Proverbs 12:18 in Malayalam

Malayalam Malayalam Bible Proverbs Proverbs 12 Proverbs 12:18

Proverbs 12:18
വാളുകൊണ്ടു കുത്തുംപോലെ മൂർച്ചയായി സംസാരിക്കുന്നവർ ഉണ്ടു; ജ്ഞാനികളുടെ നാവോ സുഖപ്രദം.

Proverbs 12:17Proverbs 12Proverbs 12:19

Proverbs 12:18 in Other Translations

King James Version (KJV)
There is that speaketh like the piercings of a sword: but the tongue of the wise is health.

American Standard Version (ASV)
There is that speaketh rashly like the piercings of a sword; But the tongue of the wise is health.

Bible in Basic English (BBE)
There are some whose uncontrolled talk is like the wounds of a sword, but the tongue of the wise makes one well again.

Darby English Bible (DBY)
There is that babbleth like the piercings of a sword; but the tongue of the wise is health.

World English Bible (WEB)
There is one who speaks rashly like the piercing of a sword, But the tongue of the wise heals.

Young's Literal Translation (YLT)
A rash speaker is like piercings of a sword, And the tongue of the wise is healing.

There
is
יֵ֣שׁyēšyaysh
that
speaketh
בּ֭וֹטֶהbôṭeBOH-teh
like
the
piercings
כְּמַדְקְר֣וֹתkĕmadqĕrôtkeh-mahd-keh-ROTE
sword:
a
of
חָ֑רֶבḥārebHA-rev
but
the
tongue
וּלְשׁ֖וֹןûlĕšônoo-leh-SHONE
of
the
wise
חֲכָמִ֣יםḥăkāmîmhuh-ha-MEEM
is
health.
מַרְפֵּֽא׃marpēʾmahr-PAY

Cross Reference

Proverbs 16:24
ഇമ്പമുള്ള വാക്കു തേൻ കട്ടയാകുന്നു; മനസ്സിന്നു മധുരവും അസ്ഥികൾക്കു ഔഷധവും തന്നേ;

Psalm 57:4
എന്റെ പ്രാണൻ സിംഹങ്ങളുടെ ഇടയിൽ ഇരിക്കുന്നു; അഗ്നിജ്വലിക്കുന്നവരുടെ നടുവിൽ ഞാൻ കിടക്കുന്നു; പല്ലുകൾ കുന്തങ്ങളും അസ്ത്രങ്ങളും നാവു മൂർച്ചയുള്ള വാളും ആയിരിക്കുന്ന മനുഷ്യപുത്രന്മാരുടെ ഇടയിൽ തന്നെ.

James 3:6
നാവും ഒരു തീ തന്നേ; അതു നമ്മുടെ അംഗങ്ങളുടെ കൂട്ടത്തിൽ അനീതിലോകമായി ദേഹത്തെ മുഴുവൻ മലിനമാക്കി ജീവചക്രത്തിന്നു തീ കൊളുത്തുകയും നരകത്താൽ അതിന്നു തീ പിടിക്കയും ചെയ്യുന്നു.

Proverbs 15:7
ജ്ഞാനികളുടെ അധരങ്ങൾ പരിജ്ഞാനം വിതറുന്നു; മൂഢന്മാരുടെ ഹൃദയമോ നേരുള്ളതല്ല.

Proverbs 15:4
നാവിന്റെ ശാന്തത ജീവവൃക്ഷം; അതിന്റെ വക്രതയോ മനോവ്യസനം.

Proverbs 13:17
ദുഷ്ടദൂതൻ ദോഷത്തിൽ അകപ്പെടുന്നു; വിശ്വസ്തനായ സ്ഥാനാപതിയോ സുഖം നല്കുന്നു.

Proverbs 4:22
അവയെ കിട്ടുന്നവർക്കു അവ ജീവനും അവരുടെ സർവ്വദേഹത്തിന്നും സൌഖ്യവും ആകുന്നു.

Psalm 59:7
അവർ തങ്ങളുടെ വായ്കൊണ്ടു ശകാരിക്കുന്നു; വാളുകൾ അവരുടെ അധരങ്ങളിൽ ഉണ്ടു; ആർ കേൾക്കും എന്നു അവർ പറയുന്നു.

Revelation 22:2
നദിക്കു ഇക്കരെയും അക്കരെയും ജീവവൃക്ഷം ഉണ്ടു; അതു പന്ത്രണ്ടുവിധം ഫലം കായിച്ചു മാസംതോറും അതതു ഫലം കൊടുക്കുന്നു; വൃക്ഷത്തിന്റെ ഇല ജാതികളുടെ രോഗശാന്തിക്കു ഉതകുന്നു.

Revelation 1:16
അവന്റെ വായിൽ നിന്നു മൂർച്ചയേറിയ ഇരുവായ്ത്തലയുള്ള വാൾ പുറപ്പെടുന്നു; അവന്റെ മുഖം സൂര്യൻ ശക്തിയോടെ പ്രകാശിക്കുന്നതു പോലെ ആയിരുന്നു.

Daniel 11:33
ജനത്തിൽ ബുദ്ധിമാന്മാരായവർ പലർക്കും ബോധം വരുത്തും; എങ്കിലും കുറെക്കാലത്തേക്കു അവർ വാൾ കൊണ്ടും തീകൊണ്ടും പ്രവാസംകൊണ്ടും കവർച്ചകൊണ്ടും വീണുകൊണ്ടിരിക്കും;

Proverbs 25:18
കൂട്ടുകാരന്നു വിരോധമായി കള്ളസ്സാക്ഷ്യം പറയുന്ന മനുഷ്യൻ മുട്ടികയും വാളും കൂർത്ത അമ്പും ആകുന്നു.

Proverbs 10:20
നീതിമാന്റെ നാവു മേത്തരമായ വെള്ളി; ദുഷ്ടന്മാരുടെ ഹൃദയമോ നിസ്സാരം.

Psalm 64:3
അവർ തങ്ങളുടെ നാവിനെ വാൾപോലെ മൂർച്ചയാക്കുന്നു; നിഷ്കളങ്കനെ ഒളിച്ചിരുന്നു എയ്യേണ്ടതിന്നു

Psalm 52:2
ചതിവു ചെയ്യുന്നവനെ, മൂർച്ചയുള്ള ക്ഷൌരക്കത്തിപോലെ നിന്റെ നാവു ദുഷ്ടത വകഞ്ഞുണ്ടാക്കുന്നു.