഹഗർജ്ജനത്തിന്നു തുല്യം; അവന്റെ പ്രസാദമോ പുല്ലിന്മേലുള്ള മഞ്ഞുപോലെ.
Hosea 6:3
നാം അറിഞ്ഞുകൊൾക; യഹോവയെ അറിവാൻ നാം ഉത്സാഹിക്ക; അവന്റെ ഉദയം പ്രഭാതംപോലെ നിശ്ചയമുള്ളതു; അവൻ മഴപോലെ ഭൂമിയെ നനെക്കുന്നു പിൻമഴപോലെ തന്നേ, നമ്മുടെ അടുക്കൽ വരും.
Zechariah 10:1
പിന്മഴയുടെ കാലത്തു യഹോവയോടു മഴെക്കു അപേക്ഷിപ്പിൻ; യഹോവ മിന്നൽപിണർ ഉണ്ടാക്കുന്നുവല്ലോ; അവൻ അവർക്കു വയലിലെ ഏതു സസ്യത്തിന്നുംവേണ്ടി മാരി പെയ്യിച്ചുകൊടുക്കും.
Acts 2:28
നീ ജീവമാർഗ്ഗങ്ങളെ എന്നോടു അറിയിച്ചു; നിന്റെ സന്നിധിയിൽ എന്നെ സന്തോഷ പൂർണ്ണനാക്കും” എന്നു ദാവീദ് അവനെക്കുറിച്ചു പറയുന്നുവല്ലോ.