Jeremiah 23:40
അങ്ങനെ ഞാൻ നിങ്ങൾക്കു നിത്യനിന്ദയം മറന്നുപോകാത്ത നിത്യലജ്ജയും വരുത്തും.
Jeremiah 23:40 in Other Translations
King James Version (KJV)
And I will bring an everlasting reproach upon you, and a perpetual shame, which shall not be forgotten.
American Standard Version (ASV)
and I will bring an everlasting reproach upon you, and a perpetual shame, which shall not be forgotten.
Bible in Basic English (BBE)
And I will give you a name without honour for ever, and unending shame which will never go from the memory of men.
Darby English Bible (DBY)
And I will bring everlasting reproach upon you, and everlasting shame, that shall not be forgotten.
World English Bible (WEB)
and I will bring an everlasting reproach on you, and a perpetual shame, which shall not be forgotten.
Young's Literal Translation (YLT)
And I have put on you reproach age-during, And shame age-during that is not forgotten!
| And I will bring | וְנָתַתִּ֥י | wĕnātattî | veh-na-ta-TEE |
| everlasting an | עֲלֵיכֶ֖ם | ʿălêkem | uh-lay-HEM |
| reproach | חֶרְפַּ֣ת | ḥerpat | her-PAHT |
| upon | עוֹלָ֑ם | ʿôlām | oh-LAHM |
| perpetual a and you, | וּכְלִמּ֣וּת | ûkĕlimmût | oo-heh-LEE-moot |
| shame, | עוֹלָ֔ם | ʿôlām | oh-LAHM |
| which | אֲשֶׁ֖ר | ʾăšer | uh-SHER |
| shall not | לֹ֥א | lōʾ | loh |
| be forgotten. | תִשָּׁכֵֽחַ׃ | tiššākēaḥ | tee-sha-HAY-ak |
Cross Reference
Jeremiah 20:11
എന്നാൽ യഹോവ ഒരു മഹാവീരനെപ്പോലെ എന്നോടുകൂടെ ഉണ്ടു; ആകയാൽ എന്നെ ഉപദ്രവിക്കുന്നവർ ഇടറിവീഴും; അവർ ജയിക്കയില്ല; അവർ ബുദ്ധിയോടെ പ്രവർത്തിക്കായ്കയാൽ ഏറ്റവും ലജ്ജിച്ചുപോകും; ഒരിക്കലും മറന്നുപോകാത്ത നിത്യലജ്ജയോടെ തന്നേ.
Ezekiel 5:14
വഴിപോകുന്നവരൊക്കെയും കാൺകെ ഞാൻ നിന്നെ നിന്റെ ചുറ്റുമുള്ള ജാതികളുടെ ഇടയിൽ ശൂന്യവും നിന്ദയുമാക്കും.
Jeremiah 42:18
യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്റെ കോപവും എന്റെ ക്രോധവും യെരൂശലേംനിവാസികളുടെ മേൽ പകർന്നിരിക്കുന്നതുപോലെ തന്നേ, നിങ്ങൾ മിസ്രയീമിൽ ചെല്ലുമ്പോൾ എന്റെ ക്രോധം നിങ്ങളുടെ മേലും പകരും; നിങ്ങൾ പ്രാക്കിന്നും സ്തംഭനത്തിന്നും ശാപത്തിന്നും നിന്ദെക്കും വിഷയമായ്തീരും; ഈ സ്ഥലം നിങ്ങൾ ഇനി കാണുകയുമില്ല.
Deuteronomy 28:37
യഹോവ നിന്നെ കൊണ്ടുപോകുന്ന സകലജാതികളുടെയും ഇടയിൽ നീ സ്തംഭനത്തിന്നും പഴഞ്ചൊല്ലിന്നും പരിഹാസത്തിന്നും വിഷയമായ്തീരും.
Jeremiah 24:9
ഞാൻ അവരെ ഭൂമിയിലെ സകലരാജ്യങ്ങൾക്കും ഭീതിയും അനർത്ഥവും ഞാൻ അവരെ നീക്കിക്കളവാനിരിക്കുന്ന സകലസ്ഥലങ്ങളിലും നിന്ദയും പഴഞ്ചൊല്ലും പരിഹാസവും ശാപവാക്യവും ആക്കിത്തീർക്കും.
Jeremiah 44:8
നിങ്ങൾ വന്നു പാർക്കുന്ന മിസ്രയീംദേശത്തുവെച്ചു അന്യദേവന്മാർക്കു ധൂപം കാണിച്ചു നിങ്ങളുടെ കൈകളുടെ പ്രവൃത്തികൾകൊണ്ടു എന്നെ കോപിപ്പിക്കുന്നതിനാൽ നിങ്ങളെത്തന്നേ ഛേദിച്ചുകളഞ്ഞിട്ടു സകല ഭൂജാതികളുടെയും ഇടയിൽ നിങ്ങൾ ശാപവും നിന്ദയും ആയ്തീരേണ്ടതിന്നും നിങ്ങളുടെ പ്രാണഹാനിക്കായി ഈ മഹാദോഷം ചെയ്യുന്നതെന്തു?
Daniel 9:16
കർത്താവേ, നിന്റെ സർവ്വനീതിക്കും ഒത്തവണ്ണം നിന്റെ കോപവും ക്രോധവും നിന്റെ വിശുദ്ധപർവ്വതമായ യെരൂശലേം നഗരത്തിൽനിന്നു നീങ്ങിപ്പോകുമാറാകട്ടെ; ഞങ്ങളുടെ പാപങ്ങൾനിമിത്തവും ഞങ്ങളുടെ പിതാക്കന്മാരുടെ അകൃത്യങ്ങൾനിമിത്തവും യെരൂശലേമും നിന്റെ ജനവും ഞങ്ങൾക്കു ചുറ്റും ഉള്ള എല്ലാവർക്കും നിന്ദയായി തീർന്നിരിക്കുന്നുവല്ലോ.
Daniel 12:2
നിലത്തിലെ പൊടിയിൽ നിദ്ര കൊള്ളുന്നവരിൽ പലരും ചിലർ നിത്യജീവന്നായും ചിലർ ലജ്ജെക്കും നിത്യനിന്ദെക്കുമായും ഉണരും.
Hosea 4:7
അവർ പെരുകുന്തോറും എന്നോടു ഏറെ പാപം ചെയ്തു; ഞാൻ അവരുടെ മഹത്വത്തെ ലജ്ജയായി മാറ്റും.