2 Samuel 1:19
യിസ്രായേലേ, നിന്റെ പ്രതാപമായവർ നിന്റെ ഗിരികളിൽ നിഹതന്മാരായി; വീരന്മാർ പട്ടുപോയതു എങ്ങനെ!
2 Samuel 1:19 in Other Translations
King James Version (KJV)
The beauty of Israel is slain upon thy high places: how are the mighty fallen!
American Standard Version (ASV)
Thy glory, O Israel, is slain upon thy high places! How are the mighty fallen!
Bible in Basic English (BBE)
The glory, O Israel, is dead on your high places! How have the great ones been made low!
Darby English Bible (DBY)
The beauty of Israel is slain upon thy high places: how are the mighty fallen!
Webster's Bible (WBT)
The beauty of Israel is slain upon thy high places: how are the mighty fallen!
World English Bible (WEB)
Your glory, Israel, is slain on your high places! How are the mighty fallen!
Young's Literal Translation (YLT)
`The Roebuck, O Israel, On thy high places `is' wounded; How have the mighty fallen!
| The beauty | הַצְּבִי֙ | haṣṣĕbiy | ha-tseh-VEE |
| of Israel | יִשְׂרָאֵ֔ל | yiśrāʾēl | yees-ra-ALE |
| is slain | עַל | ʿal | al |
| upon | בָּֽמוֹתֶ֖יךָ | bāmôtêkā | ba-moh-TAY-ha |
| places: high thy | חָלָ֑ל | ḥālāl | ha-LAHL |
| how | אֵ֖יךְ | ʾêk | ake |
| are the mighty | נָֽפְל֥וּ | nāpĕlû | na-feh-LOO |
| fallen! | גִבּוֹרִֽים׃ | gibbôrîm | ɡee-boh-REEM |
Cross Reference
2 Samuel 1:27
വീരന്മാർ പട്ടുപോയതു എങ്ങനെ; യുദ്ധായുധങ്ങൾ നശിച്ചുപോയല്ലോ!
2 Samuel 1:25
യുദ്ധമദ്ധ്യേ വീരന്മാർ പട്ടുപോയതെങ്ങിനെ! നിന്റെ ഗിരികളിൽ യോനാഥാൻ നിഹതനായല്ലോ.
Zechariah 11:10
അനന്തരം ഞാൻ ഇമ്പം എന്ന കോൽ എടുത്തു: ഞാൻ സകലജാതികളോടും ചെയ്തിരുന്ന എന്റെ നിയമത്തെ മുറിക്കേണ്ടതിന്നു അതിനെ മുറിച്ചുകളഞ്ഞു.
Zechariah 11:7
അങ്ങനെ അറുപ്പാനുള്ള ആടുകളെ, കൂട്ടത്തിൽ അരിഷ്ടത ഏറിയവയെ തന്നേ, മേയിച്ചുകൊണ്ടിരിക്കുമ്പോൾ ഞാൻ രണ്ടു കോൽ എടുത്തു ഒന്നിന്നു ഇമ്പം എന്നും മറ്റേതിന്നു ഒരുമ എന്നും പേരിട്ടു; അങ്ങനെ ഞാൻ ആടുകളെ മേയിച്ചുകൊണ്ടിരുന്നു.
Lamentations 5:16
ഞങ്ങളുടെ തലയിലെ കിരീടം വീണുപോയി; ഞങ്ങൾ പാപം ചെയ്കകൊണ്ടു ഞങ്ങൾക്കു അയ്യോ കഷ്ടം!
Lamentations 2:1
അയ്യോ! യഹോവ സീയോൻ പുത്രിയെ തന്റെ കോപത്തിൽ മേഘംകൊണ്ടു മറെച്ചതെങ്ങനെ? അവൻ യിസ്രായേലിന്റെ മഹത്വം ആകാശത്തുനിന്നു ഭൂമിയൽ ഇട്ടുകളഞ്ഞു; തന്റെ കോപദിവസത്തിൽ അവൻ തന്റെ പാദപീഠത്തെ ഓർത്തതുമില്ല,
Isaiah 53:2
അവൻ ഇളയ തൈപോലെയും വരണ്ട നിലത്തുനിന്നു വേർ മുളെക്കുന്നതുപോലെയും അവന്റെ മുമ്പാകെ വളരും; അവന്നു രൂപഗുണം ഇല്ല, കോമളത്വം ഇല്ല; കണ്ടാൽ ആഗ്രഹിക്കത്തക്ക സൌന്ദര്യവുമില്ല.
Isaiah 4:2
അന്നാളിൽ യഹോവയുടെ മുള ഭംഗിയും മഹത്വവും ഉള്ളതും ഭൂമിയുടെ ഫലം യിസ്രായേലിലെ രക്ഷിതഗണത്തിന്നു മഹിമയും അഴകും ഉള്ളതും ആയിരിക്കും.
2 Samuel 1:23
ശൌലും യോനാഥാനും ജീവകാലത്തു പ്രീതിയും വാത്സല്യവും പൂണ്ടിരുന്നു; മരണത്തിലും അവർ വേർപിരിഞ്ഞില്ല. അവർ കഴുകനിലും വേഗവാന്മാർ. സിംഹത്തിലും വീര്യവാന്മാർ.
1 Samuel 31:8
പിറ്റെന്നാൾ ഫെലിസ്ത്യർ നിഹതന്മാരുടെ വസ്ത്രം ഉരിവാൻ വന്നപ്പോൾ ശൌലും പുത്രന്മാരും ഗിൽബോവപർവ്വതത്തിൽ വീണു കിടക്കുന്നതു കണ്ടു.
Deuteronomy 4:7
നമ്മുടെ ദൈവമായ യഹോവയോടു നാം വിളിച്ചപേക്ഷിക്കുമ്പോഴൊക്കെയും അവൻ നമുക്കു അടുത്തിരിക്കുന്നതുപോലെ ദൈവം ഇത്ര അടുത്തിരിക്കുന്ന ശ്രേഷ്ഠജാതി ഏതുള്ളു?